കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

By Dijo Jackson

തെലങ്കാനയില്‍ പണിതിറക്കിയ യമഹ RX100 -നെ കണ്ട അമ്പരപ്പ് വാഹന പ്രേമികളെ വിട്ടുമാറുന്നതേയുള്ളു. ഇപ്പോഴിതാ വീണ്ടുമൊരു RX100 വാര്‍ത്താപ്രാധാന്യം നേടുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇരട്ട സിലിണ്ടര്‍ RX100 എന്ന അവകാശവാദത്തോടെ മുംബൈയില്‍ പുനര്‍ജനിച്ച യമഹ RX100 ആണ് സമൂഹമാധ്യമങ്ങളില്‍ പുതിയ താരം.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

യൂസഫ് സലാര്‍ ബുകുഷ് എന്ന മെക്കാനിക്കിന്റേതാണ് ബൈക്ക്. യമഹയുടെ ടൂ-സ്‌ട്രോക്ക് ബൈക്കുകള്‍ പണിയാനുള്ള യൂസഫിന്റെ കഴിവ് ബൈക്ക് ലോകത്ത് ഏറെ പ്രസിദ്ധമാണ്. 'RX200' എന്ന പേരില്‍ ഇദ്ദേഹം രൂപമാറ്റം വരുത്തിയ ബൈക്കില്‍ കസ്റ്റം നിര്‍മ്മിത ഇരട്ട സിലിണ്ടറാണ് പ്രധാന ആകര്‍ഷണീയത.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

കമ്പനി പുറത്തിറക്കിയ കറുപ്പ് നിറശൈലി തന്നെയാണ് യൂസഫിന്റെ RX100 പിന്തുടരുന്നത്. ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള സ്റ്റിക്കറുകളും ബൈക്കില്‍ കാണാം. രണ്ടു പിസ്റ്റണുകളുള്ള ഇരട്ട സിലിണ്ടര്‍ ഹെഡുകള്‍, ഇരട്ട സ്പാര്‍ക്ക് പ്ലഗുകള്‍, ഇരട്ട കാര്‍ബ്യുറേറ്ററുകള്‍ എന്നിവയെല്ലാം കസ്റ്റം നിര്‍മ്മിതമാണ്.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

ഇരട്ട സിലിണ്ടര്‍ സംവിധാനമുള്ളതുകൊണ്ടു ഇരട്ട പുകക്കുഴല്‍ ഘടനയാണ് RX200 -ല്‍ ഒരുങ്ങുന്നത്. ഇക്കാരണത്താല്‍ എഞ്ചിന്‍ മുരള്‍ച്ചയ്ക്ക് ഗാംഭീര്യം കൂടും. കരുത്തുത്പാദനം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും യമഹ RX100 -നെക്കാളും ഉയര്‍ന്ന കരുത്ത് RX200 -ന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

RD350 -യ്ക്ക് അനുയോജ്യമായ ജാപ്പനീസ് സ്പാര്‍ക്ക് പ്ലഗുകളാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരച്ചെത്തുന്ന കരുത്തിനെ പിടിച്ചുനിര്‍ത്താന്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുള്ള ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ മുന്‍ ടയറിനെ പിന്തുണയ്ക്കും.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

RX200 -ലുള്ള ഒട്ടുമിക്ക ഘടകങ്ങളും യമഹ RX100 -ന്റേതു തന്നെയാണ്. എന്നാല്‍ ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മാത്രമാണിതിന് അപവാദം. യമഹ RX-Z -യുടെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍. കൂടുതല്‍ ശേഷിയുള്ള ഇരട്ട സിലിണ്ടര്‍ എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ ഷാസിയില്‍ ചെറിയ മാറ്റങ്ങള്‍ യൂസഫ് വരുത്തിയിട്ടുണ്ട്.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

വലുപ്പമാര്‍ന്ന ഇന്ധനടാങ്ക് ബൈക്കിന് പുതുമ നല്‍കുന്നു. ഹെഡ്‌ലാമ്പ്, ഹാന്‍ഡില്‍ബാര്‍, സീറ്റ്, ടെയില്‍ലാമ്പ്, സ്‌പോക്ക് വീലുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം സ്‌റ്റോക്ക് പരുവത്തിലാണുള്ളത്.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

ഇരട്ട സിലിണ്ടര്‍ സംവിധാനം മുഖേന പിന്‍ചക്രത്തിലേക്ക് സുഗമമായാണ് എഞ്ചിന്‍ കരുത്ത് ഇരച്ചെത്തുന്നത്. ആക്‌സിലറേഷന്‍ കൊടുക്കുമ്പോള്‍ പോലും എഞ്ചിനില്‍ അമിത സമ്മര്‍ദ്ദം അനുഭവപ്പെടില്ലെന്നു യൂസഫ് പറയുന്നു.

98 സിസി ടൂ-സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് സാധാരണ യമഹ RX100 ബൈക്കുകള്‍ക്ക്. എഞ്ചിന് 11 bhp കരുത്തും 10.39 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരം 103 കിലോയും. കുറഞ്ഞ ഭാരമാണ് യമഹ RX100 -ന്റെ ഉയര്‍ന്ന പ്രകടനക്ഷമതയ്ക്കുള്ള പ്രധാന കാരണം.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

നേരത്തെ തെലങ്കാനയിലെ ഒരു മോഡിഫിക്കേഷൻ സ്ഥാപനം ഭംഗിയായി റീസ്റ്റോർ ചെയ്തെടുത്ത യമഹ RX100 വൻശ്രദ്ധയാകർഷിച്ചിരുന്നു. ബൈക്കില്‍ ഇവര്‍ കൃത്യതയോടെ പൂശിയ ഗണ്‍മെറ്റല്‍ (സാറ്റിന്‍ ഗ്രെയ്) നിറം മോഡല്‍ പുത്തനാണെന്ന തെറ്റിദ്ധാരണ പടർത്തി.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

പെയിന്റിങ്ങില്‍ എവിടെയും പാകപ്പിഴവില്ല. എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ലഭിച്ച കറുപ്പ് നിറം ബൈക്കിന്റെ രൂപഭാവത്തെ കാര്യമായി സ്വാധീനിക്കാൻ കാരണമായി. എന്നാൽ മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായ പശ്ചാത്തലത്തില്‍ ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള യമഹ RX100 ബൈക്കുകള്‍ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല.

കൂടുതല്‍ കരുത്തു മോഹിച്ച യമഹ RX200

1996 മാര്‍ച്ചിലാണ് RX100 യുഗം വിപണിയില്‍ അവസാനിച്ചത്. അതേസമയം 21 -ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ RX135, RXZ മോഡലുകളുമായി യമഹ കളംനിറയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആദ്യമിറങ്ങിയ RX100 വെട്ടിപ്പിടിച്ച പ്രശസ്തിയുടെ ഏഴയലത്തു വരാന്‍ പുതുതലമുറ RX ബൈക്കുകള്‍ക്ക് കഴിയാതെ പോയത് കാലം കാത്തുവെച്ച കാവ്യനീതി.

Source: YouTube

Most Read Articles

Malayalam
English summary
India’s First Twin-Cylinder Yamaha RX100. Read in Malayalam.
Story first published: Thursday, July 26, 2018, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X