ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

By Dijo Jackson

2018 ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ട ഇന്ത്യ തുടങ്ങി. ആദ്യ ഘട്ടത്തില്‍ അമ്പതു യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുക. ഇക്കാരണത്താല്‍ ആദ്യം ബുക്ക് ചെയ്യുന്ന അമ്പതു ഉപഭോക്താക്കള്‍ക്കു മാത്രമെ 2018 ആഫ്രിക്ക ട്വിന്‍ ലഭിക്കുകയുള്ളു. 13.23 ലക്ഷം രൂപയാണ് പരിഷ്‌കരിച്ച 2018 ആഫ്രിക്ക് ട്വിനിന് വില (എക്‌സ്‌ഷോറൂം ദില്ലി).

ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

രാജ്യത്തുള്ള 22 ഹോണ്ട വിങ്ങ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മോഡലിനെ ബുക്ക് ചെയ്യാം. ആഫ്രിക്ക ട്വിന്‍ ബുക്ക് ചെയ്യുന്ന ഏതാനും ഭാഗ്യശാലികള്‍ക്ക് മോട്ടോ ജിപി മത്സരം വേദിയിലിരുന്നു കാണാനുള്ള സുവര്‍ണാവസരവും ലഭിക്കും.

ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

മുന്‍തലമുറയില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് 2018 ഹോണ്ട ആഫ്രിക്ക ട്വിന്‍ വിപണിയില്‍ എത്തുക. ഇത്തവണ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ പുതിയ ലിഥിയം അയോണ്‍ ബാറ്ററി ഹോണ്ട നല്‍കും. പുതിയ ബാറ്ററിയുടെ പശ്ചാത്തലത്തില്‍ മോഡലിന്റെ ഭാരം 2.3 കിലോ കുറഞ്ഞിട്ടുണ്ട്.

ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

പുതുപുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹെഡ്‌ലാമ്പുകളിലുള്ള എല്‍ഇഡി സംവിധാനവും മോഡലില്‍ എടുത്തുപറയണം. ടെയില്‍ലൈറ്റുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഹോണ്ട പരിഷ്‌കരിച്ചു. ത്രോട്ടില്‍ ബൈ വയര്‍ സാങ്കേതികതയിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

നാലു റൈഡിംഗ് മോഡുകള്‍ പുതിയ ആഫ്രിക്ക ട്വിനിലും തുടരും. ഏഴു തലമുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍, എബിഎസ്, ഇന്‍ക്ലൈന്‍ ഡിറ്റക്ഷന്‍ സംവിധാനമെന്നിവ ആഫ്രിക്ക ട്വിനിന്റെ പ്രത്യേകതകളാണ്.

ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

ഓഫ്‌റോഡിംഗ് വേളയില്‍ ഘര്‍ഷണം മെച്ചപ്പെടുത്താന്‍ പ്രത്യേക 'ജി സ്വിച്ചും' മോഡലിലുണ്ട്. നാലു മോഡുകളിലും 'ജി സ്വിച്ച്' ഫീച്ചര്‍ പ്രവര്‍ത്തിക്കും. ഉയരം ക്രമീകരിക്കാവുന്ന സീറ്റും മോഡലിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

എഞ്ചിനില്‍ മാറ്റങ്ങളില്ലാതെയാണ് 2018 ഹോണ്ട ആഫ്രിക്ക ട്വിന്‍ വരിക. 998 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ മോഡലില്‍ തുടരും. എഞ്ചിന് 87 bhp കരുത്തും 92 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് മോഡലില്‍ ലഭ്യമാവുക.

ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി, വില 13.23 ലക്ഷം

ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ എത്തുക കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി മാത്രം. ജിപി റെഡ് നിറത്തില്‍ മാത്രമെ മോഡല്‍ ഇന്ത്യയില്‍ ലഭിക്കുകയുള്ളു. ട്രയംഫ് ടൈഗര്‍, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, ബിഎംഡബ്ല്യു R1200GS മോഡലുകളുമായാണ് ഹോണ്ട ആഫ്രിക്ക ട്വിനിന്റെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #honda motorcycle
English summary
2018 Honda Africa Twin Bookings Open. Read in Malayalam.
Story first published: Wednesday, June 6, 2018, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X