2019 കവാസാക്കി നിഞ്ച ZX-6R, ബുക്കിംഗ് തുടങ്ങി

By Staff

പുതിയ 2019 നിഞ്ച ZX-6R ബൈക്കിന്റെ പ്രീബുക്കിംഗ് കവാസാക്കി പ്രഖ്യാപിച്ചു. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഇടത്തരം സൂപ്പര്‍സ്‌പോര്‍ട് മോഡലാണ് ZX-6R. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകള്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ ബൈക്കിന്റെ ബുക്കിംഗ് സ്വീകരിക്കും. ഒന്നരലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് മോഡല്‍ ബുക്ക് ചെയ്യാം.

2018 കവാസാക്കി നിഞ്ച ZX-6R, ബുക്കിംഗ് തുടങ്ങി

അടുത്തവര്‍ഷം ജനുവരിയിലാണ് 2019 നിഞ്ച ZX-6R ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുക. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജനുവരിയില്‍ കമ്പനി ബൈക്കുകള്‍ കൈമാറും. ആദ്യ ഘട്ടത്തില്‍ നിഞ്ച ZX-6R -നെ പരിമിതമായി മാത്രമെ കവാസാക്കി നിര്‍മ്മിക്കുകയുള്ളൂ.

2018 കവാസാക്കി നിഞ്ച ZX-6R, ബുക്കിംഗ് തുടങ്ങി

നിഞ്ച ZX-10R പോലെ പുതിയ നിഞ്ച ZX-6R -നെ പ്രാദേശികമായി സംയോജിപ്പിച്ച് വിപണിയില്‍ അവതരിപ്പിക്കാനാണ് കവാസാക്കിയുടെ തീരുമാനം. വരുംദിവസങ്ങളില്‍ മോഡലിന്റെ വിലയും സാങ്കേതിക വിവരങ്ങളും കമ്പനി പരസ്യപ്പെടുത്തും.

2018 കവാസാക്കി നിഞ്ച ZX-6R, ബുക്കിംഗ് തുടങ്ങി

ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 636 സിസി നാലു സിലിണ്ടര്‍ എഞ്ചിനാണ് രാജ്യാന്തര നിരയിലെ കവാസാക്കി നിഞ്ച ZX-6R മോഡലിന്. എഞ്ചിന്‍ 128 bhp കരുത്തും 70.8 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: ക്ലാസിക് തനിമ, ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

2018 കവാസാക്കി നിഞ്ച ZX-6R, ബുക്കിംഗ് തുടങ്ങി

ഇന്ത്യന്‍ പതിപ്പിലും കാര്യമായ പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പിലാക്കില്ലെന്നാണ് വിവരം. മുന്നോട്ടു കുതിച്ചു ചാടാന്‍ നില്‍ക്കുംവിധം അക്രമണോത്സുക ഭാവമാണ് 2019 നിഞ്ച ZX-6R -ന്. മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പ് ഘടന മോഡലിന്റെ സ്‌പോര്‍ടി ഭാവം കാര്യമായി ഉയര്‍ത്തും.

2018 കവാസാക്കി നിഞ്ച ZX-6R, ബുക്കിംഗ് തുടങ്ങി

പുതിയ ഫെയറിംഗും പരിഷ്‌കരിച്ച ബോഡി ഗ്രാഫിക്‌സും ബൈക്കിന്റെ സവിശേഷതയാണ്. ഒരല്‍പം ഉയര്‍ത്തിയ പിന്‍ഭാഗം മോഡലില്‍ പുതുമ അനുഭവപ്പെടുത്തും. ബൈക്കിലെ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

2018 കവാസാക്കി നിഞ്ച ZX-6R, ബുക്കിംഗ് തുടങ്ങി

കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, രണ്ടു പവര്‍ മോഡുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയെല്ലാം മോഡലിന്റെ പ്രത്യേകതകളില്‍പ്പെടും. ഭാരം 196 കിലോ. ഏകേദശം 11 ലക്ഷം രൂപ മോഡലിന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #കവാസാക്കി #kawasaki
English summary
2019 Kawasaki Ninja ZX-6R Pre-Bookings Open — Launch Details Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X