3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

By Staff

എന്തൊക്കെ പറഞ്ഞാലും ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ് രാജാക്കന്മാര്‍. ബുള്ളറ്റുകള്‍ കഴിഞ്ഞേയുള്ളൂ മറ്റേതു ബൈക്കും ഇന്ത്യക്കാര്‍ക്ക്. ജൂലായ് – സെപ്തംബര്‍ കാലയളവിലെ (Q3) വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

മുന്‍വര്‍ഷം ഇതേകാലയളവ് താരതമ്യം ചെയ്താല്‍ 11 ശതമാനം വളര്‍ച്ചയാണ് കമ്പനി കുറിക്കുന്നത്. അതായത് 2,408 രൂപയുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടി.

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

നികുതി ഒഴിച്ചുള്ള കമ്പനിയുടെ ലാഭം മാത്രം 549 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു; ആറു ശതമാനം വളര്‍ച്ച. മുന്‍വര്‍ഷമിത് 518 കോടിയായിരുന്നു. ഇക്കാലയളവില്‍ ആകെമൊത്തം 2,09,963 (2.09 ലക്ഷം) ബൈക്ക് യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വിറ്റു.

Most Read: ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

മുന്‍വര്‍ഷത്തെക്കാള്‍ നാലു ശതമാനം വളര്‍ച്ച ഇവിടെയും കുറിക്കപ്പെടുന്നു. കഴിഞ്ഞവര്‍ഷം മൂന്നാം പാദം 2,02,744 (2.02 ലക്ഷം) ബൈക്ക് യൂണിറ്റുകളാണ് വിറ്റുപോയത്. നിലവില്‍ ക്ലാസിക് 350 ആണ് കമ്പനിയുടെ ഏറ്റവും ഹിറ്റ് മോഡല്‍.

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

ഏറ്റവുമധികം ആവശ്യക്കാരും ക്ലാസിക് 350 -യ്ക്ക് തന്നെ. കമ്പനി കുറിക്കുന്ന വില്‍പനയില്‍ 65 ശതമാനത്തോളം ക്ലാസിക് 350 യൂണിറ്റുകളുടെ മാത്രം സംഭാവനയാണ്. ഇതില്‍ത്തന്നെ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എഡിഷനാണ് വിപണിയില്‍ പ്രചാരം കൂടുതല്‍.

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

ബുള്ളറ്റുകളുടെ ആധുനിക മുഖമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കുള്ള വിശേഷണം. ബൈക്കിലുള്ള 346 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ മോഡലിന് അഞ്ചു സെക്കന്‍ഡുകള്‍ മതി. ARAI പരീക്ഷയില്‍ 37 കിലോമീറ്റര്‍ ഇന്ധനക്ഷമതയോടെയാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 പാസായത്. 13.5 ലിറ്ററാണ് ഇന്ധനശേഷി.

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് ഇതു ധാരാളം. 192 കിലോഗ്രാമാണ് ക്ലാസിക് 350 യുടെ ഭാരം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് (280/240 mm) ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പതിപ്പാണ് ഗണ്‍മെറ്റല്‍ ഗ്രെയ്. തണ്ടര്‍ബേര്‍ഡില്‍ നിന്നും കടമെടുത്ത സ്വിംഗ്ആമാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 -യില്‍.

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി കൊണ്ടുവന്ന ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന്‍ വില്‍പനയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവുമായി റോയല്‍ എന്‍ഫീല്‍ഡ് പുലര്‍ത്തുന്ന 65 വര്‍ഷത്തെ ഊഷ്മള ബന്ധം ഓര്‍മ്മപ്പെടുത്തിയാണ് ക്ലാസിക് സിഗ്നല്‍സ് 350 വില്‍പനയ്ക്കു വരുന്നത്.

Most Read: ഡീസല്‍ കാറില്‍ ഒരിക്കല്‍ പിഴച്ചു, ഇനി ആവർത്തിക്കില്ല — വൈദ്യുത ശ്രേണിയില്‍ പിടിമുറുക്കാന്‍ ഹോണ്ട

3 മാസം കൊണ്ടു റോയല്‍ എന്‍ഫീഡല്‍ഡിന്റെ വരുമാനം 2,408 കോടി — താരമായി ക്ലാസിക് 350

എയര്‍ബോണ്‍ ബ്ലൂ, സ്‌റ്റോംറൈഡര്‍ സാന്‍ഡ് നിറങ്ങള്‍ ബൈക്കില്‍ അണിനിരക്കുന്നു. ഇരട്ട ചാനല്‍ എബിഎസ് ലഭിച്ച ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കൂടിയാണിത്.

Most Read Articles

Malayalam
English summary
Royal Enfield Revenue Grows To Rs 2,408. Read in Malayalam.
Story first published: Tuesday, November 13, 2018, 20:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X