വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

വെസ്പ സ്‌കൂട്ടറുകളെ അടിമുടി പുതുക്കി പിയാജിയോ. ആകര്‍ഷകമായ 2019 വെസ്പ നിരയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്നതാണ് പുതിയ വെസ്പ 150 സ്‌കൂട്ടര്‍ നിര. പ്രാരംഭ വെസ്പ SXL 150 മോഡല്‍ 91,140 രൂപയ്ക്ക് അണിനിരക്കുമ്പോള്‍, ഉയര്‍ന്ന വെസ്പ VXL 150 മോഡല്‍ 97,276 രൂപയ്ക്കാണ് വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

ഇവര്‍ക്ക് പുറമെ VXL 125 വകഭേദം അടിസ്ഥാനപ്പെടുത്തിയുള്ള വെസ്പ നോട്ടെ 125 മോഡലിനെയും കമ്പനി പുറത്തിറക്കി. 68,829 രൂപയാണ് വെസ്പ നോട്ടെ 125 -ന് വില. മാറ്റ് റോസോ ഡ്രാഗണ്‍, മാറ്റ് യെല്ലോ, അസ്യുറോ പ്രൊവെന്‍സ എന്നിങ്ങനെ മൂന്നു നിറങ്ങഭേദങ്ങള്‍ പുതിയ വെസ്പ 150 -യിൽ ലഭ്യമാണ്.

വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

ഭംഗിയായി പൂര്‍ത്തീകരിച്ച അഞ്ചു സ്‌പോക്ക് മെഷീന്‍ കട്ട് അലോയ് വീലുകള്‍ മോഡലിലേക്ക് ശ്രദ്ധക്ഷണിക്കും. വെസ്പയെ മോടിപിടിപ്പിച്ചതിനിടയിലും നൂതന ഫീച്ചറുകള്‍ നല്‍കാന്‍ കമ്പനി വിട്ടുപോയിട്ടില്ല.

Most Read: തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ഇനി ജയില്‍വാസം —ക്രിമിനല്‍ കേസെടുത്ത് പൊലീസ്

വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

റെട്രോ ക്ലാസിക് ശൈലി തൊട്ടുണര്‍ത്തുന്ന വെസ്പയില്‍ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഒരുങ്ങുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന നാവിഗേഷന്‍, മൊബൈല്‍ കണക്ടിവിറ്റി, ട്രാക്കിംഗ്, അപായ ബട്ടണ്‍ മുതലായ പുത്തന്‍ സംവിധാനങ്ങള്‍ ഉടമകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

രാജ്യാന്തര നിരയിലുള്ള GTS നോട്ടെ മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വെസ്പ 125 -ന്റെ വരവ്. പതിവില്‍ നിന്നും വ്യത്യസ്തമായി ക്രോം അലങ്കാരമില്ലെന്നതാണ് നോട്ടെ എഡിഷന്റെ പ്രധാന സവിശേഷത.

വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലം നോട്ടെയ്ക്ക് അഴകാര്‍ന്ന പ്രൗഢി സമര്‍പ്പിക്കും. നിലവില്‍ വിപണിയില്‍ ലഭ്യമായ പ്രീമിയം സ്‌കൂട്ടറുകളില്‍ വെസ്പ മുന്‍പന്തിയിലാണ്. വെസ്പ 150 മോഡലുകളിലുള്ള 154.8 സിസി എഞ്ചിന് 10.53 bhp കരുത്തും 10.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

അപ്രീലിയ 150 മോഡലുകളിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. വെസ്പ നോട്ടെയുടെ കാര്യമെടുത്താല്‍, 125 സിസി എഞ്ചിന്‍ 10 bhp കരുത്തും 10.6 Nm torque ഉം ഉത്പാദിപ്പിക്കും. 110/70 R11, 120/70 R11 എന്നിങ്ങനെയാണ് മുന്‍ പിന്‍ ടയറുകളുടെ അളവ്.

Most Read: ഈ ദീപാവലിക്ക് ടിയാഗൊ JTP എഡിഷനുമായി ടാറ്റ വരുന്നൂ —അറിയേണ്ടതെല്ലാം

വര്‍ണ്ണപ്പകിട്ടില്‍ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ — വില 91,140 രൂപ മുതല്‍

220 mm ഡിസ്‌ക് മുന്നിലും 140 mm ഡ്രം പിന്നിലും സ്‌കൂട്ടറുകളില്‍ ബ്രേക്കിംഗ് നിറവേറ്റും. വരാന്‍ പോകുന്ന ഉത്സവകാലം മുന്നില്‍ക്കണ്ടാണ് വെസ്പയെ പുതുക്കാനുള്ള പിയാജിയോയുടെ തീരുമാനം. നേരത്തെ അപ്രീലിയ 150 മോഡലുകളെയും കമ്പനി പുതുക്കിയിരുന്നു.

Most Read Articles

Malayalam
English summary
2019 Vespa Range Launched With New Features & Colour Choices; Prices Start At Rs 91,140. Read in Malayalam.
Story first published: Saturday, September 22, 2018, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X