കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അടുത്തമാസം വിപണിയിൽ — അറിയേണ്ടതെല്ലാം

എല്ലാം വളരെ പെട്ടെന്നു സംഭവിച്ചു. ഇത്രനാളും 125 ഡ്യൂക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മടിച്ചുനിന്ന കെടിഎം ഇപ്പോളൊരു സുപ്രഭാതത്തില്‍ ബേബി ഡ്യൂക്കിനുള്ള ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. നവംബറില്‍ കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ വില്‍പനയ്‌ക്കെത്തും.

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

വരവുപ്രമാണിച്ച് മുംബൈ കെടിഎം ഡീലര്‍ഷിപ്പുകള്‍ ബൈക്കിനുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുക 1,000 രൂപ. വരുംനാളുകളില്‍ മറ്റു ഡീലര്‍ഷിപ്പുകളും 125 ഡ്യൂക്കിനുള്ള ബുക്കിംഗ് സ്വീകരിക്കും. ഏകദേശം 1.60 ലക്ഷം രൂപ കെടിഎം 125 ഡ്യൂക്കിന് ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

125 സിസി, 200 സിസി ഡ്യൂക്കുകള്‍ തമ്മില്‍ 25,000 രൂപയുടെ വ്യത്യാസമായിരിക്കും നിലകൊള്ളുകയെന്നു ഡീലര്‍ഷിപ്പുകള്‍ പറയുന്നു. രാജ്യാന്തര നിരയിലുള്ള 125 ഡ്യൂക്കിനെ മാറ്റങ്ങളേതുംകൂടാതെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള നടപടിയിലാണ് കെടിഎം.

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

2016 -ലാണ് ബേബി ഡ്യൂക്കിനെ കമ്പനി അവസാനമായി പരിഷ്‌കരിച്ചത്. 390 ഡ്യൂക്കിന്റെ പ്രഭാവം ബേബി ഡ്യൂക്കില്‍ ധാരാളമായി അനുഭവപ്പെടും. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലൈറ്റും ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും 390 ഡ്യൂക്കിലേതു തന്നെയായിരിക്കും.

Most Read: വരുന്നൂ ബുള്ളറ്റുകളെ വിറപ്പിക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ — കാത്തിരിക്കാം നവംബര്‍ 15 വരെ

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

അക്രമണോത്സുക തെളിഞ്ഞുകിടക്കുന്ന നീണ്ട ഇന്ധനടാങ്ക് ഘടകങ്ങളും 125 ഡ്യൂക്കിന്റെ സവിശേഷതയാണ്. കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വിലസുന്ന 125 സിസി ശ്രേണിയ്ക്ക് ഗ്ലാമര്‍ നല്‍കാന്‍ കെടിഎം 125 ഡ്യൂക്കിന് കഴിയുമെന്ന കാര്യം ഉറപ്പ്.

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

അതേസമയം മോഡലിന്റെ ഉയര്‍ന്ന വില ഉപഭോക്താക്കളെ ആകര്‍ഷിക്കുമോയെന്നു കണ്ടറിയണം. ശ്രേണിയിലെ ഏറ്റവും വിലകൂടിയ ബൈക്കായിരിക്കും 125 ഡ്യൂക്ക്. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബേബി ഡ്യൂക്കിന്റെ ഹൃദയം.

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

എഞ്ചിന് 15 bhp കരുത്തും 12 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് സസ്‌പെന്‍ഷനും 125 ഡ്യൂക്കിന്റെ മേന്മയാണ്. 300 mm, 230 mm ഡിസ്‌ക്കുകള്‍ ബൈക്കിന്റെ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നിറവേറ്റും.

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

വിദേശ വിപണികളില്‍ എത്തുന്ന ബേബി ഡ്യൂക്കില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെങ്കിലും ഇന്ത്യയില്‍ സിബിഎസ് സംവിധാനമായിരിക്കും കമ്പനി നല്‍കുക. രാജ്യത്തു 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമല്ല.

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

വില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സിബിഎസ് സംവിധാനം നിര്‍ണ്ണായകമായി മാറും. നിലവില്‍ 125 സിസി ശ്രേണിയില്‍ പേരിനുപോലും സ്‌പോര്‍ട്‌സ് ബൈക്കില്ല. ഈ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കെടിഎം.

Most Read: പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അറിയേണ്ടതെല്ലാം

എന്നാല്‍ മത്സരം നോക്കുകയാണെങ്കില്‍ യമഹ YZF-R15 V3, യമഹ FZ-25, ബജാജ് പള്‍സര്‍ NS200 തുടങ്ങിയ വമ്പന്മാരാകും ബേബി ഡ്യൂക്കിന് മറുഭാഗത്തു അണിനിരക്കുക.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 125 Duke Bookings Open In India — Launch Soon. Read in Malayalam.
Story first published: Thursday, October 18, 2018, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X