ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

By Staff

പിറകില്‍ ഡിസ്‌ക് ബ്രേക്ക് യൂണിറ്റുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. 1.28 ലക്ഷം രൂപ വിലയില്‍ (ബെംഗളൂരു ഷോറൂം) പിന്‍ ഡിസ്‌ക് ബ്രേക്കുള്ള ബുള്ളറ്റ് 350 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ലഭ്യമാണ്. ബുക്കിംഗ് തുക 5,000 രൂപ.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

സ്റ്റോക്ക് അടിസ്ഥാനപ്പെടുത്തി ഒരാഴ്ച്ചയ്ക്കകം ഡീലര്‍ഷിപ്പുകള്‍ മോഡലുകള്‍ കമ്പനി കൈമാറും. പിറകില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ പുതിയ ബുള്ളറ്റ് 350 മോഡലിന്റെ രൂപത്തിലോ, ഭാവത്തിലോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

അതേസമയം ഡിസ്‌ക് ബ്രേക്ക് സംവിധാനത്തിന് പിന്തുണ നല്‍കാന്‍ പ്രത്യേക ചതുര സ്വിംഗ്ആം ബൈക്കിലുണ്ടുതാനും. പിന്‍ ഡിസ്‌ക് ബ്രേക്ക് ലഭിച്ചെങ്കിലും ബുള്ളറ്റ് 350 -യ്ക്ക് (സ്റ്റാന്‍ഡേര്‍ഡ് 350) എബിഎസ് നല്‍കാന്‍ കമ്പനി ഇത്തവണയും തയ്യാറായില്ല.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

എയര്‍ കൂളിംഗ് സംവിധാനമുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -യുടെ ഹൃദയം. എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

പ്രകടനക്ഷമതയില്‍ മാറ്റമില്ലെങ്കിലും പിന്‍ ഡിസ്‌ക് ബ്രേക്കുകളുടെ പ്രവര്‍ത്തനം മോഡലിന്റെ ബ്രേക്കിംഗ് മികവു കാര്യമായി കൂട്ടും. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -യില്‍ സസ്‌പെന്‍ഷന് വേണ്ടിയുള്ളത്.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

സിയറ്റ് ടയറുകളുള്ള 19 ഇഞ്ച് സ്‌പോക്ക് വീലുകലും ബുള്ളറ്റില്‍ പരാമര്‍ശിക്കണം. 280 mm, 240 mm ഡിസ്‌ക്കുകളാണ് ഇനി മുതല്‍ ബുള്ളറ്റിന് മുന്നിലും പിന്നിലും ബ്രേക്കിംഗ് നിറവേറ്റുക. സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടുവകഭേദങ്ങളുണ്ട് ബുള്ളറ്റ് 350 -യ്ക്ക്.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ കറുപ്പു നിറത്തില്‍ മാത്രം അണിനിരക്കുമ്പോള്‍ സില്‍വര്‍, റെഡ് നിറശൈലികള്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡല്‍ അവകാശപ്പെടും. ഇടത്തരം റെട്രോ ക്ലാസിക് ബൈക്ക് ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ നിര്‍ണ്ണായക മോഡലുകളാണ് ക്ലാസിക് 350, ബുള്ളറ്റ് 350, ക്ലാസിക് സിഗ്നല്‍സ് 350 എന്നിവര്‍.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

അതേസമയം വരാന്‍പോകുന്ന ജാവ ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ അപ്രമാദിത്വം ചോദ്യം ചെയ്യും. ബുള്ളറ്റുകളുള്ള 300 സിസി ശ്രേണിയിലേക്കാണ് നാലു ക്ലാസിക് ബൈക്കുകളുമായി ജാവ തിരിച്ചെത്തുക.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

എന്നാല്‍ നവംബര്‍ 14 -ന് 650 സിസി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും അവതരിക്കുന്നതോടെ റോയല്‍ എന്‍ഫീല്‍ഡ് ഉയര്‍ന്ന ശ്രേണിയിലേക്കു കാലെടുത്തുവെയ്ക്കും. റെട്രോ ക്ലാസിക് ഭാവമാണ് ഇരു മോഡലുകളുടെ പ്രധാനാകര്‍ഷണം. ഇതിനകം വിവിധ രാജ്യാന്തര വിപണികളില്‍ ഇരു മോഡലുകളും വില്‍പനയിലുണ്ട്.

ഇനി ബുള്ളറ്റിന് പിറകിലും ഡിസ്‌ക് ബ്രേക്ക്, വില 1.28 ലക്ഷം രൂപ

ഇരു ബൈക്കുകളിലുമുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇരു മോഡലുകളിലും സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനാണ്.

Source: Abinash Panigrahi

Most Read Articles

Malayalam
English summary
Royal Enfield Bullet 350 With Rear Disc Brake Launched In India. Read in Malayalam.
Story first published: Friday, November 9, 2018, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X