ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

ഗൂഗിൾ സെർച്ചിൽ മുൻപന്തിയിലുള്ള ബൈക്കുകളും സ്കൂട്ടറുകളും ഏതാണെന്ന് നിങ്ങൾക്കറിയാമോ? 2018 ലെ ഗൂഗിളിന്റെ ടോപ് ട്രെൻഡിങ്ങ് പട്ടികയിൽ ജാവ ബൈക്കുകളാണ് മുന്നിട്ട് നിൽക്കുന്നത്. ഗൂഗിൾ പറയുന്നത് 2018 -ൽ ഇന്ത്യൻ ബൈക്ക് വിപണിയിലെ താരമായിരിക്കുന്നത് ജാവയാണെന്നാണ്. ടിവിഎസ് അപാച്ചെ ജാവയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

പക്ഷേ, വിൽപനയെ അടിസ്ഥാനമാക്കിയല്ല ഈ പട്ടിക ഗൂഗിൾ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ബൈക്കുകളും സ്കൂട്ടറുകളും പട്ടികയിൽ ഇടം പോലും പിടിച്ചില്ല എന്നത് തന്നെ ഇതിന് വ്യക്തമാണ്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

അല്ലെങ്കിലും ജനപ്രീതി എന്നത് വിൽപനയെ അടിസ്ഥാനമാക്കി നിർണയിക്കേണ്ട ഒന്നല്ലല്ലോ. 2018 -ൽ ഇന്ത്യൻ ബൈക്ക് വിപണിയിലെ ടോപ് ട്രെൻഡിങ്ങ് പട്ടികയിൽ ഇടം പിടിച്ച ബൈക്കുകളും സ്കൂട്ടറുകളും ഏതെല്ലാമാണെന്ന് റിവേഴ്സ് ക്രമത്തിൽ നോക്കാം.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

10. ബിഎംഡബ്ല്യു ജി 310 ആർ & ജി 310 ജിഎസ്

ജർമൻ വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യു, ഇന്ത്യയിലെ അവരുടെ ആദ്യ ബൈക്കുകളായ ബിഎംഡബ്ല്യു ജി 310 ഇരട്ടകളെ വിപണിയിലിറക്കിയിരിക്കുകയാണ്.

Most Read: ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

ഇവ രണ്ടും ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മികച്ച ബൈക്കുകളാണെന്ന് പറയാം. ഇവ നിർമ്മിച്ചിരിക്കുന്നത് ഹൊസൂരിലെ ടിവിഎസ് ഫാക്ടറിയിൽ വച്ചാണ്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

9. ഹീറോ എക്സ്പൾസ് 200

ഇതുവരെ വിപണിയിലെത്തിയില്ലെങ്കിലും ഓൺലൈനിലെ "ഹീറോ" ആയിരിക്കുകയാണ് ഹീറോ എക്സ്പൾസ് 200. 2018 -ലെ ഓട്ടോ എക്സ്പോയിലാണ് നിർമ്മാതാക്കൾ എക്സ്പൾസ് 200 പ്രദർശിപ്പിച്ചത്. അടുത്ത വർഷം ആദ്യം തന്നെ വിപണിയിലെത്താനാണ് സാധ്യത.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

8. ഹീറോ ഡെസ്റ്റിനി

ഹീറോയുടെ 125 സിസി ശ്രേണിയിൽ വരുന്ന ആദ്യ സ്കൂട്ടറാണ് ഡെസ്റ്റിനി. അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലിറക്കിയത്. 125 സിസി ശ്രേണിയിൽ വരുന്ന സ്കൂട്ടറുകളിൽ, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലാണ് ഡെസ്റ്റിനി വരുന്നത്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

7. ടിവിഎസ് റാഡിയോൺ

2018 -ൽ ടിവിഎസ് കമ്പനി നൽകിയ അപ്രതീക്ഷത സമ്മാനമാണ് റാഡിയോൺ എന്ന് വേണമെങ്കിൽ പറയാം. ടിവിഎസ് മോട്ടോഴ്സ് നൽകുന്ന കമ്മ്യൂട്ടർ ബൈക്കായ റാഡിയോണാണ് ടോപ് ട്രെൻഡിങ്ങ് പട്ടികയിൽ ഇടം പിടിച്ച ഏക കമ്മ്യൂട്ടർ ബൈക്ക്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

6. ഹീറോ എക്സ്ട്രീം 200ആർ

ഹീറോ മോട്ടോകോർപ് കൊണ്ട് വന്ന പവർഫുൾ ബൈക്കുകളിൽ ഒന്നാണ് ഹീറോ എക്സ്ട്രീം 200ആർ. പെർഫോമെൻസിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയാണുള്ളത്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

5. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്

125 സിസി സ്കൂട്ടർ ശ്രേണിയിലെ ഏറ്റവും സവിശേഷവും സുഖപ്രദവുമായ ഒന്നാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. ഇന്ത്യയിൽ മാക്സി-സ്കൂട്ടർ ഡിസൈനിലുള്ള ഏക ഇരുചക്ര വാഹനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

4. ടിവിഎസ് എൻടോർക് 125

125 സിസി സ്കൂട്ടറുകളിൽപ്പെട്ട എൻടോർക് 125 നല്ല പ്രകടനം കാഴ്ചവക്കുന്നു. വളരെ ജനപ്രീതിയുള്ളൊരു മോഡലാണിത്. സവിശേഷതകളിൽ മുഖ്യം സ്പോർടി ലുക്കും സ്റ്റൈലിഷ് രൂപകൽപനയുമാണ്.

Most Read: പത്തുലക്ഷം രൂപയ്ക്ക് ജീപ്പായി മാറിയ ബൊലേറോ

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

3. സുസുക്കി ഇൻട്രൂഡർ

സുസുക്കിയുടെ 150 സിസി ശ്രേണിയിലെ ക്രൂയിസർ സ്റ്റൈൽ ബൈക്കുകളിൽ മുമ്പനാണ് ഇൻട്രൂഡർ. പഴയ ഇൻട്രൂഡറിന്റെ സമാനമായ ഡിസൈനും പേരും തന്നെയാണ് പുത്തൻ ഇൻട്രൂഡറിനും നൽകിയിട്ടുള്ളത്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

2. ടിവിഎസ് അപാച്ചെ

ടിവിഎസ് ബൈക്കുകളിലെ പകരംവക്കാനാവാത്ത പോരാളിയാണ് അപാച്ചെ. ആർടിആർ 160 മുതൽ ആർആർ 310 വരെയുള്ള അപാച്ചെ സീരീസിലെ ബൈക്കുകൾ ഇതിനകം തന്നെ നമ്മൾ കണ്ടതാണ്. ഒരുപാട് മുഖം മിനുക്കൽ കൊണ്ടും നവീകരിച്ച മാറ്റങ്ങൾ കൊണ്ടും പ്രസിദ്ധനാണ് ടിവിഎസ് അപാച്ചെ.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

1. ജാവ ബൈക്കുകൾ

മഹീന്ദ്ര ഉടമസ്ഥതയിലുള്ള ജാവ ക്ലാസിക് വകഭേദങ്ങളായ ജാവ, ജാവ ഫോർടി ടു എന്നീ ബൈക്കുകളുമായാണ് അടുത്തിടെ വിപണിയിലെത്തിയത്. കാലങ്ങൾക്ക് ശേഷമുള്ള ജാവയുടെ തിരിച്ച് വരവ് ബൈക്ക് വിപണിക്കപ്പുറത്ത് ഇന്റർനെറ്റിൽ വരെ ആരാധകരെ ആവേശത്തിലാക്കി.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

അടുത്തിടെ ബംഗലൂരുവിലും മറ്റു ചില നഗരങ്ങളിലും ഡീലർഷിപ്പുകൾ തുടങ്ങിയ കമ്പനി, ഇന്ത്യയിൽ കൂടുതൽ ഡീലർഷിപ്പുകൾ തുടങ്ങാനിരിക്കുകയാണ്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

നിലവിൽ 2019 സെപ്റ്റംബർ വരെ ബുക്കിങ്ങുകൾ നിർത്തിവച്ചിരിക്കുകയാണ് ജാവ. ഇതിൽ നിന്നും വ്യക്തമാണ് എത്രത്തോളമാണ് ജാവയുടെ ജനപ്രീതിയെന്ന്.

ഇന്ത്യ ഏറ്റവും കൂടുതൽ തിരഞ്ഞ ബൈക്കുകൾ

2018 -ൽ ഇന്ത്യൻ ബൈക്ക് വിപണിയിൽ ഇടം പിടിച്ച ടോപ് ട്രെൻഡിങ്ങ് ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും പട്ടികയാണിത്. വിപണിയിൽ പുത്തൻ വകഭേദങ്ങൾ എത്തുന്നതിനനുസരിച്ച് ഇവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

Rank Model
1 Jawa Motorcycles
2 TVS Apache
3 Suzuki Intruder
4 TVS NTorq 125
5 Suzuki Burgman Street
6 Hero Xtreme 200R
7 TVS Radeon
8 Hero Destini 125
9 Hero XPulse 200
10 BMW G 310 Twins
Most Read Articles

Malayalam
English summary
Most Searched Bikes And Scooters In India 2018 — Jawa Becomes Google’s Top Trending Bike In India: read in malayalam
Story first published: Saturday, December 29, 2018, 14:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X