ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

By Staff

ബുള്ളറ്റിന്റെ വിപണി ലക്ഷ്യമിട്ട് ജാവ വരുന്നൂ, നവംബര്‍ 15 -ന്. ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യന്‍ മണ്ണില്‍ രണ്ടാമങ്കത്തിന് ഇറങ്ങുമ്പോള്‍ ബൈക്ക് പ്രേമികള്‍ ആകാംഷയിലാണ്. ഇതുവരെ ബുള്ളറ്റുകള്‍ മാത്രമായിരുന്നു ഇടത്തരം ശ്രേണിയിലെ റെട്രോ ക്ലാസിക് മോഡലുകള്‍. ഇപ്പോള്‍ ജാവയും വരുന്നത് ഇതേ വിശേഷണവുമായാണ്.

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങിയ ജാവ ബൈക്കുകള്‍ തങ്ങളുടെ രൂപം ഏറെക്കറെ വെളിപ്പെടുത്തി കഴിഞ്ഞു. നാലു ജാവ മോഡലുകളെയാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യയില്‍ കൊണ്ടുവരിക.

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ബുള്ളറ്റിനോടു പിടിച്ചുനില്‍ക്കാന്‍ രൂപം മാത്രം പോര. വിലയിലും മത്സരമുണ്ടായിരിക്കണം. ഈ തിരിച്ചറിവായിരിക്കണം ജാവ ബൈക്കുകള്‍ക്ക് ഒന്നരലക്ഷം രൂപ പ്രാരംഭ വില നിശ്ചയിക്കാന്‍ മഹീന്ദ്രയെ പ്രേരിപ്പിക്കുന്നത്. കേട്ടതു ശരിയാണ്, ഒന്നരലക്ഷം രൂപ മുതലാകും ജാവ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ വില.

Most Read: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

അവതരണ വേളയില്‍ മാത്രമെ മോഡലുകളുടെ വില ഔദ്യോഗികമായി പുറത്തുവരികയുള്ളൂ. ഏറിയപങ്കും മഹീന്ദ്ര മോജോയില്‍ നിന്നുള്ള ഘടകങ്ങള്‍ പങ്കിടുന്നതിനാല്‍ ജാവയുടെ വില നിയന്ത്രിച്ചുനിര്‍ത്താന്‍ മഹീന്ദ്രയ്ക്ക് സാധിക്കും.

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ഇതിനോടകം രാജ്യത്തെ പല മഹീന്ദ്ര ഡീലര്‍ഷിപ്പുകളും പുതിയ ജാവ ബൈക്കുകളുടെ ബുക്കിംഗ് തുടങ്ങി. ആയിരം രൂപ മുന്‍കൂര്‍ പണമടച്ചാല്‍ പുതിയ ജാവ ബൈക്കുകള്‍ ബുക്ക് ചെയ്യാന്‍ പലരും അവസരമൊരുക്കുന്നു.

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

മോജോയുടെ ചെറിയ പതിപ്പ് UT300 ആണ് പുതിയ ജാവ ബൈക്കുകള്‍ക്ക് അടിസ്ഥാനം. നിലവില്‍ 1.6 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ UT300 -യ്ക്ക് വില. ക്യാമറ പകര്‍ത്തിയ പുതിയ ജാവ ബൈക്കുകള്‍ക്ക് പിന്‍ ഡിസ്‌ക് ബ്രേക്കില്ലാത്തതുകൊണ്ടു ജാവയ്ക്ക് വില കുറയുമെന്ന കാര്യം ഉറപ്പ്.

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ക്ലാസിക് ക്രൂയിസറുകള്‍ക്ക് പ്രചാരമുള്ള ഇന്ത്യയില്‍ നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് മാത്രമാണ് സാധാരണക്കാരന് തിരഞ്ഞെടുക്കാവുന്ന ഉപാധി. അതേസമയം ജാവയുടെ വരവ് ഈ സ്ഥിതിഗതികള്‍ മാറ്റും. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകള്‍ക്ക് ഒന്നരലക്ഷം മുതലാണ് വിപണിയില്‍ വില.

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

പുതിയ ജാവ ബൈക്കുകളും ഇതേ വിലനിലവാരത്തില്‍ വന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ നില പരുങ്ങും. പുതിയ ജാവ ബൈക്കില്‍ 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനായിരിക്കും തുടിക്കുക. ഇക്കാര്യം കമ്പനി ആദ്യമെ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: കെടിഎം ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി, ഡ്യൂക്ക് ഉടമയ്ക്ക് 2.94 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള എഞ്ചിന്‍ 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. മോജോ എഞ്ചിന്റെ ബോറും സ്‌ട്രോക്കുമായിരിക്കും 293 സിസി ജാവ എഞ്ചിന്‍ ഉപയോഗിക്കുക. ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള എഞ്ചിനാണിത്.

ഒന്നരലക്ഷം രൂപയ്ക്ക് ജാവ? ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

പഴയ ടൂ സ്‌ട്രോക്ക് ജാവ ബൈക്കുകളുടെ ശബ്ദഗാംഭീര്യത പകര്‍ത്താന്‍ പുതിയ എഞ്ചിനും കഴിയും. റെട്രോ ക്ലാസിക്കെന്നു വിശേഷണം കൈയ്യടക്കുമെങ്കിലും ബൈക്കില്‍ ആധുനിക സംവിധാനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും കുറവു സംഭവിക്കില്ല. കഫെ റേസര്‍, ഓഫ് റോഡര്‍, ബോബര്‍ ശൈലിയുള്ള ജാവ ബൈക്കുകള്‍ക്കും ഇന്ത്യന്‍ വിപണി ഉടന്‍ സാക്ഷ്യം വഹിക്കും.

Most Read Articles

Malayalam
English summary
New Jawa Motorcycles India-Price To Destroy Royal Enfield’s Market; Could Start At Rs 1.5 Lakh. Read in Malayalam.
Story first published: Thursday, November 8, 2018, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X