ഇനിയും കൊണ്ടുവന്നിട്ടു കാര്യമില്ല — കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

By Dijo Jackson

മോശം വില്‍പനയെ തുടര്‍ന്ന് വേര്‍സിസ് ടൂററിനെ കവാസാക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം വേര്‍സിസ് 1000 -നെ വിപണിയില്‍ കണ്ടുകിട്ടാനില്ലായിരുന്നു. ഫ്‌ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ ടൂററിന് ബിഎസ് IV എഞ്ചിന്‍ നല്‍കാന്‍ കമ്പനി താത്പര്യപ്പെട്ടില്ലെന്നതാണ് വാസ്തവം.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

വേര്‍സിസ് 1000 ബൈക്കുകളെ ഡീലര്‍ഷിപ്പുകളിലേക്ക് കയറ്റി അയക്കുന്നത് നാളുകള്‍ക്ക് മുമ്പെ കവാസാക്കി നിര്‍ത്തി. ശേഷം പഴയ സ്റ്റോക്കുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നെന്നു കണ്ടപ്പോള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും മോഡലിനെ കമ്പനി പിന്‍വലിച്ചു. അതേസമയം വേര്‍സിസ് X-300, വേര്‍സിസ് 650 മോഡലുകള്‍ വില്‍പനയില്‍ തുടരും.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

ട്രയംഫ് ടൈഗര്‍ 1200, ബിഎംഡബ്ല്യു R 1200 GS അഡ്വഞ്ചര്‍, ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലുകള്‍ക്ക് മുന്നില്‍ വേര്‍സിസ് 1000 -ന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന പൂര്‍ണ്ണബോധ്യം കമ്പനിക്കുണ്ട്. മികച്ച ഓഫ്‌റോഡിംഗ് ശേഷി വേര്‍സിസ് 1000 -നുണ്ടെങ്കിലും ഭാരവും ഉയരവും മോഡലിന് ഇന്ത്യയില്‍ വിനയായി.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

239 കിലോ ഭാരവും 845 mm ഉയരവും ബൈക്കിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ഇതിനെല്ലാം പുറമെ വേര്‍സിസ് 1000 വിപണിയില്‍ വന്നിട്ട് കാലം കുറച്ചേറെയായി. 2015 -ലാണ് ബൈക്ക് ഇന്ത്യയില്‍ എത്തിയത്.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

പ്രകടനക്ഷമതയില്‍ എതിരാളികളുമായി ഇഞ്ചോടിഞ്ച് നില്‍ക്കുമെങ്കിലും ആധുനിക ഫീച്ചറുകളുടെ കാര്യത്തില്‍ ബൈക്ക് ബഹുദൂരം പിന്നിലായി പോകുന്നു. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, കോര്‍ണറിംഗ് എബിഎസ് തുടങ്ങിയ അടിസ്ഥാന ഫീച്ചറുകള്‍ പോലും ബൈക്കിലില്ല.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

മൂന്നു മോഡുള്ള കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, രണ്ടു റൈഡിംഗ് മോഡുകള്‍ എന്നീ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് വേര്‍സിസ് 1000 -ല്‍ ചൂണ്ടിക്കാട്ടാവുന്നത്.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

13.28 ലക്ഷം രൂപയായിരുന്നു മോഡലിന് ഇന്ത്യന്‍ വിപണിയില്‍ വില. ആധുനിക ഫീച്ചറുകളുടെ അഭാവമുണ്ടെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്ക് മികച്ച കൂട്ടാളിയായാണ് വേര്‍സിസ് 1000 വിപണിയില്‍ അറിയപ്പെടുന്നത്.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

കരുത്തന്‍ നാലു സിലിണ്ടര്‍ എഞ്ചിനും ഞൊടിയിടയില്‍ നിയന്ത്രണമേകുന്ന ബ്രേക്കിംഗ് സംവിധാനവും വേര്‍സിസ് 1000 -ന്റെ പ്രത്യേകതകളില്‍പ്പെടും. ബൈക്കിലുള്ള 1,043 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 118 bhp കരുത്തും 102 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍ പിന്‍വലിച്ചു

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. രാജ്യാന്തര വിപണികളില്‍ അടിമുടി പരിഷ്കരിച്ച പുതിയ വേര്‍സിസ് 1000 -നെ പണിതിറക്കാനുള്ള തീരുമാനത്തിലാണ് കവാസാക്കി.

Most Read Articles

Malayalam
കൂടുതല്‍... #kawasaki
English summary
Kawasaki Versys 1000 Has Been Discontinued In India. Read in Malayalam.
Story first published: Monday, July 30, 2018, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X