എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

By Dijo Jackson

ഒടുവില്‍ ക്ലാസിക് 500 എബിഎസ് പതിപ്പിനെ നല്‍കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചു. എബിഎസ് സുരക്ഷയുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 മോഡലുകള്‍ ഷോറൂമുകളില്‍ എത്തിത്തുടങ്ങി. 2.10 ലക്ഷം രൂപയാണ് പുതിയ ക്ലാസിക് 500 എബിഎസ് പതിപ്പിന് വിപണിയില്‍ വില (എക്‌സ്‌ഷോറൂം മുംബൈ).

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

സാധാരണ ക്ലാസിക് 500 മോഡലുകളെക്കാള്‍ 20,000 മുതല്‍ 30,000 രൂപയോളം പുതിയ എബിഎസ് പതിപ്പിന് കൂടുതലുണ്ട്. ക്ലാസിക് 500 മോഡലുകളുടെ നിറം അടിസ്ഥാനപ്പെടുത്തി വിലയില്‍ വ്യത്യാസം കുറിക്കപ്പെടും.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

നിലവില്‍ സ്റ്റെല്‍ത്ത് ബ്ലാക്, ഡെസേര്‍ട്ട് സ്റ്റോം നിറപതിപ്പുകള്‍ക്ക് മാത്രമെ എബിഎസ് ലഭിക്കുകയുള്ളൂ. അടുത്തിടെ വിപണിയില്‍ എത്തിയ ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനിലുള്ളതുപോലെ ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് യൂണിറ്റാണ് ക്ലാസിക് 500 മോഡലിലും.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

വിപണിയില്‍ വരാന്‍തുടങ്ങിയ പുതിയ ഹിമാലയന്‍ എബിഎസിലും ഇരട്ട ചാനല്‍ യൂണിറ്റാണ് ഒരുങ്ങുന്നത്. എബിഎസ് സുരക്ഷയുള്ള ഹിമാലയനില്‍ 10,000 മുതല്‍ 12,000 രൂപ വരെയാണ് കമ്പനി കൂട്ടിയതും.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

എബിഎസ് ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 മോഡലിനില്ല. നിലവിലുള്ള 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബൈക്കില്‍. എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 35 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും ക്ലാസിക് 500 എബിഎസ് പതിപ്പില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ഇരു ടയറുകളിലുമുള്ള ഡിസ്‌ക്ക് ബ്രേക്കുകള്‍ക്ക് എബിഎസ് പിന്തുണയുണ്ട്.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

വരുംമാസങ്ങളില്‍ മുഴുവന്‍ മോഡലുകളിലും എബിഎസ് നല്‍കാനുള്ള പുറപ്പാടിലാണ് റോയല്‍ എന്‍ഫീല്‍ഡ്. കയറ്റുമതി മോഡലുകള്‍ക്ക് എബിഎസുള്ളതിനാല്‍ ഇന്ത്യന്‍ പതിപ്പുകള്‍ക്ക് എബിഎസ് നല്‍കാന്‍ കമ്പനിക്ക് ഏറെ പ്രയാസപ്പെടേണ്ടതായി വരില്ല.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

2019 ഏപ്രിലിനകം 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് സുരക്ഷ കര്‍ശനമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നടപടി.

Most Read: ഇനി ബുള്ളറ്റുകള്‍ക്ക് പകരം ഇവരെയും പരിഗണിക്കാം, ക്ലീവ്‌ലാന്‍ഡ് ബൈക്കുകള്‍ അടുത്തമാസം വിപണിയില്‍

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

മോഡലുകള്‍ക്ക് എബിഎസ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുറമെ പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളെ ഉടന്‍ ഇന്ത്യയില്‍ കൊണ്ടുവരാനും കമ്പനിക്ക് ആലോചനയുണ്ട്. സെപ്തംബര്‍ അവസാനവാരം ഇരു ബൈക്കുകളും രാജ്യാന്തര വിപണികളില്‍ അണിനിരക്കും.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

ഈ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം. നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ച 535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനാണ് പുതിയ കോണ്‍ടിനന്റല്‍ ജിടി 650.

എബിഎസ് സുരക്ഷയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500

ഔദ്യോഗിക അവതരണത്തിന് തൊട്ടുമുമ്പ് പുതിയ മോഡലുകളുടെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കും. എന്തായാലും ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന ഖ്യാതിയോടെയാകും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ ഇങ്ങെത്തുക. [വിവരങ്ങൾ കാർ ആൻഡ് ബൈക്കിൽ നിന്നും]

Most Read Articles

Malayalam
കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Royal Enfield Classic 500 ABS Price Revealed. Read in Malayalam.
Story first published: Monday, September 10, 2018, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X