ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

By Staff

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും. ഒന്നല്ല, മൂന്നു ജാവ ബൈക്കുകളാണ് ഇന്ത്യന്‍ തീരത്തു വന്നിരിക്കുന്നത്. ജാവ, ജാവ 42, പെറാക്ക് - രണ്ടാംവരവ് രാജകീയമായി ആഘോഷിക്കുകയാണ് ജാവ. 1.55 ലക്ഷം രൂപ വിലയില്‍ ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 293 സിസി ഒറ്റ സിലിണ്ടര്‍ കരുത്തില്‍ ജാവ, ജാവ 42 ബൈക്കുകള്‍ അണിനിരക്കുമ്പോള്‍, പെറാക്കില്‍ കുറച്ചുകൂടി വലിയ 334 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തുടിക്കും.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബൈക്കുകളുടെ ഒരുക്കം. 1.55 ലക്ഷം രൂപയ്ക്ക് പ്രാരംഭ ജാവ 42 മോഡല്‍ (വെള്ള നിറത്തിലുള്ളത്) ഷോറൂമുകളില്‍ വരും. 1.65 ലക്ഷം രൂപയാണ് ഇടത്തരം ജാവ മോഡലിന്റെ (ചുവപ്പു നിറത്തിലുള്ളത്) വില.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

ബോബര്‍ ശൈലിയുള്ള ജാവ പെറാക്കിന് 1.89 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍ വിപണിയില്‍ പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ജാവ പെറാക്ക് കടന്നുവരികയുള്ളൂ. വിലകള്‍ മുംബൈ ഷോറൂം അടിസ്ഥാനപ്പെടുത്തി.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകളുമായി ജാവ ബൈക്കുകള്‍ നേരിട്ടു മത്സരിക്കും. മഹീന്ദ്രയാണ് ജാവ ബൈക്കുകളുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത്. ഒരിക്കല്‍ മണ്‍മറഞ്ഞ ജാവ യുഗത്തിന്റെ പുനഃരാവിഷ്‌ക്കാരം. ക്ലാസിക് റെട്രോ ശൈലിയാണ് ജാവ, ജാവ 42 ബൈക്കുകള്‍ക്ക്.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

അതേസമയം ബോബര്‍ ഗണത്തില്‍പ്പെടുന്ന പെറാക്ക് നിരയില്‍ വ്യത്യസ്തനായി നിലകൊള്ളും. 2019 ആദ്യപാദത്തില്‍ ജാവ പെറാക്കിനെയും വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read: വിലയില്‍ മാജിക്ക് കാട്ടി റോയല്‍ എന്‍ഫീല്‍ഡ് — ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും വിപണിയില്‍

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

ആദ്യ രണ്ടു മോഡലുകളില്‍ കമ്പനി അവതരിപ്പിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 27 bhp കരുത്തും 28 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായി ആറു സ്പീഡ് ഗിയര്‍ബോക്‌സ് താളം കണ്ടെത്തും.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

334 സിസി എഞ്ചിനാണ് ജാവ പെറാക്കില്‍. ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്തായാലും മറ്റു രണ്ടു മോഡലുകളെ അപേക്ഷിച്ചു വലിയ 'ബോറ്' 334 സിസി എഞ്ചിനുണ്ടായിരിക്കും.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

മഹീന്ദ്ര മോജോയുടെ എഞ്ചിന്‍ ആധാരമാക്കിയാണ് ജാവ എഞ്ചിനുകളുടെ ഒരുക്കം. പഴയ ടൂ സ്‌ട്രോക്ക് ബൈക്കുകളുടെ ഗാംഭീര്യ ശബ്ദം അനുകരിക്കാന്‍ ഫോര്‍ സ്‌ട്രോക്ക് ജാവ എഞ്ചിനുകള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടൂ സ്‌ട്രോക്കുകളുടെ ചടുലത ഫോര്‍ സ്‌ട്രോക്കുകള്‍ക്ക് ഇപ്പോഴും കിട്ടാക്കനിയാണ്.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

ബ്ലാക്, മറൂണ്‍, ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയില്‍. എന്നാല്‍ ജാവ 42 -യില്‍ ആറു നിറങ്ങളുണ്ട്. ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ ജാവ 42 -ല്‍ തിരഞ്ഞെടുക്കാം.

Most Read: 390 ഡ്യൂക്ക് അടിത്തറയില്‍ ഹസ്‌ക്കി ബൈക്കുകള്‍ അടുത്തവര്‍ഷം

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

ചെയിന്‍ കവര്‍, സ്‌പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക് വിശേഷങ്ങളില്‍പ്പെടും. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

ഒന്നരലക്ഷത്തിന് ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ — ബുള്ളറ്റുകള്‍ ഇനി കുറച്ചധികം വിയര്‍ക്കും

മുന്‍ ടയറില്‍ ഡിസ്‌ക്ക് ഇടംപിടിക്കും. പിന്‍ ടയറില്‍ ഡ്രം യൂണിറ്റും. ഒറ്റ ചാനല്‍ എബിഎസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറാണ്. എന്തായാലും റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലുകളുടെ അപ്രമാദിത്വം ജാവ ബൈക്കുകൾ ചോദ്യം ചെയ്യുമെന്ന കാര്യമുറപ്പ്. നിലവിൽ ബൈക്കുകളുടെ ബുക്കിംഗ് ആരംഭിച്ച കമ്പനി, അടുത്തവർഷം ഫെബ്രുവരിയോടെ മോഡലുകൾ കൈമാറും.

Most Read Articles

Malayalam
English summary
New Jawa, Jawa 42 And Jawa Perak Motorcycles Launched In India; Prices Start At Rs 1.55 Lakh. Read in Malayalam.
Story first published: Thursday, November 15, 2018, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X