കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

By Dijo Jackson

ബൈക്കുകള്‍ക്ക് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ അന്വേഷിച്ചു വിപണിയില്‍ ചെന്നാല്‍ ആരും അത്ഭുതപ്പെട്ടു പോകും. എണ്ണമറ്റ കമ്പനികളാണ് വിപണിയില്‍. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ കമ്പനികളെ പരതിയാലോ, നിരാശയായിരിക്കും ഫലം. ബൈക്കുകള്‍ക്ക് രാജ്യാന്തര നിലവാരമുള്ള പെര്‍ഫോര്‍മന്‍സ് ഘടകങ്ങളെ നിര്‍മ്മിക്കാന്‍ പൊതുവെ ഇന്ത്യന്‍ കമ്പനികള്‍ താത്പര്യപ്പെടാറില്ല. എന്നാല്‍ ഇവിടെയാണ് മന്ത്ര റേസിംഗ് (Mantra Racing) ശ്രദ്ധിക്കപ്പെടുന്നത്.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് (ഇസിയു), എയര്‍ ഫില്‍ട്ടര്‍, ബിഗ് ബോര്‍ കിറ്റ്, സിലിണ്ടര്‍ ഹെഡ്, റേസിംഗ് കാംഷാഫ്റ്റുകള്‍, രൂപമാറ്റം വരുത്തിയ ഫ്യൂവല്‍ സംവിധാനം; പെര്‍ഫോര്‍മന്‍സ് ഘടകങ്ങളെ നിര്‍മ്മിക്കാനുള്ള മന്ത്ര റേസിംഗിന്റെ വൈദഗ്ധ്യം ഇന്ത്യന്‍ റേസര്‍മാര്‍ക്ക് നന്നായി അറിയാം.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ഇപ്പോള്‍ ഇതേ മന്ത്ര റേസിംഗ് കെടിഎം 390 ഡ്യൂക്ക്, RC 390 ബൈക്കുകള്‍ക്ക് പെര്‍ഫോര്‍മന്‍സ് ഘടകങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.

മന്ത്ര റേസിംഗ് ഇസിയു ഫ്‌ളാഷ് (390 ഡ്യൂക്ക്, RC 390)

വിപണിയില്‍ ഇന്നുള്ള മറ്റു ഇസിയുകളില്‍ നിന്നും ഒരല്‍പം വേറിട്ടുനില്‍ക്കും മന്ത്ര റേസിംഗിന്റെ ഇസിയുകള്‍. ജര്‍മ്മന്‍ വാഹനഘടക നിര്‍മ്മാതാക്കളായ ബോഷ് ഒരുക്കുന്ന ഇസിയുവാണ് മന്ത്ര റേസിംഗ് ഉപയോഗിക്കുന്നത്.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ബോഷ് ഇസിയുവിലെ കോഡുകള്‍ ഇവര്‍ പൂര്‍ണമായും മായ്ച്ചുകളയും, പകരം ലോഡ് ചെയ്യുന്നത് മന്ത്ര റേസിംഗിന്റെ സ്വന്തം കോഡുകളും. കസ്റ്റം ഫ്യൂവലിംഗ്, ഇഗ്നീഷന്‍ മാപിംഗും ഇതില്‍ ഉള്‍പ്പെടും. അതേസമയം ഇലക്ട്രോണിക്, സെന്‍സര്‍ മാപിംഗ് ഇവര്‍ കെടിഎമ്മില്‍ നിന്നും തന്നെ കടമെടുക്കുന്നു.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ഇക്കാരണത്താല്‍ കെടിഎം നിഷ്‌കര്‍ഷിച്ച പ്രകാരം തന്നെ ബൈക്ക് പ്രവര്‍ത്തിക്കും. പുതിയ മന്ത്ര റേസിംഗ് ഇസിയു ഉപയോഗിക്കുമ്പോള്‍ കെടിഎം 390 ബൈക്കുകളില്‍ അനുഭവപ്പെടാറുള്ള പതിവു വിറയല്‍ (താഴ്ന്ന ആര്‍പിഎമ്മില്‍) പൂര്‍ണമായും പരിഹരിക്കപ്പെടും.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ഇന്ധനക്ഷമതയെ സാരമായി ബാധിക്കാതെ തന്നെ കൂടുതല്‍ പ്രകടനക്ഷമ ഇസിയു ഘടിപ്പിച്ച കെടിഎം 390 കാഴ്ചവെക്കുന്നുണ്ടെന്ന് പരീക്ഷണയോട്ടത്തില്‍ തെളിഞ്ഞു കഴിഞ്ഞു. പ്രകടനക്ഷമത വെളിപ്പെടുത്തുന്ന ഡയനാമോമീറ്റര്‍ രേഖയും മന്ത്ര റേസിംഗ് ഉപഭോക്താക്കളുമായി പങ്കുവെയ്ക്കുന്നുണ്ട്.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഇസിയു (കെടിഎം 390)

