വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

By Dijo Jackson

ഇന്ത്യയില്‍ രണ്ടുംകല്‍പിച്ചാണ് കവാസാക്കി. കവാസാക്കിയുടെ പ്രാരംഭ മോഡലുകള്‍ക്ക് വിലക്കൂടുതലാണെന്ന ആക്ഷേപം വിപണിയില്‍ തുടക്കം മുതല്‍ക്കെയുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തി ജൂലായ് ആദ്യവാരമാണ് ഇന്ത്യന്‍ നിര്‍മ്മിത ZX10R -ന് ആറുലക്ഷം രൂപ കമ്പനി വെട്ടിക്കുറച്ചത്. ഇപ്പോള്‍ വിലക്കുവിന്റെ മാജിക്കുമായി പുതിയ നിഞ്ച 300 -നെയും കവാസാക്കി ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്നിരിക്കുകയാണ്.

വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ 62,000 രൂപയോളം ബൈക്കിന് വില കുറഞ്ഞു. 2.98 ലക്ഷം രൂപയാണ് പുതിയ നിഞ്ച 300 എബിഎസിന് ഇന്ത്യയില്‍ വില. നേരത്തെ 3.63 ലക്ഷം രൂപയ്ക്കാണ് ബൈക്ക് വിപണിയില്‍ വന്നിരുന്നത്.

വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

മുന്‍ പിന്‍ ടയറുകളില്‍ ഒരുങ്ങുന്ന എബിഎസ് സുരക്ഷയും പുതിയ നിറങ്ങളുമാണ് 2018 നിഞ്ച 300 -ന്റെ പ്രധാന വിശേഷം. ലൈം ഗ്രീന്‍ എബണി, ക്യാന്‍സി പ്ലാസ്മ ബ്ലൂ നിറങ്ങളില്‍ കൂടി ഇനി കവാസാക്കി നിഞ്ച 300 വില്‍പനയ്‌ക്കെത്തും.

വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

ഫെയറിംഗിലുള്ള നിഞ്ച ബ്രാന്‍ഡിംഗ്, ഇരട്ട ഹെഡ്‌ലാമ്പ് ഘടന, വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ പുതിയ നിഞ്ച 300 -ല്‍ ശ്രദ്ധയാകര്‍ഷിക്കും. എംആര്‍എഫ് ടയറുകള്‍ക്കും എന്‍ഡ്യൂറന്‍സ് ബ്രേക്കുകള്‍ക്കും ഒപ്പമാണ് പുതിയ നിഞ്ച 300 -ന്റെ വരവ്.

വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

സീറ്റ് ഉയരം 5 mm ആയി കുറഞ്ഞു. അതേസമയം ഭാരം ഏഴു കിലോ കൂടി. 179 കിലോയാണ് 2018 കവാസാക്കി നിഞ്ച 300 -ന്റെ ഭാരം. നിലവിലുള്ള 296 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് 2018 നിഞ്ച 300 എബിഎസിലും തുടരുന്നത്. എഞ്ചിന് 38 bhp കരുത്തും 27 Nm torque ഉം

വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയുള്ള ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

വിലക്കുറവിന്റെ മാജിക്കുമായി വീണ്ടും കവാസാക്കി, നിഞ്ച 300 എബിഎസ് വിപണിയില്‍

ഇരട്ട പിസ്റ്റണ്‍ കാലിപ്പറുള്ള 290 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കാണ് മുന്‍ ടയറില്‍. പിന്‍ ടയറില്‍ 220 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കിംഗ് നിര്‍വഹിക്കും. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. കെടിഎം RC390, ടിവിഎസ് അപാച്ചെ RR310, യമഹ R3 എന്നിവരോടാണ് പുതിയ കവാസാക്കി നിഞ്ച 300 -ന്റെ അങ്കം.

Most Read Articles

Malayalam
കൂടുതല്‍... #kawasaki #new launches
English summary
2018 Kawasaki Ninja 300 ABS Launched In India; Priced At Rs 2.98 Lakh. Read in Malayalam.
Story first published: Friday, July 20, 2018, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X