ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

By Staff

ജാവ, ജാവ ഫോര്‍ട്ടി ടു, ജാവ പെറാക്ക്; മൂന്നു ബൈക്കുകളും വിപണിയില്‍ കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. പാരമ്പര്യത്തനിമയൊട്ടും ചോരുന്നില്ല പുതിയ ജാവ ബൈക്കുകളില്‍. 1.64 ലക്ഷം രൂപയ്ക്ക് ജാവയും 1.55 ലക്ഷം രൂപയ്ക്ക് ജാവ ഫോര്‍ട്ടി ടു മോഡലും വിപണിയില്‍ വില്‍പനയ്ക്കുവരും.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

പെറാക്കിന് 1.98 ലക്ഷം രൂപ വില നിശ്ചയിച്ചെങ്കിലും ബൈക്കിനെ പിന്നീടൊരു അവസരത്തിലെ കമ്പനി വില്‍ക്കുകയുള്ളൂ. പുതിയ മോഡലുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗിന് ജാവ തുടക്കമിട്ടു കഴിഞ്ഞു. ബൈക്കുകള്‍ക്കായുള്ള വിപണനശൃഖല ഡിസംബറില്‍ മാത്രമെ കമ്പനി സ്ഥാപിക്കുകയുള്ളൂ.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

ഇക്കാരണത്താല്‍ ജാവ ബൈക്കുകള്‍ നേരിട്ടു ബുക്ക് ചെയ്യാന്‍ നിലവില്‍ ആരാധകര്‍ക്ക് അവസരമില്ല. ബുക്ക് ചെയ്തവര്‍ക്കു 2019 ജനുവരി ആദ്യവാരം മുതല്‍ ബൈക്കുകള്‍ കൈമാറുമെന്നു ജാവ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ജാവയോ, ബുള്ളറ്റോ — ഏതു വാങ്ങണം?

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയാണ് ജാവ ബൈക്കുകളെ ഇവിടെ വില്‍ക്കുന്നത്. ഇരട്ട ക്രാഡില്‍ ഫ്രെയിം ആധാരമായുള്ള ബൈക്കുകളില്‍ 18 ഇഞ്ച്, 17 ഇഞ്ച് ടയറുകള്‍ മുന്നിലും പിന്നിലും ഇടംപിടിക്കുന്നു.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇരു ബൈക്കുകളിലും സസ്‌പെന്‍ഷന്‍ നിറവേറ്റുക. വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ 280 mm ഡിസ്‌ക്ക് കമ്പനി നല്‍കുമ്പോള്‍ പിന്‍ ടയറില്‍ 153 mm ഡ്രം യൂണിറ്റ് ബ്രേക്കിംഗ് നിര്‍വ്വഹിക്കും.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ പിന്‍ ടയറിനുണ്ട്. പക്ഷെ എന്തുകൊണ്ടാണ് ജാവ ബൈക്കുകളുടെ പിന്‍ ടയറില്‍ ഡിസ്‌ക്ക് ബ്രേക്ക് നല്‍കാന്‍ കമ്പനി തയ്യാറായില്ല? ബൈക്ക് പ്രേമികളെ ഈ സംശയം വിടാതെ പിടികൂടുകയാണ്.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

ഇതിനുള്ള ഉത്തരം ക്ലാസിക് ലെജന്‍ഡ്‌സ് സിഇഒ ആശിഷ് ജോഷിയുടെ പക്കലുണ്ട്. പിന്‍ ടയറിലെ ഡ്രം യൂണിറ്റാണ് ജാവ ബൈക്കുകള്‍ക്ക് യഥാര്‍ത്ഥ ചാരുത നല്‍കുന്നതെന്നു ഇദ്ദേഹം പറയുന്നു. ഇരു മോഡലുകളെയും സംബന്ധിച്ചു പിന്‍ ടയറില്‍ ഡ്രം യൂണിറ്റ് നിര്‍ണ്ണായക ഘടകമാണ്.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

ഡിസ്‌ക്കും ഡ്രമ്മും തമ്മിലുള്ള ബ്രേക്കിംഗ് താളം ജാവ ബൈക്കുകള്‍ കാഴ്ച്ചവെക്കും. ബൈക്കുകളുടെ റെട്രോ ലുക്കിനെ കാര്യമായി സ്വാധീനിക്കാന്‍ ഡ്രം ബ്രേക്കിന് കഴിയുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

ജാവ ബ്ലാക്, ജാവ മറൂണ്‍, ജാവ ഗ്രെയ് എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവ മോഡലില്‍. അതേസമയം ജാവ ഫോര്‍ട്ടി ടൂവില്‍ ആറു നിറങ്ങള്‍ ലഭ്യമാണ്. ഹാലിസ് ടിയല്‍, ഗലാക്ടിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ ജാവ ഫോര്‍ട്ടി ടു മോഡലില്‍ തിരഞ്ഞെടുക്കാം.

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ജാവ, ജാവ 42 മോഡലുകളില്‍. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്‍ബോക്സ്.

Most Read: ജാവ മാത്രമല്ല, യെസ്ഡിയും വരുന്നൂ ഇന്ത്യയിലേക്ക്

ജാവ ബൈക്കുകള്‍ക്ക് പിറകില്‍ ഡ്രം ബ്രേക്ക് ലഭിക്കാന്‍ കാരണം

നിലവില്‍ ഇന്ത്യയില്‍ മുഴുവന്‍ ജാവ ബൈക്കുകള്‍ക്ക് പ്രത്യേക വിപണന ശൃഖല സ്ഥാപിക്കാനുള്ള തിരക്കിലാണ് ക്ലാസിക് ലെജന്‍ഡ്സ്. ആദ്യഘട്ടത്തില്‍ രാജ്യത്തു 105 ഡീലര്‍ഷിപ്പുകള്‍ കമ്പനി തുറക്കും. ഇതില്‍ 65 ഡീലര്‍ഷിപ്പുകള്‍ 2018 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

Most Read Articles

Malayalam
English summary
Reason Why Jawa Bikes Have Drum Brake At The Rear. Read in Malayalam.
Story first published: Tuesday, November 20, 2018, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X