Just In
- 1 hr ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 3 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 4 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 4 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Movies സുന്ദരി കോത എന്നും കാവ്യ മാധവന് തന്നെ! ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ചോദ്യമായി പോയെന്ന് സലിം കുമാര്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നവീകരിച്ച 2018 ഹോണ്ട ആക്ടിവ-ഐ വിപണിയില്‍ — വില 50,010 രൂപ
നവീകരിച്ച 2018 ഹോണ്ട ആക്ടിവ-ഐ വിപണിയിലെത്തി. 50,010 രൂപയാണ് പുതിയ ആക്ടിവ-ഐയ്ക്ക് വിപണിയില്‍ വില (എക്സ്ഷോറൂം ദില്ലി). പുറംമോടിയിലുള്ള ചെറിയ മിനുക്കുപ്പണികളും കൂടുതല്‍ ഫീച്ചറുകളും പുതിയ സ്കൂട്ടറിന്റെ പ്രധാന ആകര്‍ഷണീയതയാണ്.
സാധാരണ ആക്ടിവയെ അപേക്ഷിച്ചു മെലിഞ്ഞ ആകാരമാണ് ആക്ടിവ-ഐയ്ക്ക്. മോഡലിന് ഭാരവും കുറവാണ്. സ്ത്രീകളെ ലക്ഷ്യമിട്ടാണ് ആക്ടിവ-ഐയെ ഹോണ്ട വിപണിയില്‍ കൊണ്ടുവരുന്നത്.
പുതിയ 2018 ഹോണ്ട ആക്ടിവ-ഐയില്‍ അഞ്ചു നിറങ്ങള്‍ ലഭിക്കും. ക്യാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക് നിറങ്ങള്‍ മോഡലില്‍ തെരഞ്ഞെടുക്കാം.
പുതിയ ഇരട്ടനിറ ശൈലികളും ബോഡി ഗ്രാഫിക്സും സ്കൂട്ടറിന് പുതുമ നല്‍കും. ലോഹ നിര്‍മ്മിത മഫ്ളര്‍ പ്രൊട്ടക്ടര്‍ കാഴ്ചയില്‍ ശ്രദ്ധയാകര്‍ഷിക്കും. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനവും പുതിയ ആക്ടിവ-ഐയുടെ വിശേഷമാണ്.
സാധനങ്ങള്‍ കൊളുത്തിയിടാന്‍ മുന്നില്‍ പുതിയ കൊളുത്തും കമ്പനി ഇത്തവണ നല്‍കിയിട്ടുണ്ട്. ബോഡി നിറമുള്ള മിററുകള്‍, ഡയനാമിക് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 18 ലിറ്റര്‍ സ്റ്റോറേജ്, മൊബൈല്‍ ചാര്‍ജ്ജിംഗ് എന്നിവ ആക്ടിവ-ഐയുടെ മറ്റു പ്രത്യേകതകളാണ്.
സ്കൂട്ടറില്‍ വൈവിധ്യമാര്‍ന്ന ആക്സസറി നിരയും ഹോണ്ട അവതരിപ്പിക്കുന്നുണ്ട്. അതേസമയം 109.19 സിസി നാലു സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന് തന്നെയാണ് പുതിയ മോഡലിലും തുടരുന്നത്. എഞ്ചിന് 8 bhp കരുത്തും 8.94 Nm torque ഉം പരമാവധി സൃഷ്ടിക്കും.
10 ഇഞ്ച് ട്യൂബ്ലെസ് ടയറുകളാണ് ആക്ടിവ-ഐയിലുള്ളത്. 130 mm ഡ്രം ബ്രേക്കുകള്‍ മുന്നിലും പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. കോമ്പി ബ്രേക്കിംഗ് സംവിധാനത്തിന്റെ പിന്തുണ സ്കൂട്ടറിനുണ്ട്.
സ്പ്രിങ്ങ് ലോഡുള്ള ഹൈഡ്രോളിക് സസ്പെന്ഷന് സംവിധാനമാണ് ഹോണ്ട ആക്ടിവ-ഐയില്‍ ഒരുങ്ങുന്നത്. ടിവിഎസ് സ്കൂട്ടി സെസ്റ്റ്, ഹീറോ പ്ലെഷര്‍, സുസുക്കി ലെറ്റ്സ്, യമഹ റെയ് Z മോഡലുകളോടാണ് ഹോണ്ട ആക്ടിവ-ഐയുടെ അങ്കം.