ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

ഇരട്ട സിലിണ്ടറോട് കൂടിയ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ബൈക്ക് ഉപഭോക്തക്കൾക്ക് താങ്ങാനാവുന്ന വിലയ്ക്കാണ് വിപണിയിലിറക്കിയിരിക്കുന്നത്

ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

അത് കൊണ്ട് തന്നെ റോയൽ എൻഫീൽഡ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തിയ ഇന്റർസെപ്റ്റർ 650 യും കോണ്ടിനെന്റൽ ജിടി 650 യും ജനസ്വീകാര്യത നേടുന്നതിൽ പുറകോട്ട് പോയില്ല.

തങ്ങൾ നിർമ്മിച്ചവയിൽ വച്ച് ഏറ്റവും വേഗമേറിയതാണ് ഇവയെന്ന് റോയൽ എൻഫീൽഡ് തന്നെ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

മുമ്പ് താഴ്ന്ന ഡിസ്പ്ലേസ്മെന്റ് എഞ്ചിനുകളോട് കൂടിയ ബൈക്കുകൾ റോയൽ എൻഫീൽഡ് പോലെ ഉയർന്ന ഡിസ്പ്ലേസ്മെന്റ് എഞ്ചിനുകളോട് കൂടിയ ബൈക്കുകളോട് വേഗത്തിൽ കിടപിടിക്കുമായിരുന്നു.

ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

ഇവ തമ്മിൽ മത്സരിച്ചാൽ ആര് ജയിക്കും? ഇതാ താഴെ നൽകിയ വീഡിയോയിൽ അതിനുള്ള ഉത്തരം. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 യും ബജാജ് പൾസർ 200 ഉം തമ്മിലാണ് ഇവിടെ മത്സരം. വേഗത്തിൽ ആരാണ് മുമ്പനെന്ന് കണ്ട് തന്നെ അറിയൂ.

Most Read: ഫോര്‍ച്യൂണറിനെക്കാളും വളര്‍ന്ന ഇന്നോവ

ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

രണ്ട് ബൈക്കുകളും ഒഴിഞ്ഞ റോഡിൽ പന്തയത്തിന് തയ്യാറായിരിക്കുന്നതായാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. റൈഡർമാർ തമ്മിൽ മുൻ നിശ്ചയിച്ചത് പോലെ മൂന്നാമത്തെ ഹോണിൽ റേസ് തുടങ്ങുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബഹുദൂരം മുന്നിൽ പോവുന്നു.

ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

പൾസർ 200 പിന്തുടരാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. റേസിലെ വിജയി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ തന്നെയാണെന്ന് നിസംശയം പറയാം. പുത്തൻ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ എത്തിയിരിക്കുന്നത് പഴയ തലമുറ റോയൽ എൻഫീൽഡ് എഞ്ചിനെക്കാൾ സവിശേഷതയോടെയാണ്.

ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

പുതിയ എഞ്ചിന് സിഗ്നേച്ചർ തമ്പ് നഷ്ടമായിട്ടുണ്ടെങ്കിലും റോയൽ എൻഫീൽഡ് ഉപഭോക്താക്കൾക്ക് അതൊന്നും പ്രശ്നമല്ല. ഇരുകൈയ്യും നീട്ടിയാണ് അവർ പുത്തൻ

ഇന്റർസെപ്റ്ററെ സ്വീകരിച്ചത്. എങ്കിലും വിപണിയിലെ മറ്റ് 650 സിസി ബൈക്കുകളെയപേക്ഷിച്ച് ഇന്റർസെപ്റ്ററിന് വേഗം കുറവാണ്.

ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

ഒറ്റ സിലിണ്ടറോട് കൂടിയ ബജാജ് പൾസർ 200 199.5 സിസി ആണുള്ളത്. ട്രിപ്പിൾ - സ്പാർക് DTS-I ടെക്നോളജി 9750 rpm ൽ 24.2 bhp പരമാവധി കരുത്തും 8000 rpm ൽ 18.6 Nm ടോർക്കും നിർമ്മിക്കും. മണിക്കൂറിൽ 141 കിലോമീറ്റർ വേഗത്തിൽ പായാൻ ൾസർ 200 ന് ആവും.

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററിനാവട്ടെ 648 സിസി ശേഷിയുള്ള ഇരട്ട, എയർകൂളിങ്ങ് എഞ്ചിനാണുള്ളത്.

Most Read: മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

ഇത് 7250 rpm ൽ പരമാവധി 47 bhp കരുത്തും 5250 rpm ൽ 52 Nm ടോർക്കും നിർമ്മിക്കും. പൾസർ 200 നെക്കാളും ഇരട്ട ശേഷിയുള്ളതാണ് ഇന്റർസെപ്റ്ററിന്റെ എഞ്ചിൻ. പൾസർ 200 ന് 164 കിലോയും റോയൽ എൻഫീൽഡ് ഇന്റർസെപ്റ്ററിന് 198 കിലോയുമാണ് ഭാരം. ആറ് സ്പീഡ് ട്രാൻസ്മിഷനാണ് രണ്ടിനും. എന്നാൽ ഇന്റർസെപ്റ്ററിന് സ്ലിപ്പർ ക്ലച്ച് എന്ന പ്രത്യേകതയുണ്ട്.

Most Read Articles

Malayalam
English summary
bajaj pulsar 200 vs royal enfield interceptor 650 race: read in malayalam
Story first published: Thursday, December 27, 2018, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X