പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ സെപ്തംബറില്‍

By Dijo Jackson

കാത്തിരിപ്പ് ഇനിയേറെയില്ല. സെപ്തംബറില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ആഗോള വിപണിയില്‍ അവതരിക്കും. ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ സെപ്തംബര്‍ അവസാനവാരം റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ അണിചേരുമെന്നു റിപ്പോര്‍ട്ട്.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

രാജ്യാന്തര വിപണിയില്‍ അവതരിക്കുന്നതിന് പിന്നാലെ ഇരുമോഡലുകളും ഇന്ത്യന്‍ മണ്ണിലെത്തും. ദീപാവലിയ്ക്ക് മുന്നോടിയായി പുതിയ മോഡലുകളെ ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവരാനാണ് റോയല്‍ എന്‍ഫീല്‍ഡിന് താത്പര്യം.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

ഈ വര്‍ഷം റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്. മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ച 535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനാകും പുതിയ കോണ്‍ടിനന്റല്‍ ജിടി 650. ഔദ്യോഗിക അവതരണത്തിന് തൊട്ടുമുമ്പ് പുതിയ മോഡലുകളുടെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കും.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക്. 'ടിയര്‍ഡ്രോപ്' ആകാരം ഇന്ധനടാങ്ക് പിന്തുടരും.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ ലാളിത്യമേറിയ ശൈലിയാണ് കമ്പനി പാലിക്കുന്നത്. ബ്രിട്ടീഷ് കഫെ റേസര്‍ തനിമ ബൈക്കില്‍ തെളിഞ്ഞുകാണാം.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

46.3 bhp കരുത്തും 52 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇരട്ട സിലിണ്ടര്‍ എഞ്ചിനായതു കൊണ്ടു ശബ്ദഗാംഭീര്യത ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. സ്ലിപ്പര്‍ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്. 320 mm ഡിസ്‌ക് മുന്‍ ടയറിലും എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും.

പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ 650 മോഡലുകള്‍ സെപ്തംബറില്‍

ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന ഖ്യാതിയോടെയാകും റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ ഇങ്ങെത്തുക.

Source: ZigWheels

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Royal Enfield 650 Twins International Launch Date Announced. Read in Malayalam.
Story first published: Saturday, August 4, 2018, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X