ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

By Staff

പുതിയ ജാവ എങ്ങനെയുണ്ടെന്നറിഞ്ഞിട്ട് മതി ബാക്കി തീരുമാനം, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബുക്ക് ചെയ്യാനിരിക്കുന്നവര്‍ പോലും ഇപ്പോള്‍ ആകാംഷയിലാണ്. ഡിംസബര്‍ 15 മുതല്‍ ജാവ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. അന്നേ ദിവസം തൊട്ട് ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ ടെസ്റ്റ് ഡ്രൈവും ചെയ്യാം.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

5,000 രൂപ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ബൈക്കുകള്‍ ഓടിച്ചു നോക്കാനുള്ള അവസരം ലഭിക്കുക. കേരളത്തില്‍ ഏഴു ജില്ലകളിലാണ് കമ്പനി ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ ജാവ ഡീലര്‍ഷിപ്പുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

രാജ്യത്തു വില്‍പ്പനയ്ക്കു വരാനിരിക്കുന്ന പുതിയ ജാവ ബൈക്കുകളെ കുറിച്ച് അഭ്യൂഹങ്ങള്‍ ഒരുപാടുണ്ട്; പ്രതീക്ഷകളും വാനോളം. ബുള്ളറ്റിനെ വിപണി കൈയ്യടക്കാന്‍ ജാവയ്ക്ക് കഴിയുമെന്ന് ആരാധകര്‍ വീറോടെ വാദിക്കുമ്പോള്‍, ഇതിനുമുമ്പും ഒരുപാട് എതിരാളികള്‍ ഇതേ മോഹവുമായി വന്നു സംപൂജ്യരായി മടങ്ങിയിട്ടുണ്ടെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ ഓര്‍മ്മപ്പെടുത്തുന്നു.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

എന്തായാലും ജാവ, ജാവ ഫോര്‍ട്ടി ടു മോഡലുകളുടെ മീഡിയ ഡ്രൈവ് ആരംഭിച്ചു. ബൈക്കുകളെ കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങള്‍ വന്നുതുടങ്ങുകയാണ്. ഇരു മോഡലുകളുടെയും കൂടുതല്‍ ചിത്രങ്ങള്‍ ജാവ പുറത്തുവിട്ടു.

Most Read: സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധം — ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ഇരട്ട പുകക്കുഴലുകള്‍ക്ക് ഒപ്പമാണ് ജാവ, ജാവ ഫോര്‍ട്ടി ബൈക്കുകള്‍ ഒരുങ്ങുന്നത്. ടൂ സ്‌ട്രോക്ക് ബൈക്കുകളുടെ ശബ്ദം പകര്‍ത്താന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ജാവ പറയുന്നു. ശരിയാണ്, ശബ്ദം വ്യത്യസ്തമാണ്. പക്ഷെ പ്രതീക്ഷിച്ച ഘനഗാംഭീര്യത ജാവ മോഡലുകളുടെ എക്‌സ്‌ഹോസ്റ്റ് ശബ്ദത്തിനില്ലെന്ന അഭിപ്രായം ഉണര്‍ന്നുകഴിഞ്ഞു.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ഇതിനുപുറമെ പ്രൊഡക്ഷന്‍ പതിപ്പിലെ മിറര്‍ ശൈലിയും ആരാധകരെ നിരാശപ്പെടുത്തും. കഴിഞ്ഞമാസം ഇരു മോഡലുകളെയും കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചപ്പോള്‍ ഹാന്‍ഡില്‍ ബാറിന് അറ്റത്തായിരുന്നു മിററുകള്‍.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

റെട്രോ ക്ലാസിക് ശൈലിക്ക് തന്മയത്വം പകരാന്‍ ബാര്‍ എന്‍ഡ് മിററുകള്‍ക്ക് സാധിക്കും. പക്ഷെ മീഡിയ ഡ്രൈവിനായി വിട്ടുനല്‍കിയ ജാവ ബൈക്കുകളില്‍ സാധരണ മിററുകളാണ് ഇടംപിടിക്കുന്നത്.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

1.55 രൂപ വിലയുള്ള ഫോര്‍ട്ടി ടു (ജാവ 42) മോഡലില്‍ തുടങ്ങും വില്‍പ്പനയ്ക്കു വരാനിരിക്കുന്ന ജാവ നിര. 1.65 ലക്ഷം രൂപയാണ് ഇടത്തരം ജാവ മോഡലിന് വില. ഇവരെ കൂടാതെ ബോബര്‍ ശൈലിയുള്ള ജാവ പെറാക്കിനെയും കമ്പനി കാഴ്ച്ചവെച്ചിട്ടുണ്ട്.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

1.89 ലക്ഷം വില നിശ്ചയിച്ചിട്ടുള്ള ബൈക്കിനെ അടുത്തവര്‍ഷം മാത്രമെ കമ്പനി വില്‍പനയ്ക്കു അവതരിപ്പിക്കുകയുള്ളൂ. ആദ്യ രണ്ടു മോഡലുകളില്‍ കമ്പനി അവതരിപ്പിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 27 bhp കരുത്തും 28 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായി ആറു സ്പീഡ് ഗിയര്‍ബോക്‌സ് താളം കണ്ടെത്തും. 334 സിസി എഞ്ചിനാണ് ജാവ പെറാക്കില്‍. ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ബ്ലാക്, മറൂണ്‍, ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയില്‍. എന്നാല്‍ ജാവ ഫോര്‍ട്ടി ടുവില്‍ ആറു നിറങ്ങളുണ്ട്. ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ മോഡലില്‍ തിരഞ്ഞെടുക്കാം.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം ആവരണമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും.

Most Read: 790 ഡ്യൂക്കിനെയും കൊണ്ടു കെടിഎം വരുന്നൂ

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

ചെയിന്‍ കവര്‍, സ്‌പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക് വിശേഷങ്ങളില്‍പ്പെടും. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

ബൈക്കുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ജാവ, ആരാധകര്‍ക്ക് നിരാശ

മുന്‍ ടയറില്‍ ഡിസ്‌ക്ക് ഇടംപിടിക്കും. പിന്‍ ടയറില്‍ ഡ്രം യൂണിറ്റും. ഒറ്റ ചാനല്‍ എബിഎസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറാണ്. എന്തായാലും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകളുടെ അപ്രമാദിത്വം ജാവ ബൈക്കുകള്‍ ചോദ്യം ചെയ്യുമെന്ന കാര്യത്തിൽ വലിയ തർക്കമില്ല.

Most Read Articles

Malayalam
English summary
Jawa and Jawa 42 Images Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X