കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

By Staff

ഇനി എബിഎസ് സുരക്ഷയില്‍ കെടിഎം 200 ഡ്യൂക്കും. 1.60 ലക്ഷം രൂപ വിലയില്‍ 2018 കെടിഎം 200 ഡ്യൂക്ക് എബിഎസ് വിപണിയില്‍ പുറത്തിറങ്ങി. കെടിഎം നിരയിലെ ഏറ്റവും ചെറിയ മോഡലാണ്, ഡ്യൂക്ക് 200. എബിഎസ് പതിപ്പു വന്നെങ്കിലും കെടിഎം ഡീലര്‍ഷിപ്പുകളില്‍ എബിഎസില്ലാത്ത 200 ഡ്യൂക്ക് പതിപ്പ് വില്‍പ്പനയ്ക്കു തുടരും. 1.51 ലക്ഷം രൂപയാണ് എബിഎസില്ലാത്ത മോഡലിന് വില.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

പതിനായിരം രൂപയോളമാണ് ഇരു പതിപ്പുകളും തമ്മിലുള്ള വില വ്യത്യാസം. 2019 ഏപ്രില്‍ മുതല്‍ രാജ്യത്തു പ്രാബല്യത്തില്‍ വരാന്‍പോകുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ചാണ് 200 ഡ്യൂക്കിന് എബിഎസ് നല്‍കാനുള്ള കമ്പനിയുടെ തീരുമാനം. ഇന്ത്യയിൽ 2013 മുതലാണ് 200 ഡ്യൂക്ക് വില്‍പ്പനയ്ക്കു വരാൻ തുടങ്ങിയത്.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

മുന്‍തലമുറ 390 ഡ്യൂക്കില്‍ കണ്ടതിനു സമാനമായ ഇരട്ട ചാനല്‍ എബിഎസാണ് പുതിയ 200 ഡ്യൂക്കില്‍. ജര്‍മ്മന്‍ വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷില്‍ നിന്നുള്ള എബിഎസ് സംവിധാനമാണിത്. 200 ഡ്യൂക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 24 bhp കരുത്തും 19.6 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ആറു സ്പീഡാണ്് ബൈക്കിലെ ഗിയര്‍ബോക്‌സ്. ട്രെല്ലിസ് ഫ്രെയിം ഉപയോഗിക്കുന്ന 200 ഡ്യൂക്കില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

17 ഇഞ്ച് വീലുകളിലാണ് ബൈക്കിന്റെ ഒരുക്കം. മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കും വേഗം നിയന്ത്രിക്കും. ആദ്യമായി വില്‍പ്പനയ്ക്കു കൊണ്ടുവന്നപ്പോള്‍ കേവലം ഓറഞ്ച് നിറം മാത്രമെ മോഡലിന് കമ്പനി നല്‍കിയിരുന്നുള്ളൂ.

Most Read: മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

എന്നാല്‍ അഞ്ചു വര്‍ഷക്കാലയളവില്‍ കാലികമായ മാറ്റങ്ങള്‍ 200 ഡ്യൂക്കിനും സംഭവിച്ചു. വെള്ള, കറുപ്പ് നിറങ്ങളിലും ബൈക്ക് വിപണിയില്‍ ലഭ്യമാണ്. അതേസമയം വിപണിയില്‍ 125 ഡ്യൂക്കിനെ കൂടി അവതരിപ്പിക്കാനുള്ള തിരക്കിലാണ് കെടിഎം ഇപ്പോള്‍.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

പല ഡീലര്‍ഷിപ്പുകളും ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു. മുന്‍തലമുറ 200 ഡ്യൂക്കിന്റെ ശൈലിയില്‍ 125 ഡ്യൂക്ക് വില്‍പ്പനയ്‌ക്കെത്തുമെന്നാണ് വിവരം. മോഡലിന് 1.20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. നിരയില്‍ 200 ഡ്യൂക്കിനും താഴെയാകും 125 സിസി ബൈക്കിന്റെ സ്ഥാനം.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന് 14.7 bhp കരുത്തും 11.8 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയിലെ ഏറ്റവും കരുത്തുകൂടിയ 125 സിസി ബൈക്കായി വരവില്‍ 125 ഡ്യൂക്ക് അറിയപ്പെടും.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമാണ് ബൈക്കില്‍. 200 ഡ്യൂക്കിലേതുപോലെ അലോയ് വീലുകള്‍ക്ക് ഓറഞ്ച് നിറമാണ്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 200 ഡ്യൂക്കില്‍ നിന്നു തന്നെയാകും 125 ഡ്യൂക്ക് കടമെടുക്കുക.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

ബൈക്കിന് എബിഎസാണോ, സിബിഎസാണോ കെടിഎം നല്‍കുകയെന്നു കണ്ടറിയണം. 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമല്ല, സിബിഎസ് സംവിധാനം ഉറപ്പുവരുത്തിയാല്‍ മതി.

Most Read: ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

നിലവില്‍ 125 സിസി ശ്രേണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ സര്‍വ്വാധിപത്യമാണ്. ഹീറോയും ബജാജും ടിവിഎസും നിര അടക്കിവാഴുന്നു. പക്ഷെ ശ്രേണിയില്‍ ബേബി ഡ്യൂക്കിനോളം വേഗമുള്ള സ്‌പോര്‍ട്‌സ് ബൈക്ക് വേറൊന്നില്ല. കെടിഎം നോട്ടമിടുന്നതും ഈ ഒഴിവുതന്നെ.

കെടിഎം 200 ഡ്യൂക്കിനും ഇനി എബിഎസ് സുരക്ഷ, വില 1.60 ലക്ഷം രൂപ

നേരത്തെ 150 സിസി ശ്രേണിയില്‍ യമഹ R15 V3 ഈ മാജിക് ഒരുവട്ടം കാട്ടിയതാണ്. ഇന്ത്യയില്‍ കെടിഎം 125 ഡ്യൂക്കിന് നേരിട്ട് എതിരാളികളില്ല. പ്രാരംഭ സ്പോര്‍ട്സ് ബൈക്ക് നിരയിലെ മത്സരം കണക്കിലെടുത്താല്‍ ടിവിഎസ് അപാച്ചെ RTR 200 4V, യമഹ FZ25 എന്നിവര്‍ ബേബി ഡ്യൂക്കുമായി കൊമ്പുകോര്‍ക്കും.

Most Read Articles

Malayalam
English summary
KTM Duke 200 ABS Launched In India; Priced At Rs 1.6 Lakh. Read in Malayalam.
Story first published: Saturday, November 24, 2018, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X