ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

By Dijo Jackson

Recommended Video

Indian Army Soldiers Injured In Helicopter Fall - DriveSpark

ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് മാത്രം അപകടത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയാല്‍ മതിയെന്ന് കര്‍ണാടക ഹൈക്കോടതി. ജസ്റ്റിസ് എല്‍ നാരായണസ്വാമിയാണ് അപകടത്തില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് വിധിച്ചത്.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

2014 മെയ് മാസം നടന്ന അപകടത്തില്‍ ബന്ധപ്പെട്ട ഇരുചക്ര വാഹന യാത്രികന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയില്ല എന്ന കേസിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

അന്നു നടന്ന ബൈക്ക് അപകടത്തില്‍ ഇരുചക്ര വാഹന യാത്രികര്‍ക്ക് 2.58 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഇന്‍ഷൂറന്‍സ് കമ്പനി അപ്പീല്‍ നല്‍കുകയായിരുന്നു.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

ഉത്തരവിനൊപ്പം ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകളില്‍ നിര്‍മ്മാതാക്കളുടെ പേരും, നിര്‍മ്മാണ തിയ്യതിയും, അളവും കൃത്യമായി രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിച്ചാണ് അപകടത്തില്‍പെടുന്നതെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

ഇന്ത്യയില്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നത് നിയമലംഘനമാണ്. കേരളം ഉൾപ്പെടുന്ന വിവിധ സംസ്ഥാനങ്ങളിൽ ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾക്ക് എതിരെ കർശന നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

നഷ്ടപരിഹാരം നിഷേധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപകട ഭീഷണി ഉയര്‍ത്തുന്ന ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ പ്രചാരം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

അതേസമയം ഡിഓട്ടി, ഇസിഇ, സ്‌നെല്‍ ഉള്‍പ്പെടുന്ന ഉന്നത ഗുണനിലവാര മുദ്രയുള്ള ഹെല്‍മറ്റുകളുടെ നിയമസാധുത പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

ഐഎസ്‌ഐ മുദ്രയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഉന്നത ഗുണനിലവാരമുള്ള ഇത്തരം ഹെല്‍മറ്റുകള്‍ പിടിച്ചെടുക്കുന്ന അധികൃതരുടെ നടപടിക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

ഐഎസ്ഐ മുദ്രയോടുള്ള ഹെല്‍മറ്റിന്റെ ഗുണം

വിപണിയില്‍ എത്തുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും അളവിലെ കൃത്യതയും പരിശുദ്ധിയും വിലയും മനസിലാക്കിത്തരുന്ന ഘടകമാണ് ഐഎസ്ഐ മുദ്ര (ISI Mark).

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

സര്‍ക്കാര്‍ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (Bureau Of Indian Standards) ആണ് അതത് ഉത്പന്നങ്ങളുടെ ഗുണമേന്മയും പരിശുദ്ധിയും വിലയിരുത്തുന്നത്.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താവിന് ലഭിക്കുന്നതിനും ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് ബിഐഎസ് (BIS) എന്ന സര്‍ക്കാര്‍ സ്ഥാപനം നിലകൊള്ളുന്നതും.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

ആകാരം, നിര്‍മ്മാണ വസ്തു, അന്തര്‍ ഘടന എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള കര്‍ശന നിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഐഎസ്ഐ മുദ്ര പതിപ്പിച്ച ഹെല്‍മറ്റുകള്‍ വിപണിയില്‍ എത്തുന്നത്.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

എന്നാല്‍ പിഴയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഗുണമേന്മയില്ലാത്ത ഹെല്‍മറ്റുകളിലേക്കാണ് ഭൂരിപക്ഷം ഇരുചക്രവാഹന യാത്രികരും കണ്ണെത്തിക്കാറുള്ളതും.

ISI മുദ്രയില്ലാത്ത ഹെല്‍മറ്റ് എങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: ഹൈക്കോടതി

ചെറിയ അപകടങ്ങളില്‍ പോലും പൊട്ടിപോകുന്ന ഹെല്‍മറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ജീവന് തന്നെ ഭീഷണിയാണ്. ഐഎസ്ഐ മുദ്രകള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ഓരോ ഉപഭോക്താക്കളുടെയും ഉത്തരവാദിത്വമാണ്.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
No Insurance Compensation If You Are Not Wearing ISI Helmet – High Court. Read in Malayalam.
Story first published: Monday, January 15, 2018, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X