ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

By Staff

ജാവയുടെ സസ്‌പെന്‍സ് പൊളിഞ്ഞു; നവംബര്‍ 15 -ന് ഔദ്യോഗികമായി ഇന്ത്യയില്‍ കടന്നുവരാനിരിക്കെ പുതിയ ജാവ ബൈക്ക് ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങി. രണ്ടാംവരവില്‍ 300 സിസി ബൈക്കിലൂടെയാണ് തങ്ങള്‍ തുടങ്ങുകയെന്നു കമ്പനി ആദ്യമെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയാണ് ജാവ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കുക. പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്ന പരസ്യ ചിത്രീകരണത്തിനിടെയാണ് പുതിയ ജാവ ബൈക്കിനെ ക്യാമറ പകര്‍ത്തിയത്. ജാവ മോഡലുകളുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തുന്ന ക്ലാസിക് റെട്രോ ശൈലിയാണ് വരാന്‍പോകുന്ന പുതിയ ബൈക്കിന്.

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ക്രോം ആവരണം ബൈക്കില്‍ ധാരാളമായുണ്ട്. ക്രോം തിളക്കമുള്ള ഇന്ധനടാങ്കില്‍ പ്രത്യേക ജാവ ബാഡ്ജിംഗ് കാണാം. മുന്നിലെ ഡിസ്‌ക് ബ്രേക്കില്‍ സ്വര്‍ണ്ണ നിറമുള്ള കാലിപ്പറാണുള്ളത്.

Most Read: കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

അതേസമയം പിന്‍ ടയറില്‍ ഡ്രം യൂണിറ്റ് മാത്രമെ ബ്രേക്കിംഗിനുള്ളൂ. എംആര്‍എഫ് ടയറുകളുള്ള സ്‌പോക്ക് വീലുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, ഷോക്ക് അബ്‌സോര്‍ബറുകള്‍, വലിയ പിന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയെല്ലാം പുത്തന്‍ ജാവ ബൈക്കിന്റെ സവിശേഷതകളില്‍പ്പെടും.

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

ബൈക്കിന്റെ ടെയില്‍ലാമ്പിലും ക്ലാസിക് തനിമ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഗ്രാബ് റെയിലുകള്‍ക്ക് വീതി കുറവാണ്. എന്തായാലും ബുള്ളറ്റുകള്‍ക്ക് പകരക്കാരനില്ലെന്ന പരാതി പുതിയ ജാവ ബൈക്കുകളുടെ വരവോടെ ഇന്ത്യയില്‍ കെട്ടടങ്ങും.

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

മട്ടിലും ഭാവത്തിലും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ വെല്ലാന്‍ പുതിയ ജാവ ബൈക്കിന് കഴിയും. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനായിരിക്കും പുതിയ ജാവ ബൈക്കിന്റെ ഹൃദയം.

Most Read: പത്തിലേറെ വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ വിലക്ക്

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

മോജോയില്‍ നിന്നുള്ള ബോറും സ്‌ട്രോക്കും ജാവ എഞ്ചിന്‍ പങ്കിടും. 27 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള എഞ്ചിനാണിത്. പഴയ ടൂ സ്‌ട്രോക്ക് ജാവ ബൈക്കുകളുടെ ശബ്ദഗാംഭീര്യത പകര്‍ത്താന്‍ പുതിയ എഞ്ചിനും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

അഞ്ചു സ്പീഡാകും ഗിയര്‍ബോക്‌സ്. റെട്രോ ക്ലാസിക്കെന്നു വിശേഷണം കൈയ്യടക്കുമെങ്കിലും ബൈക്കില്‍ ആധുനിക സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഭംഗം സംഭവിക്കില്ല. ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ വരെ പുതിയ ജാവ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.

ബുള്ളറ്റ് ആരാധകര്‍ക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്, ഇതാണ് പുതിയ ജാവ ബൈക്ക്

ആദ്യവരവില്‍ നാലു ജാവ ബൈക്കുകളെ നിരനിരയായി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഫെ റേസര്‍, ഓഫ് റോഡര്‍, ബോബര്‍ ശൈലിയുള്ള ജാവ ബൈക്കുകള്‍ക്കും ഇന്ത്യന്‍ വിപണി ഉടന്‍ സാക്ഷ്യം വഹിക്കും.

Most Read Articles

Malayalam
English summary
New Jawa Motorcycle Image Leaked — Royal Enfield Fans Need To Worry! Read in Malayalam.
Story first published: Monday, November 5, 2018, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X