കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

By Staff

നവംബര്‍ 15 -ന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി തിരിച്ചെത്തി. ജാവ, ജാവ ഫോര്‍ട്ടി ടു, പെറാക്ക് എന്നിങ്ങനെ മൂന്നു ബൈക്കുകള്‍. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ വാഴുന്ന 350 സിസി ശ്രേണിയില്‍ കോളിളക്കം സൃഷ്ടിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ക്ക് കഴിയുമെന്ന കാര്യമുറപ്പ്.

കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

ഇതില്‍ ജാവ, ഫോര്‍ട്ടി ടു മോഡലുകള്‍ ആദ്യം വില്‍പ്പനയ്ക്കു വരും. പെറാക്കിനെ പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ കമ്പനി വില്‍ക്കുകയുള്ളൂ. മോഡലുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. ബുക്ക് ചെയ്തവര്‍ക്ക് ഡിസംബര്‍ 15 മുതല്‍ ബൈക്കുകള്‍ കൈമാറുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

എന്നാല്‍ പുതിയ ജാവ ബൈക്കുകള്‍ എവിടെ നിന്നും ലഭിക്കുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്നാണ് ജാവയുടെ പ്രഖ്യാപനം. ഉപഭോക്താക്കളുടെ ആശയക്കുഴപ്പം മുന്‍നിര്‍ത്തി ഡീലര്‍ഷിപ്പുകളുടെ വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി ഇപ്പോള്‍ പുറത്തുവിടുകയാണ്.

കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും ജാവ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ ഒരു കേന്ദ്ര ഭരണപ്രദേശത്തും ഡീലര്‍ഷിപ്പ് തുറക്കാനുള്ള പുറപ്പാടിലാണ് ജാവ. കേരളത്തില്‍ ഏഴു ജില്ലകളില്‍ ജാവ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

Most Read: പുതിയ പ്രീമിയം ബൈക്കിന് RX100 -ന്റെ വ്യക്തിത്വം നല്‍കാന്‍ യമഹ

കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ജാവ ഡീലര്‍ഷിപ്പുകള്‍ തുറക്കുക.

കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

കേരളത്തിലെ ജാവ ഡീലര്‍ഷിപ്പുകള്‍:

  • കണ്ണൂര്‍ – സൗത്ത് ബസാര്‍
  • കോഴിക്കോട് – പുതിയങ്ങാടി
  • തൃശ്ശൂര്‍ – കുറിയച്ചിറ
  • കൊച്ചി – എടപ്പള്ളി
  • ആലപ്പുഴ – ഇരുമ്പുപ്പാലം
  • കൊല്ലം – പള്ളിമുക്ക്
  • തിരുവനന്തപുരം – നിറമണ്‍കര ജംങ്ഷന്‍
  • കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

    നിലവില്‍ 1.55 ലക്ഷം രൂപ വിലയുള്ള ജാവ ഫോര്‍ട്ടി ടു, 1.64 ലക്ഷം രൂപ വിലയുള്ള ജാവ മോഡലുകളെ 5,000 രൂപ മുന്‍കൂര്‍ പണമടച്ചു ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ ഫോര്‍ട്ടി ബൈക്കുകള്‍ വിപണിയില്‍ എത്തുക.

    കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

    എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. അതേസമയം ബോബര്‍ ശൈലിയുള്ള പെറാക്കില്‍ 334 സിസി എഞ്ചിനാണ് ജാവ നല്‍കുന്നത്.

    കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

    ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ബ്ലാക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ ജാവയില്‍ അണിനിരക്കും. എന്നാല്‍ ജാവ ഫോര്‍ട്ടി ടുവില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ ജാവ 42 -ല്‍ തിരഞ്ഞെടുക്കാം.

    കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

    ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും.

    Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

    കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

    ചെയിന്‍ കവര്‍, സ്പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക് വിശേഷങ്ങളില്‍പ്പെടും. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് മോഡലുകളില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക.

Most Read Articles

Malayalam
English summary
Jawa Dealerships In Kerala. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X