കവാസാക്കിയുടെ പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍

By Staff

2019 കവാസാക്കി KX250, KX450, KLX450R ബൈക്കുകള്‍ ഇന്ത്യയില്‍. ജാപ്പനീസ് നിര്‍മ്മാതാക്കളായ കവാസാക്കി ഇന്ത്യയില്‍ കൊണ്ടുവരുന്ന ഏറ്റവും പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകളാണ് മൂന്നു മോഡലുകളും. രാജ്യാന്തര വിപണിയില്‍ കമ്പനിയുടെ KX നിര ഏറെ പ്രശസ്തമാണ്.

കവാസാക്കിയുടെ പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍

7.43 ലക്ഷം രൂപയ്ക്ക് 2019 കവാസാക്കി KX250 വില്‍പനയ്ക്ക് അണിനിരക്കുമ്പോള്‍ 7.79 ലക്ഷം രൂപയാണ് KX450 -യ്ക്ക് കമ്പനി നിശ്ചയിക്കുന്ന വില. ഏറ്റവും ഉയര്‍ന്ന കവാസാക്കി KLX450R മോഡല്‍ 8.49 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

കവാസാക്കിയുടെ പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍

രാജ്യത്തുടനീളമുള്ള കവസാക്കി ഡീലര്‍ഷിപ്പുകള്‍ മൂന്നു മോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചു. ശ്രേണിയിലെ ഏറ്റവും കരുത്തുകൂടിയ എഞ്ചിനാണ് 2019 കവാസാക്കി KX450 -യില്‍ തുടിക്കുന്നത്. ഫിംഗര്‍ ഫോളോവര്‍ വാല്‍വ് സംവിധാനം, ഹൈഡ്രോളിക് ക്ലച്ച്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിവയെല്ലാം ബൈക്കിലെ പുതുമകളാണ്.

കവാസാക്കിയുടെ പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍

ഇതാദ്യമായാണ് മോട്ടോക്രോസ് ബൈക്കില്‍ ഹൈഡ്രോളിക് ക്ലച്ച് സംവിധാനം കമ്പനി നല്‍കുന്നത്. ഭാരംകുറഞ്ഞ അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം പുതിയ KX450 -യുടെ ദൃഢത കൂട്ടും. അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ടിന്റെയും കോയില്‍ സ്പ്രിങ് ഫോര്‍ക്കുകളുടെയും ഇടംപിടിക്കുന്നതിനാല്‍ മോഡലിന് താരതമ്യേന ഭാരം കൂടി.

Most Read: ടാറ്റയുടെ 'ലാന്‍ഡ് റോവര്‍' മോഡല്‍, ഇതാണ് ഹാരിയര്‍ എസ്‌യുവി

കവാസാക്കിയുടെ പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍

നിയന്ത്രണമികവു വര്‍ധിപ്പിക്കാന്‍ ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറാണ് മോഡലുകള്‍ക്ക് ലഭിക്കുന്നത്. 2019 KLX450R -ല്‍ എല്‍ഇഡി ടെയില്‍ലാമ്പും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമാണ് മുഖ്യവിശേഷങ്ങള്‍. സ്പീഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, ക്ലോക്ക് എന്നിവയെല്ലാം ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്.

കവാസാക്കിയുടെ പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍

ഉയര്‍ന്ന ആര്‍പിഎമ്മില്‍ മികവുകാട്ടുന്ന എഞ്ചിനും ഭേദപ്പെട്ട സസ്‌പെന്‍ഷനുമാണ് 2019 കവാസാക്കി KX250 -യ്ക്ക് ലഭിക്കുന്നത്. KX250 -യിലുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് വാട്ടര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയുണ്ട്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: മാരുതി ബലെനോയ്ക്ക് മാറ്റത്തിനുള്ള സമയമായി

കവാസാക്കിയുടെ പുതിയ ഓഫ്‌റോഡ് ഡേര്‍ട്ട് ബൈക്കുകള്‍ ഇന്ത്യയില്‍

449 സിസി എഞ്ചിന്‍ KX450, KLX450R മോഡലുകളില്‍ തുടിക്കും. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്. പതിവുപോലെ ഡേര്‍ട്ട് ബൈക്കുകളുടെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ കവാസാക്കി പുറത്തുവിട്ടിട്ടില്ല.

Most Read Articles

Malayalam
English summary
2019 Kawasaki KX250, KX450 And KLX450R Launched In India; Prices Start At Rs 7.43 Lakh. Read in Malayalam.
Story first published: Wednesday, October 31, 2018, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X