പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

By Dijo Jackson

പുതിയ ഫ്‌ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ ടൂററുമായി ഡ്യുക്കാട്ടി ഇന്ത്യയില്‍. 2018 മള്‍ട്ടിസ്ട്രാഡ 1260 വിപണിയില്‍ പുറത്തിറങ്ങി. രണ്ടു വകഭേദങ്ങളിലാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡയുടെ ഒരുക്കം. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യ്ക്ക് 15.99 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന മള്‍ട്ടിസ്ട്രാഡ് 1260 S വകഭേദത്തിന് വില 18.06 ലക്ഷം രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ഫ്‌ളാഗ്ഷിപ്പ് ടൂററില്‍ ഡി-എയര്‍, പൈക്ക്‌സ് പീക്ക് വകഭേദങ്ങളെ കമ്പനി അവതരിപ്പിക്കുകയുള്ളു. കുറെയേറെ അപ്‌ഗ്രേഡുകളും പുത്തന്‍ ഫീച്ചറുകളുമായാണ് പുതിയ മള്‍ട്ടിസ്ട്രാഡ 1260 -യുടെ വരവ്. കരുത്തന്‍ എഞ്ചിന്‍ പുതുക്കിയ ഷാസിയും മോഡലിന്റെ മുഖ്യവിശേഷങ്ങളാണ്.

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഒരുങ്ങുന്നത് പുതിയ 1,262 സിസി ലിക്വിഡ് കൂള്‍ഡ് L - ട്വിന്‍ എഞ്ചിനില്‍. 158 bhp കരുത്തും 129.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. മുന്‍തലമുറയെക്കാള്‍ 6 bhp കരുത്തും 1.5 Nm torque ഉം പുതിയ മോഡലിന് കൂടുതലുണ്ട്.

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

താഴ്ന്ന ആര്‍പിഎമ്മിലും മികവുറ്റ ടോര്‍ഖ് ലഭ്യമാക്കാന്‍ ഡെസ്‌മൊഡ്രൊമിക് വേരിയബിള്‍ ടൈമിങ്ങും ഡെസ്‌മൊ വാല്‍വ് അക്‌ച്വേഷനും എഞ്ചിന് പിന്തുണയര്‍പ്പിക്കും. ഡ്യുക്കാട്ടി സ്‌കൈഹുക്ക് സസ്‌പെന്‍ഷന്‍ സംവിധാനമാണ് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യില്‍ ഒരുങ്ങുന്നത്.

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

അതേസമയം ഉയര്‍ന്ന മള്‍ട്ടിസ്ട്രാഡ 1260 S -ല്‍ 48 mm ഫോര്‍ക്കുകളും പൂര്‍ണമായും ക്രമീകരിക്കാവുന്ന സാക്ക്‌സ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിറവേറ്റും. മോഡലിന്റെ ഷാസിയും കമ്പനി പുതുക്കിയിട്ടുണ്ട്. വീല്‍ബേസ് 1,585 mm (56 mm അധികം).

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

കോര്‍ണറിംഗ് എബിഎസ്, ബാക്ക് ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ടേണ്‍ സിഗ്നല്‍ ക്യാന്‍സലേഷന്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹാന്‍ഡ്‌സ് ഫ്രീ കണക്ടിവിറ്റി എന്നിങ്ങനെ നീളും ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 വിശേഷങ്ങള്‍.

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

സ്‌പോര്‍ട്, ടൂറിങ്ങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും മോഡലില്‍ ലഭ്യമാണ്. ഇതിനു പുറമെ സ്ഥിരത നിലനിര്‍ത്താന്‍ വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഫീച്ചറും മള്‍ട്ടിസ്ട്രാഡ 1260 -യില്‍ പ്രവര്‍ത്തിക്കും.

പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യയില്‍, വില 15.99 ലക്ഷം മുതല്‍

ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കോര്‍ണറിംഗ് ലൈറ്റുകള്‍ എന്നിവ മള്‍ട്ടിസ്ട്രാഡ 1260 S -ന്റെ മാത്രം പ്രത്യേകതകളാണ്. ബിഎംഡബ്ല്യു R1200 GS, ട്രയംഫ് ടൈഗര്‍ 1200 എന്നിവരോടാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 -യുടെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #ducati #new launches
English summary
Ducati Multistrada 1260 Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X