കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

By Staff

ഹൈദരാബാദില്‍ കെടിഎം ഡീലര്‍ഷിപ്പിന് 2.94 ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി. മധുസുധന്‍ രാജു എന്ന 390 ഡ്യൂക്ക് ഉടമ നല്‍കിയ പരാതിയിലാണ് കെടിഎം ഡീലര്‍ഷിപ്പിന് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കോടതി പിഴ വിധിച്ചത്. 2.19 ലക്ഷം രൂപ ബൈക്കിന്റെ വിലയായും 75,000 രൂപ നഷ്ടപരിഹാരമായും 390 ഡ്യൂക്ക് ഉടമയ്ക്ക് നല്‍കാന്‍ ഹൈദരാബാദിലെ വിനായക മൊബിക്ക് ഡീലര്‍ഷിപ്പിനോട് കോടതി നിര്‍ദ്ദേശിച്ചു.

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

2016 ജനുവരിയിലാണ് വിനായക മൊബിക്ക് പ്രവറ്റ് ലിമിറ്റഡില്‍ നിന്നും മധുസുധനന്‍ രാജു കെടിഎം 390 ഡ്യൂക്ക് സ്വന്തമാക്കിയത്. അന്നു 2.19 ലക്ഷം രൂപ മുടക്കി വാങ്ങിയ ബൈക്കില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ഇദ്ദേഹം ഉറപ്പുവരുത്തിയിരുന്നു.

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ശേഷം 2016 ഫെബ്രുവരി ഒമ്പതിനാണ് 390 ഡ്യൂക്കിന്റെ ആദ്യ സര്‍വീസിനായി ഡീലര്‍ഷിപ്പിനെ രാജു സമീപിച്ചത്. തിരക്കുകാരണം ഒരുദിവസം കഴിഞ്ഞേ ബൈക്ക് ലഭിക്കുകയുള്ളൂവെന്ന് ഡീലര്‍ഷിപ്പ് വ്യക്തമാക്കിയതിനാല്‍ 390 ഡ്യൂക്ക് അവിടെ ഏല്‍പ്പിച്ച് ഇദ്ദേഹം മടങ്ങി.

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

എന്നാല്‍ നാലു ദിവസം കഴിഞ്ഞിട്ടും സര്‍വീസ് ചെയ്യാന്‍ നല്‍കിയ ബൈക്കിനെ കുറിച്ചു വിവരം ലഭിച്ചില്ല. സര്‍വീസ് സെന്ററില്‍ ചെന്നന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയതായി രാജു അറിഞ്ഞത്.

Most Read: പ്രൗഢം, ഗംഭീരം — 836 സിസി എഞ്ചിന്‍ കരുത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

390 ഡ്യൂക്ക് മോഷണം പോയ സംഭവം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നു ഡീലര്‍ഷിപ്പ് വിശദീകരിച്ചെങ്കില്‍ നിരുത്തരവാദപരമായ പെരുമാറ്റം രാജുവിനെ ചൊടിപ്പിച്ചു. സര്‍വീസിന് നല്‍കിയ ബൈക്ക് മോഷണം പോയതിന്റെ ഉത്തരവാദിത്വം ഡീലര്‍ഷിപ്പിനാണ്. സംഭവം ഉടമയെ അറിയിക്കുക കൂടി ഡീലര്‍ഷിപ്പ് ചെയ്തില്ല.

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

വിഷയത്തില്‍ തനിക്ക് പകരം പുതിയ ബൈക്ക് വേണം; അല്ലെങ്കില്‍ ബൈക്കിന് മുടക്കിയ പണം മുഴുവന്‍ തിരികെ നല്‍കണം, രാജു ആവശ്യപ്പെട്ടു. എന്നാല്‍ രാജുവിന്റെ ആവശ്യം വിനായക മൊബിക്ക് നിരാകരിച്ചു. മോഷണം പോയ 390 ഡ്യൂക്ക് കണ്ടെത്തിയതിന് ശേഷം മാത്രമെ നഷ്ടപരിഹാര നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് ഡീലര്‍ഷിപ്പ് വ്യക്തമാക്കി.

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ശേഷം 2016 മെയ് 20 -നാണ് മോഷണം പോയ 390 ഡ്യൂക്കിനെ പൊലീസ് കണ്ടെടുക്കുന്നത്. തകര്‍ന്നു പരിതാപകരമായിരുന്നു ബൈക്കിന്റെ അവസ്ഥ. ആശ്രദ്ധമായി കൈകാര്യം ചെയ്തതുകൊണ്ടു ബൈക്കിന് പല ഘടകങ്ങളും നഷ്ടമായി. 390 ഡ്യൂക്കിന്റെ എഞ്ചിന്‍ മികവും സാരമായി അധഃപതിച്ചു.

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍വീസ് സെന്ററില്‍ എത്തി ബൈക്ക് കണ്ട രാജു, 390 ഡ്യൂക്ക് ഏറ്റെടുക്കാന്‍ തയ്യാറായില്ല. നഷ്ടപരിഹാരം നല്‍കാന്‍ ഡീലര്‍ഷിപ്പ് നടപടിയെടുക്കാത്തിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കോടതിയെ രാജു സമീപിക്കുന്നത്.

Most Read: അമിത പ്രകാശമുള്ള ഹെഡ്‌ലാമ്പുകള്‍ക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി പൊലീസ്

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം വിഷയത്തില്‍ ഡീലര്‍ഷിപ്പ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ബൈക്ക് മോഷണം പോയത് ഡീലര്‍ഷിപ്പില്‍ നിന്നാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കൈയ്യൊഴിയാന്‍ ഡീലര്‍ഷിപ്പിന് കഴിയില്ലെന്നു കോടതി നിരീക്ഷിച്ചു.

കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഇക്കാരണത്താല്‍ പരാതിക്കാരനായ മധുസുധനന്‍ രാജുവിന് 2.19 ലക്ഷം രൂപ ബൈക്കിന്റെ വിലയായും 75,000 രൂപ നഷ്ടപരിഹാരമായും നല്‍കാന്‍ ഡീലര്‍ഷിപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.

Most Read Articles

Malayalam
English summary
KTM Dealer Asked To Pay 2.94L For Damaged Bike. Read in Malayalam.
Story first published: Wednesday, November 7, 2018, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X