അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍

By Staff

പുതിയ കവാസാക്കി നിഞ്ച ZX-10R, ZX-10RR ബൈക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 12.80 ലക്ഷം രൂപയെന്ന അവിശ്വസനീമായ വിലയ്ക്കാണ് ഇന്ത്യന്‍ നിര്‍മ്മിത ZX-10R വില്‍പനയ്ക്ക് എത്തുന്നത്. 16.10 ലക്ഷം രൂപയാണ് ZX-10RR -ന് വില. 2018 ജൂലായ് വരെ മാത്രമെ ഈ വിലയ്ക്ക് മോഡലുകള്‍ ലഭ്യമാവുകയുള്ളു. ഓഗസ്റ്റില്‍ ബൈക്കുകളുടെ വില കൂട്ടുമെന്നു കവാസാക്കി വ്യക്തമാക്കി.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും ZX-10R, ZX-10RR ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ആഗോളതലത്തില്‍ ഏറ്റവും പേരുകേട്ട സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് കവാസാക്കി നിഞ്ച ZX-10R.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

ഇതുവരെയും പൂര്‍ണ ഇറക്കുമതി മോഡലായാണ് നിഞ്ച ZX-10R -നെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കുറി ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച ZX-10R, ZX-10RR സൂപ്പര്‍ബൈക്കുകളാണ് വില്‍പനയ്‌ക്കെത്തുന്നത്. ഇക്കാരണത്താല്‍ ആറു ലക്ഷത്തോളം രൂപ ബൈക്കുകള്‍ക്ക് കുറവുണ്ട്.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

പച്ചനിറം ഒരുങ്ങുന്ന പ്രത്യേക കെആര്‍ടി എഡിഷന്‍ കവാസാക്കി നിഞ്ച ZR-10R -ല്‍ ലഭ്യമാണ്. അതേസമയം കറുപ്പ് നിറത്തില്‍ മാത്രമെ ZX-10RR ലഭ്യമാവുകയുള്ളു. 998 സിസി ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ഇരു മോഡലുകളിലും.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

197 bhp കരുത്തും 113.4 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം ഒരുങ്ങുന്ന ബൈക്കുകളില്‍ യഥാക്രമം 120/70 ZR17, 190/55 ZR17 ടയറുകള്‍ മുന്നിലും പിന്നിലും ഇടംപിടിക്കും.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

മോട്ടോ ജിപി മോഡലുകള്‍ ഉപയോഗിക്കുന്ന ഷോവ 43 mm ബാലന്‍സ് ഫ്രീ ഫോര്‍ക്ക് സസ്പെന്‍ഷന്‍ ഇരു ബൈക്കുകളുടെയും വിശേഷങ്ങളില്‍പ്പെടും. മുന്നില്‍ 330 mm ബ്രെമ്പോ സെമി - ഫ്ളോട്ടിംഗ് ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് ഒരുക്കും. പിന്നില്‍ 220 mm ഡിസ്‌ക്കാണ് ബ്രേക്കിംഗ് നിർവഹിക്കുക.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

കവാസാക്കി ഇന്റലിജന്റ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും മോഡലുകളിലുണ്ട്. സ്പോര്‍ട് കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ലോഞ്ച് കണ്‍ട്രോള്‍ മോഡല്‍, കവാസാക്കി എഞ്ചിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍, കവാസാക്കി കോര്‍ണര്‍ മാനേജ്മെന്റ് ഫംങ്ഷന്‍, ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയുടെ പിന്തുണയും ZX-10R, ZX-10RR അവകാശപ്പെടും.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

പവര്‍ മോഡുകളാണ് മറ്റൊരു വിശേഷം. ഫുള്‍, മിഡില്‍, ലോ എന്നീ മൂന്നു പവര്‍ മോഡുകള്‍ യഥാക്രമം നൂറ്, എണ്‍പത്, അറുപത് ശതമാനം കരുത്തുത്പാദനം ബൈക്കുകളില്‍ കാഴ്ചവെക്കും. രാജ്യാന്തര വിപണികളില്‍ മൂന്നു വകഭേദങ്ങളാണ് നിഞ്ച ZX-10R -ന്.

അത്ഭുതപ്പെടുത്തുന്ന വിലയില്‍ കവാസാക്കി നിഞ്ച ZX-10R ഇന്ത്യയില്‍ എത്തി

ഓരോ വകഭേദങ്ങളിലും നിറശൈലി വ്യത്യസ്തം. ZX-10R എബിഎസ് (സാറ്റിന്‍ സില്‍വര്‍), ZX-10R SE (ബ്ലാക്), ZX-10R കെആര്‍ടി എഡിഷന്‍ (ഗ്രീന്‍) എന്നിവയാണ് വകഭേദങ്ങള്‍. ബിഎംഡബ്ല്യു S1000RR, യമഹ YZF-R1, ഹോണ്ട CBR1000RR മോഡലുകളാണ് കവാസാക്കി നിഞ്ച ZX-10R -ന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #kawasaki #new launches
English summary
Locally Assembled Kawasaki Ninja ZX-10R And ZX-10RR Launched — Prices Reduced. Read in Malayalam.
Story first published: Friday, June 29, 2018, 19:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X