വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

തിരിച്ചുവരവുകളുടെ കാലമാണിപ്പോള്‍. ഇന്ത്യന്‍ മണ്ണില്‍ രണ്ടാമൂഴത്തിന് ഹ്യുണ്ടായി സാന്‍ട്രോ തയ്യാറെടുക്കുമ്പോള്‍, ഐതിഹാസിക ജാവ ബ്രാന്‍ഡിനെ വരവേല്‍ക്കാനുള്ള തത്രപ്പാടിലാണ് ബൈക്ക് ലോകം. കേട്ടതു ശരിയാണ്, ഇന്ത്യന്‍ നിരത്തുകളെ ത്രസിപ്പിക്കാന്‍ ഒരിക്കല്‍കൂടി ജാവ ബൈക്കുകള്‍ വരുന്നൂ.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

നവംബര്‍ 15 -ന് പുതിയ ജാവ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കും. മഹീന്ദ്ര ഗ്രൂപ്പാണ് ജാവയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജ്ന്‍ഡ്‌സ് ആദ്യ ജാവ ബൈക്കിനെ കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

പാരമ്പര്യത്തനിമ ഒട്ടുംചോരാത്ത ക്ലാസിക് ശൈലിയാണ് ജാവ ബൈക്കുകള്‍ക്ക്. ഒരുകാലത്തു റോയല്‍ എന്‍ഫീല്‍ഡിനെക്കാളും പ്രചാരമുണ്ടായിരുന്നു ജാവ ബൈക്കുകള്‍ തിരിച്ചെത്തുമ്പോള്‍ ബുള്ളറ്റുകള്‍ക്ക് ആശങ്കപ്പെടാനുള്ള വക ധാരാളമാണ്.

Most Read: പുതിയ 125 ഡ്യൂക്ക് അടുത്തമാസം — വീണ്ടും മാജിക് ആവര്‍ത്തിക്കാന്‍ കെടിഎം

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

നിലവില്‍ ബുള്ളറ്റിന് പകരം മറ്റൊരു മോഡല്‍ വിപണിയില്‍ തെരഞ്ഞെടുക്കാനില്ല. ജാവയുടെ വരവ് ഈ സ്ഥിതിക്ക് പരിഹാരം കണ്ടെത്തും. ഇന്ത്യന്‍ വരവിനു മുന്നോടിയായി ആദ്യ ജാവ മോഡലിന് നിശ്ചയിച്ചിരിക്കുന്ന എഞ്ചിനെ കമ്പനി വെളിപ്പെടുത്തിക്കഴിഞ്ഞു.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ജാവയില്‍ തുടിക്കും. മോജോയില്‍ നിന്നുള്ള ബോറും സ്‌ട്രോക്കുമായിരിക്കും ജാവ എഞ്ചിന്‍ പങ്കിടുക. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

ഭാരത് സ്റ്റേജ് VI മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ആദ്യ എഞ്ചിനുകളില്‍ ഒന്നുകൂടിയാണിത്. 2020 ഓടെ ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാകും. ഇടത്തരം ആര്‍പിഎമ്മില്‍ എഞ്ചിന്‍ അത്ഭുതമികവു കാട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

മാത്രമല്ല, മണ്‍മറഞ്ഞ ജാവ ബൈക്കുകളെ ഓര്‍മ്മപ്പെടുത്തുന്ന ഘനഗാംഭീര്യത എഞ്ചിന്‍ പുറപ്പെടുവിക്കും. അഞ്ചു സ്പീഡാകും ഗിയര്‍ബോക്‌സ്. വില നിയന്ത്രിച്ചുനിര്‍ത്താന്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും മതിയെന്നു കമ്പനി തീരുമാനിച്ചേക്കാം.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കുന്നതിനുപുറമെ ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഉറപ്പുവരുത്താനും കമ്പനി ശ്രദ്ധിക്കും. റെട്രോ ക്ലാസിക്കെന്നു വിശേഷണം കൈയ്യടക്കുമെങ്കിലും ആധുനിക സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഭംഗം വരുത്താന്‍ കമ്പനിക്ക് താത്പര്യമില്ല.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പും സമ്പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ജാവ ബൈക്കുകളുടെ വിശേഷങ്ങളായി മാറും. ക്ലാസിക് ഭാവമുണര്‍ത്താന്‍ സ്‌പോക്ക് ശൈലിയായിരിക്കും ചക്രങ്ങള്‍ക്ക്.

Most Read: പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ വിലവിവരങ്ങള്‍ പുറത്ത്, ഒപ്പം ചിത്രങ്ങളും

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -യാണ് ജാവ ബൈക്കുകള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. എന്നാല്‍ എഞ്ചിന്‍ പ്രത്യേകതകള്‍കൊണ്ടു കൂടുതല്‍ വേഗവും മികവും കാട്ടാന്‍ ജാവ ബൈക്കുകള്‍ക്ക് കഴിയും.

വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

ബൈക്കില്‍ യാത്രാസുഖത്തിനും ഒട്ടും കുറവുണ്ടാകില്ലന്നാണ് പ്രതീക്ഷ. തൊണ്ണൂറുകളുടെ തുടക്കത്തിലെ വിടപറഞ്ഞ ജാവ ബൈക്കുകള്‍ക്ക് ഇന്നും വലിയ ആരാധക പിന്തുണയുണ്ട് രാജ്യത്ത്. ഇക്കാരാണത്താല്‍ ജാവയുടെ രണ്ടാംവരവ് ബൈക്ക് ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Most Read Articles

Malayalam
English summary
Jawa Motorcycles To Unveil New Bike Next Month — To Rival Royal Enfield. Read in Malayalam.
Story first published: Wednesday, October 17, 2018, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X