ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംഡബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

By Dijo Jackson

ലോകത്താകെയുള്ളത് 750 ബൈക്കുകള്‍. അതില്‍ ഒന്നു ഇപ്പോള്‍ ഇന്ത്യയിലും. കഴിഞ്ഞ ദിവസം രാജ്യത്തു പറന്നിറങ്ങിയ ബിഎംഡബ്ല്യു HP4 റേസ് ബൈക്കില്‍ അമ്പരന്നു നില്‍ക്കുകയാണ് വാഹന പ്രേമികള്‍. ലിമിറ്റഡ് എഡിഷന്‍ HP4 റേസിനെ ജൂലായിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കാഴ്ച്ചവെച്ചത്. ഒരു മാസം തികയുംമുമ്പെ ബൈക്ക് ഇങ്ങെത്തി.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

വിഖ്യാത HP4 മോഡലിന്റെ ട്രാക്ക് കേന്ദ്രീകൃത പതിപ്പാണ് HP4 റേസ്. പറഞ്ഞുവരുമ്പോള്‍ ബിഎംഡബ്ല്യു HP4 റേസിന് റോഡിലിറങ്ങാന്‍ അനുമതിയില്ല. റേസ് ട്രാക്കില്‍ ഓടാന്‍ മാത്രമെ HP4 റേസിന് ഇന്ത്യയില്‍ കഴിയുകയുള്ളു.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഒബറോയി ആന്‍ഡ് ട്രൈഡന്റ് ഹോട്ടലുകളുടെ മാനേജിംഗ് ഡയറക്ടര്‍ വിക്രം ഒബറോയിയാണ് 85 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് എഡിഷന്‍ ബിഎംഡബ്ല്യു ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവന്നത്. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും കരുത്തേറിയ പ്രൊഡക്ഷന്‍ ബൈക്കാണ് HP4 റേസ്.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

ട്രാക്ക് ബൈക്കായതിനാല്‍ ഹെഡ്‌ലാമ്പോ, ടെയില്‍ലാമ്പോ HP4 റേസിനില്ല. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാനുള്ള സംവിധാനവും മോഡലില്‍ കമ്പനി നല്‍കിയിട്ടില്ല. കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ ഉപയോഗിച്ചതു കൊണ്ടു ബൈക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞു.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

7.8 കിലോ മാത്രമാണ് HP4 റേസ് ഒരുങ്ങുന്ന കാര്‍ബണ്‍ ഷാസിയുടെ ഭാരം. പൂര്‍ണ്ണ കാര്‍ബണ്‍ ഫൈബര്‍ ഷാസി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ബൈക്കാണിത്. കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത 17 ഇഞ്ച് മുന്‍ പിന്‍ ടയറുകള്‍ ബൈക്കിന്റെ ഭാരത്തെ കാര്യമായി സ്വാധീനിക്കുന്നു.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

ലിമിറ്റഡ് എഡിഷന്‍ HP4 റേസിന് സ്റ്റാന്‍ഡേര്‍ഡ് HP4 ബൈക്കിനെക്കാളും ഭാരം കുറവാണ്. 171 കിലോയാണ് മോഡലിന്റെ ആകെഭാരം. മേല്‍ത്തരം ഫീച്ചറുകളാണ് ബൈക്കില്‍ ഒരുങ്ങുന്നത്.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

320 mm ബ്രെമ്പോ ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ മുന്നിലും 220 mm ഡിസ്‌ക് പിന്നിലും HP4 റേസിന്റെ വേഗത നിയന്ത്രിക്കും. ഓലിന്‍സ് FGR 300 അപ്‌സൈഡ് ഫോര്‍ക്കുകളും ഓലിന്‍സ് TTX 36 GP മോണോഷോക്കും മോഡലിന് സസ്‌പെന്‍ഷന്‍ നല്‍കും.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

പിരെല്ലി ഡയാബ്‌ളോ സൂപ്പര്‍ബൈക്ക് സ്ലിക്ക് SC2 ടയറുകളാണ് മോഡലില്‍ ബിഎംഡബ്ല്യു ഉപയോഗിക്കുന്നത്. ബൈക്കിലുള്ള 999 സിസി ലിക്വിഡ് കൂള്‍ഡ് DOHC ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 215 bhp കരുത്തും (14,500 rpm) 120 Nm torque ഉം (10,000 rpm) പരമാവധി സൃഷ്ടിക്കാനാവും.

ആകെ 750 എണ്ണം, അതില്‍ ഒന്ന് ഇന്ത്യയില്‍ — ബിഎംബ്ല്യു HP4 റേസില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

ദൈര്‍ഘ്യമേറിയ ഒന്ന്, രണ്ട് ഗിയറുകളുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് HP4 റേസിന് ലഭിക്കുന്നത്. ആക്രോപോവിച്ച് എക്‌സ്‌ഹോസ്റ്റും മോഡലിന്റെ പ്രകടനക്ഷമതയെ ഗൗരവമായി പിന്തുണയ്ക്കും. കരുത്ത്, ഭാരം, വില എന്നിവ അടിസ്ഥാനപ്പെടുത്തിയാല്‍ ഡ്യുക്കാട്ടി 1299 സൂപ്പര്‍ലജേറയാണ് ബിഎംഡബ്ല്യു HP4 റേസിന്റെ പ്രധാന എതിരാളി.

Image Source: Gurpreet Oberoi

Most Read Articles

Malayalam
കൂടുതല്‍... #bmw motorrad
English summary
India’s First BMW HP4 Race Bike Arrives. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X