പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

By Staff

രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ഐതിഹാസിക ജാവ കമ്പനി ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ മൂന്നു പുത്തന്‍ ക്ലാസിക് ബൈക്കുകളാണ് വാഹന പ്രേമികള്‍ക്ക് ലഭിക്കുന്നത്. ജാവ, ജാവ ഫോര്‍ട്ടി ടു, പെറാക്ക്; മൂന്നു മോഡലുകള്‍ക്കും പഴയകാല ജാവ ബൈക്കുകളുടെ അതേ രൂപം, അതേ തനിമ. മഹീന്ദ്രയുടെ ഉമടസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയാണ് വിപണിയില്‍ ജാവ ബൈക്കുകള്‍ വില്‍ക്കുക.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

ജാവ, ജാവ ഫോര്‍ട്ടി ടു മോഡലുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനി തുടങ്ങി. 1.55 ലക്ഷം രൂപ വിലയുള്ള ജാവ ഫോര്‍ട്ടി ടു, 1.64 ലക്ഷം രൂപ വിലയുള്ള ജാവ മോഡലുകളെ 5,000 രൂപ മുന്‍കൂര്‍ പണമടച്ചു ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. 1.89 ലക്ഷം രൂപ വിലയുള്ള പെറാക്കിനെ അടുത്തവര്‍ഷം മാത്രമെ കമ്പനി വിപണിയില്‍ കൊണ്ടുവരികയുള്ളൂ.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

എന്നാല്‍ പുതിയ ജാവ ബൈക്കുകള്‍ എവിടെ നിന്നു വാങ്ങാന്‍ കിട്ടും? ആരാധകരുടെ പ്രധാന സംശയമിതാണ്. ഡീലര്‍ഷിപ്പില്‍ ചെന്നു ബൈക്കു ബുക്ക് ചെയ്യാന്‍ നിലവില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമില്ല. ഇന്ത്യയില്‍ 105 ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നു ബൈക്കുകളുടെ ഔദ്യോഗിക അവതരണ വേളയില്‍ കമ്പനി പറഞ്ഞിട്ടുണ്ട്.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

ഇതില്‍ 64 ഡീലര്‍ഷിപ്പുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ ജാവ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ തലയുയര്‍ത്തി തുടങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആദ്യഘട്ടത്തില്‍ മുംബൈ, ദില്ലി, ഹൈദരാബാദ്, പുനെ നഗരങ്ങളിലാണ് കമ്പനി വിപണനശൃഖല സ്ഥാപിക്കുക.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

മുകളില്‍ പറഞ്ഞ നാലു നഗരങ്ങള്‍ക്കും നാലു ജാവ ഡീലര്‍മാരെ വീതം ലഭിക്കും. രണ്ടാംഘട്ടത്തില്‍ ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലേക്കും പുതിയ ഡീലര്‍ഷിപ്പുകള്‍ ജാവ സ്ഥാപിക്കും. ബെംഗളൂരുവില്‍ അഞ്ചു ഡീലര്‍ഷിപ്പുകളായിരിക്കും തുറക്കുക. ചെന്നൈയില്‍ നാലും.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

കൊല്‍ക്കത്തയില്‍ ഒരു ഡീലര്‍ഷിപ്പു തുറക്കാന്‍ മാത്രമെ കമ്പനിക്ക് ആലോചനയുള്ളൂ. അടുത്തവര്‍ഷം പകുതിയോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 105 ആയി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ ഫോര്‍ട്ടി ബൈക്കുകള്‍ വിപണിയില്‍ എത്തുക. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

അതേസമയം ബോബര്‍ ശൈലിയുള്ള പെറാക്കില്‍ 334 സിസി എഞ്ചിനാണ് ജാവ നല്‍കുന്നത്. ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബ്ലാക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ ജാവയില്‍ അണിനിരക്കും. എന്നാല്‍ ജാവ ഫോര്‍ട്ടി ടുവില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ ജാവ 42 -ല്‍ തിരഞ്ഞെടുക്കാം.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

ചെയിന്‍ കവര്‍, സ്‌പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക് വിശേഷങ്ങളില്‍പ്പെടും. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

പുതിയ ജാവ ബൈക്കുകള്‍ എവിടെ കിട്ടും? ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പുറത്ത്

മുന്‍ ടയറില്‍ ഡിസ്‌ക്ക് ഇടംപിടിക്കും. പിന്‍ ടയറില്‍ ഡ്രം യൂണിറ്റും. ഒറ്റ ചാനല്‍ എബിഎസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറാണ്.

Most Read Articles

Malayalam
English summary
Jawa Dealership Details Revealed. Read in Malayalam.
Story first published: Thursday, November 22, 2018, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X