സ്‌റ്റേജ് വണ്‍ : കമ്മ്യൂട്ടര്‍ ബൈക്കായി കെടിഎം 390 ഉപയോഗിക്കുന്നവര്‍ക്കാണ് മന്ത്ര റേസിംഗ് സ്‌റ്റേജ് വണ്‍ ഇസിയു അനുയോജ്യമാവുക. ഭേദപ്പെട്ട ഇന്ധനക്ഷമത ഇസിയു കാഴ്ചവെക്കും. കുറഞ്ഞ വേഗത്തില്‍ ഓടുമ്പോള്‍ ബൈക്കിനുണ്ടാകുന്ന വിറയല്‍ ഇസിയു മാറ്റും.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ഒപ്പം മികവേറിയ ഇടത്തരം ടോര്‍ഖും കെടിഎം 390 -യ്ക്ക് സ്റ്റേജ് വണ്‍ ഇസിയു പ്രദാനം ചെയ്യും. ഉയര്‍ന്ന ആര്‍പിഎമ്മിലേക്ക് കടന്നാല്‍ മാത്രമാണ് ഇസിയുവിന്റെ യഥാര്‍ത്ഥ പ്രഭാവം തിരിച്ചറിയുക. ഏഴായിരം ആര്‍പിഎം പിന്നിടുന്ന വേളയില്‍ എഞ്ചിനില്‍ നിന്നും കരുത്തു ഇരച്ചെത്തും.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ആക്‌സിലറേഷനും ഈ അവസരത്തില്‍ മെച്ചപ്പെടും. സ്റ്റേജ് വണ്‍ ഇസിയുവിന്റെ പശ്ചാത്തലത്തില്‍ എഞ്ചിന്‍ 53.2 bhp കരുത്തും 39.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. അതായത് സാധാരണ കെടിഎം 390 -യെക്കാളും 10.35 bhp കരുത്തും 3.2 Nm torque ഉം അധികം.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

കരുത്തുത്പാദനത്തിന് പുറമെ രസകരമായ റൈഡും സ്റ്റേജ് വണ്‍ ഇസിയുവിന്റെ പശ്ചാത്തലത്തില്‍ ബൈക്ക് കാഴ്ചവെക്കും. സാധാരണ കെടിഎം 390 -യില്‍ 'വീലി' അഭ്യാസം ബുദ്ധിമുട്ടാണ്. മുന്‍ചക്രത്തില്‍ കൂടുതല്‍ ഭാരം അനുഭവപ്പെടാറുണ്ട്.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

എന്നാല്‍ മന്ത്ര റേസിംഗ് RC 390 -യില്‍ ഈ പ്രശ്‌നമില്ല. ആദ്യ മൂന്നു ഗിയര്‍മാറ്റങ്ങള്‍ വരെ മുന്‍ഭാഗത്തേക്ക് ഭാരം തീരെ എത്തില്ല. ഹാന്‍ഡില്‍ബാര്‍ ഒരല്‍പം ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ മുന്‍ചക്രം മുകളിലേക്ക് ഉയരും.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

ബൈക്കിലെ വയറുകളിലോ, എഞ്ചിനിലോ മന്ത്ര റേസിംഗ് കൈകടത്തുന്നില്ലെന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം. അയ്യായിരം ആര്‍പിഎം വരെ സാധാരണ കെടിഎം 390 -യെ പോലെ തന്നെ മന്ത്ര റേസിംഗ് ഇസിയു ഘടിപ്പിച്ച കെടിഎമ്മും പെരുമാറും. ഇതേ കാരണം കൊണ്ടു തന്നെ ദൈനംദിന യാത്രകളില്‍ ഇന്ധനക്ഷമത കുറയില്ല.

