മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

By Dijo Jackson

178 സെക്കന്‍ഡുകള്‍. ഇന്ത്യയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ച ക്ലാസിക് 500 പെഗാസസുകള്‍ കണ്ണടച്ചുതുറക്കുന്നിന് മുന്നെയാണ് ഇന്നലെ വിറ്റുതീര്‍ന്നത്. കഴിഞ്ഞതവണ ഇരച്ചെത്തിയ ആവശ്യക്കാര്‍ക്ക് മുന്നില്‍ ഔദ്യോഗിക വെബ്‌സൈറ്റ് പണിമുടക്കിയതു കൊണ്ടു വേണ്ട മുന്‍കരുതലുകള്‍ ഇപ്രാവശ്യം കമ്പനി ആദ്യമെ സ്വീകരിച്ചിരുന്നു.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

ഇന്നലെ വൈകിട്ട് നാലു മണിക്ക് തുടങ്ങിയ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ഓണ്‍ലൈന്‍ ബുക്കിംഗ് മൂന്നു മിനിറ്റിനകം തന്നെ പൂട്ടിക്കെട്ടി. കൃത്യം 178 സെക്കന്‍ഡുകള്‍ കൊണ്ടു ഇന്ത്യയില്‍ വരാനുള്ള 250 യൂണിറ്റുകളും വിറ്റുപോയി. ആകെമൊത്തം ആയിരം ക്ലാസിക് 500 പെഗാസസുകളെ മാത്രമെ കമ്പനി നിർമ്മിക്കുകയുള്ളു.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലാണ് ക്ലാസിക് 500 പെഗാസസ്. രണ്ടരലക്ഷം രൂപയോളം മോഡലിന് ഓണ്‍റോഡ് വില വരും. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത രണ്ടു സ്ട്രോക്ക് RE/WB 125 ഫ്ളൈയിംഗ് ഫ്ളീ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് പ്രചോദനം.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

സര്‍വീസ് ബ്രൗണ്‍ (Service Brown) നിറത്തില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭ്യമാവുക. അതേസമയം രാജ്യാന്തര വിപണികളില്‍ ഒലീവ് ഡ്രാബ് ഗ്രീന്‍ നിറത്തില്‍ കൂടി പെഗാസസ് ഒരുങ്ങും. ക്ലാസിക് 500 -ലുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പെഗാസസിലും.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. പെഗാസസിന്റെ ഷാസി, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍, ടയറുകള്‍ എന്നിവയില്‍ റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 194 കിലോയാണ് പെഗാസസ് 500 -ന് ഭാരം.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

കാഴ്ചയില്‍ തനി പട്ടാള ബൈക്കാണ് ലിമിറ്റഡ് എഡിഷന്‍ പെഗാസസ് 500. രണ്ടാം ലോകമഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച '250 ബറ്റാലിയന്‍ എയര്‍ബോണ്‍ ലൈറ്റ്' കമ്പനിയുടെ സ്മരണാര്‍ത്ഥം പെഗാസസുകളുടെ ഇന്ധനടാങ്കില്‍ പ്രത്യേക സീരീയല്‍ നമ്പര്‍ കമ്പനി കുറിച്ചിട്ടുണ്ട്.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

ബ്രിട്ടീഷ് പാരാട്രൂപ്പ് റെജിമെന്റ് ലോഗോയും ലിമിറ്റഡ് എഡിഷന്റെ ഇന്ധനടാങ്കില്‍ കാണാം. പെഗാസസ് എംബ്ലമെന്ന് ഇതറിയപ്പെടും. മറൂണ്‍, ബ്ലൂ എന്നീ നിറങ്ങളാണ് എംബ്ലത്തിന്. ഇതിനു പുറമെ റോയല്‍ എന്‍ഫീല്‍ഡിന്റെ വീരോചിത പാരമ്പര്യം തൊട്ടുണര്‍ത്താന്‍ 'മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക്ക് എ ബുള്ളറ്റ്' എന്ന പരസ്യവാചകവും ബാറ്ററി ബോക്സില്‍ പതിഞ്ഞു കിടപ്പുണ്ട്.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

തോക്കില്‍ നിന്നു തെറിക്കുന്ന തിര പോലെ കുതിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ള കമ്പനിയുടെ വിശേഷണം. പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

എയര്‍ ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയാണ്. കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പെഗാസസില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്‌ലാമ്പിന്‌ ചുറ്റുമുള്ള ഘടനയ്ക്കും കറുപ്പാണ് നിറം.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരട്രൂപ് സംഘമാണ് ടൂ സ്‌ട്രോക്ക് ഫ്‌ളയിംഗ് ഫ്‌ളീ (RE/WD 125) മോട്ടോര്‍സൈക്കിളുകളെ ഉപയോഗിച്ചിരുന്നത്. ഭാരം തീരെ കുറവായതു കൊണ്ടു വിമാനത്തില്‍ നിന്നും ചാടിയിറങ്ങുന്ന ബ്രിട്ടീഷ് പാരാട്രൂപ് സൈനികര്‍ ഫ്‌ളൈയിംഗ് ഫ്‌ളീ മോട്ടോര്‍സൈക്കിളിനെയും ഒപ്പം കൂട്ടിയിരുന്നു.

മിലിട്ടറി ബുള്ളറ്റിന് വമ്പന്‍ പിടിവലി, മൂന്നു മിനിറ്റിനകം മുഴുവന്‍ ബൈക്കുകളും വിറ്റുതീര്‍ന്നു

ഓടിച്ചുപോകാന്‍ പറ്റാത്ത പ്രതലങ്ങളില്‍ മോട്ടോര്‍സൈക്കിളിനെ തോളില്‍ വെച്ചു നടന്നുനീങ്ങുന്ന ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങള്‍ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield Pegasus 500 Sold Out In Less Than 3 Minutes. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X