ഇനിയില്ല പരിഭവം, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

By Dijo Jackson

പുതുക്കിയ കെടിഎം RC200 ഇന്ത്യയില്‍ പുറത്തിറങ്ങി. സ്‌പോര്‍ട് RC നിരയില്‍ കെടിഎമ്മിന്റെ പ്രാരംഭ മോഡലാണിത്. കമ്പനി പുതുതായി അവതരിപ്പിച്ച കറുപ്പ് നിറമാണ് 2018 RC200 -ന്റെ മുഖ്യവിശേഷം. ഇന്ത്യയില്‍ ഇന്നുവരെ വെള്ള നിറത്തില്‍ മാത്രമാണ് കെടിഎം RC200 മോഡലുകള്‍ അണിനിരന്നിട്ടുള്ളത്. എന്നാല്‍ ഇനി മുതല്‍ വെള്ള, കറുപ്പ് നിറങ്ങളില്‍ ബൈക്ക് വില്‍പനയ്‌ക്കെത്തും.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

1.77 ലക്ഷം രൂപയാണ് പുതിയ നിറത്തിലുള്ള കെടിഎം RC200 മോഡലുകളുടെ വില (എക്‌സ്‌ഷോറൂം ദില്ലി). മുതിര്‍ന്ന RC390 -യില്‍ ഒരുങ്ങുന്ന കറുപ്പു നിറശൈലിയാണ് പുതിയ RC200 -ഉം പിന്തുടരുന്നത്. തിളങ്ങുന്ന കറുപ്പു നിറം ബോഡിയില്‍ ഉടനീളം കാണാം.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

അലോയ് വീലുകള്‍ക്കും ട്രെല്ലിസ് ഫ്രെയിമിനും ഓറഞ്ചാണ് നിറം. ഓറഞ്ച് നിറത്തിലുള്ള ഗ്രാഫിക്‌സും മോഡലിലുണ്ട്. RC390 -യ്ക്ക് ഓറഞ്ച് ഇന്നര്‍ ഫെയറിംഗാണെങ്കില്‍ പുതിയ RC200 -ന് വെള്ള നിറത്തിലുള്ള ഇന്നര്‍ ഫെയറിംഗാണ് ലഭിക്കുന്നത്.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

നാലു വര്‍ഷം മുമ്പ് RC200 -നെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്നപ്പോള്‍ വെള്ള നിറം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കെടിഎം തീരുമാനിച്ചത്. കറുത്ത RC200 മോഡലിനെ പ്രതീക്ഷിച്ച വലിയ വിഭാഗം ആരാധകരെ ഇതു നിരാശപ്പെടുത്തി.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

ശേഷം ബജാജ്, കെടിഎം ഇന്ത്യ അധികൃതര്‍ക്ക് മുന്നില്‍ ആരാധകര്‍ നിര്‍ത്താതെ ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് കറുപ്പ് നിറത്തില്‍ പുതിയ RC200 -നെ അവതരിപ്പിക്കാന്‍ കെടിഎം നടപടിയെടുത്തത്.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

പുതിയ നിറം ഒരുങ്ങുന്നുണ്ടെങ്കിലും മറ്റു കാര്യമായ മാറ്റങ്ങള്‍ ബൈക്കിലില്ല. 199.5 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിന്‍ കെടിഎം RC200 -ല്‍ തുടരുന്നു. 10,000 rpm -ല്‍ 25 bhp കരുത്തും 8,000 rpm -ല്‍ 19.2 Nm torque ഉം എഞ്ചിന്‍ പരമാവധി രേഖപ്പെടുത്തും.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. കെടിഎമ്മിന്റെ ട്രാക്ക് അധിഷ്ടിത പ്രാരംഭ മോഡലാണിത്. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഉള്‍പ്പെടെ മുന്‍നിര ഫീച്ചറുകള്‍ ബൈക്കില്‍ ഇടംപിടിക്കുന്നുണ്ട്. മോണോഷോക്ക് സംവിധാനമാണ് ബൈക്കിന് പിന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

ഇരു ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. അതേസമയം ഇക്കുറിയും എബിഎസ് സുരക്ഷ നല്‍കാന്‍ കെടിഎം തയ്യാറായിട്ടില്ല. തത്സമയ മൈലേജ് കാണിക്കുന്ന ഡിജിറ്റല്‍ കണ്‍സോള്‍, ക്ലിപ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, വീതിയേറിയ മിററുകള്‍ എന്നിവയെല്ലാം കെടിഎം RC200 -ന്റെ പ്രത്യേകതകളാണ്.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

രാജ്യത്തുടനീളമുള്ള കെടിഎം ഡീലര്‍ഷിപ്പുകള്‍ പുതിയ RC200 ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഇന്ത്യയില്‍ മോഡല്‍ നിര വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് കെടിഎം. ഇതിന്റെ ഭാഗമായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന 390 അഡ്വഞ്ചര്‍ മോഡലിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവരും.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

ഇക്കാര്യം കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തും. പുതിയ അഡ്വഞ്ചര്‍ നിരയ്ക്ക് 390 അഡ്വഞ്ചര്‍ ഇന്ത്യയില്‍ തുടക്കം കുറിക്കും.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്ഫൈറ്റര്‍ ഡ്യൂക്ക്, സ്പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്. കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക. രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും.

ഇനിയില്ല പരാതി, പുതിയ നിറത്തില്‍ കെടിഎം RC200 ഇന്ത്യയില്‍ — വില 1.77 ലക്ഷം

അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും. നാലു ലക്ഷം രൂപയ്ക്കുള്ളില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കെടിഎമ്മിന്റെ ശ്രമം. ബിഎംഡബ്ല്യു G310 GS, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കവാസാക്കി വേര്‍സിസ് X-300 എന്നിവരോടാണ് കെടിഎം 390 അഡ്വഞ്ചര്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ktm #new launches
English summary
KTM RC 200 With Black Paint Scheme Launched. Read in Malayalam.
Story first published: Thursday, June 21, 2018, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X