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

സ്റ്റേജ് ടൂ : സ്‌റ്റേജ് വണ്‍ സാധാരണ കെടിഎം 390 -കള്‍ക്ക് ഉള്ളതെങ്കില്‍ രൂപമാറ്റം വരുത്തിയ കെടിഎം 390 -കള്‍ക്ക് വേണ്ടിയാണ് സ്റ്റേജ് ടൂ. ബൈക്കില്‍ നടത്തിയ രൂപമാറ്റങ്ങള്‍ അനുസരിച്ചു സ്റ്റേജ് ടൂ ഇസിയുവിന്റെ സ്വഭാവം മാറും. വ്യത്യസ്ത രൂപരേഖയ്ക്ക് അനുസൃതമായി മൂന്നു വ്യത്യസ്ത മാപിംഗ് മന്ത്ര റേസിംഗ് വികസിപ്പിച്ചിട്ടുണ്ട് –

കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍
  • മന്ത്ര ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ചു ട്യൂണ്‍ ചെയ്ത സ്‌റ്റോക്ക് എഞ്ചിന്‍
  • മന്ത്ര പെര്‍ഫോര്‍മന്‍സ് എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ചു ട്യൂണ്‍ ചെയ്ത സ്‌റ്റോക്ക് എഞ്ചിന്‍
  • മന്ത്ര ഡ്രോപ്-ഇന്‍ എയര്‍ഫില്‍ട്ടര്‍, മന്ത്ര പെര്‍ഫോര്‍മന്‍സ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഉപയോഗിച്ചു ട്യൂണ്‍ ചെയ്ത സ്‌റ്റോക്ക് എഞ്ചിന്‍
  • കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

    എയര്‍ ഫില്‍ട്ടറിലും എക്‌സ്‌ഹോസ്റ്റിലും മാറ്റങ്ങള്‍ വരുത്താതെയുള്ള സ്‌റ്റേജ് ടൂ ഫ്‌ളാഷില്‍ ശക്തമായ ഇടത്തരം ടോര്‍ഖും ഉയര്‍ന്ന ആക്‌സിലറേഷനും ബൈക്കിന് ലഭിക്കും. മന്ത്ര റേസിംഗ് TBM ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കുമ്പോള്‍ ബൈക്കിന്റെ സ്വഭാവം മാറും.

    കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

    ഉയര്‍ന്ന ആര്‍പിഎമ്മില്‍ ആക്‌സിലറേഷന്‍ 'ഭീകരമായി' ലഭിക്കും. അതേസമയം ആര്‍പിഎം പരിധിയില്‍ മാറ്റമില്ല. പരമാവധി 55.1 bhp കരുത്തും 38.2 Nm torque ഉം സ്റ്റേജ് ടൂ ഇസിയു ഘടിപ്പിച്ച എഞ്ചിന്‍ (മന്ത്ര റേസിംഗ് TBM എയര്‍ ഫില്‍ട്ടര്‍, ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സംവിധാനം ഉള്‍പ്പെടെ) ഉത്പാദിപ്പിക്കും.

    കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

    മന്ത്ര റേസിംഗ് ഹൈപ്പര്‍സ്ട്രീറ്റ് കിറ്റ് (390 ഡ്യൂക്ക്, RC 390)

    എഞ്ചിന്‍ ആരോഗ്യം കാത്തു പരമാവധി കരുത്തു വേണമെന്നു ആഗ്രഹിക്കുന്ന കെടിഎം 390 ഉടമകള്‍ക്ക് വേണ്ടിയാണ് ഹൈപ്പര്‍സ്ട്രീറ്റ് കിറ്റിനെ ഇവര്‍ തയ്യാറാക്കിയിട്ടുള്ളത്. മോഡിഫൈ ചെയ്ത സിലിണ്ടര്‍ ഹെഡ്, റേസിംഗ് കാംഷാഫ്റ്റുകള്‍, മോഡിഫൈ ചെയ്ത ഫ്യൂവല്‍ സംവിധാനം, TBM ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടര്‍, ഹെഡ് ഗ്യാസ്‌കറ്റ്, ഇസിയു എന്നിവ കിറ്റില്‍ ഉള്‍പ്പെടും.

    കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

    കെടിഎം 390 ബൈക്കുകള്‍ക്കുള്ള മറ്റു പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ —

    എയര്‍ ഫില്‍ട്ടര്‍

    ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടറിനെ മന്ത്ര റേസിംഗ് വികസിപ്പിച്ചിട്ടുള്ളത്. ഫില്‍ട്ടര്‍ മേന്മ കുറയ്ക്കാതെ തന്നെ കൂടുതല്‍ വായു എഞ്ചിനിലേക്ക് കടത്തിവിടാന്‍ ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടറിന് സാധിക്കും. മഹീന്ദ്ര മോജോയ്ക്കും ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടറിനെ മന്ത്ര റേസിംഗ് ഒരുക്കുന്നുണ്ട്.

    കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

    ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സംവിധാനം

    കെടിഎം 390 ബൈക്കുകള്‍ക്ക് വേണ്ടി കസ്റ്റം നിര്‍മ്മിത ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സംവിധാനവും മന്ത്ര റേസിംഗ് രൂപകല്‍പന ചെയ്തിട്ടുണ്ട്. 37.2 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനില്‍ നിന്നുള്ള ടോര്‍ഖ് ഉത്പാദനം എക്‌സ്‌ഹോസ്റ്റ് സംവിധാനം മെച്ചപ്പെടുത്തും. ഒന്നര കിലോയ്ക്ക് താഴെ മാത്രമാണ് എക്‌സ്‌ഹോസ്റ്റിന്റെ ഭാരം.

    കെടിഎം ബൈക്കിന് കരുത്തു കൂട്ടാം, മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങള്‍ വിപണിയില്‍

    മന്ത്ര റേസിംഗ് പെര്‍ഫോര്‍മന്‍സ് ഘടകങ്ങളുടെ വില

    • കെടിഎം 390 ഡ്യൂക്ക്/RC 390 സ്‌റ്റേജ് വണ്‍ ഇസിയു - 12,000 രൂപ
    • കെടിഎം 390 ഡ്യൂക്ക്/RC 390 സ്റ്റേജ് ടൂ ഇസിയു - 12,000 രൂപ
    • ഹൈപ്പര്‍സ്ട്രീറ്റ് കിറ്റ് കെടിഎം ഡ്യൂക്ക്/RC 390 - 60,000 രൂപ
    • കെടിഎം 200 ഡ്യൂക്ക്/RC 200 സ്റ്റേജ് വണ്‍ ഇസിയു - 9,500 രൂപ
    • കെടിഎം 200 ഡ്യൂക്ക്/RC 200 സ്റ്റേജ് ടൂ ഇസിയു - 9,500 രൂപ
    • കെടിഎം 200 ഡ്യൂക്ക്/RC 200 സ്റ്റേജ് ത്രീ ഇസിയു - 11,000 രൂപ
    • TBM ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടര്‍ കെടിഎം 200/390 - 2,700 രൂപ
    • TBM ഡ്രോപ്-ഇന്‍ എയര്‍ ഫില്‍ട്ടര്‍ മഹീന്ദ്ര മോജോ - 2,900 രൂപ
    • മന്ത്ര റേസിംഗ് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സംവിധാനം കെടിഎം 390 ഡ്യൂക്ക്/RC 390 - 60,000 രൂപ

Most Read Articles

Malayalam
English summary
KTM Duke 200 And Duke 390 Performance Parts By Mantra Racing. Read in Malayalam.
Story first published: Monday, June 4, 2018, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X