റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

5,799 ഡോളര്‍. ഏകദേശം 4.21 ലക്ഷം രൂപ. അമേരിക്കന്‍ വിപണിയില്‍ പുറത്തിറങ്ങിയ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 -യുടെ വിലയാണിത്. കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്ക് ആകട്ടെ കമ്പനി നിശ്ചയിച്ചിരിക്കുന്നത് 5,999 ഡോളറും. ഇന്ത്യന്‍ വിനിമയനിരക്ക് പരിശോധിച്ചാല്‍ ബൈക്കിന് 4.36 ലക്ഷം രൂപ വിലവരും.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

ബുള്ളറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി വിപണിയില്‍ പുറത്തിറക്കി. ഈ വര്‍ഷാവസാനം പുതിയ 650 മോഡലുകള്‍ ഇന്ത്യയില്‍ എത്തും.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 -യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്. 5,999 ഡോളറിന് (4.36 ലക്ഷം രൂപ) ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍, കോണ്‍ടിനന്റല്‍ ജിടി 650 കസ്റ്റം മോഡലിന് 6,249 ഡോളറാണ് (4.53 ലക്ഷം രൂപ) വില.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

സമാനമായി ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ക്രോം മോഡലുകള്‍ക്ക് യഥാക്രമം 6,499 ഡോളര്‍ (4.72 ലക്ഷം രൂപ), 6,749 ഡോളര്‍ (4.90 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണിയില്‍ വില.

Most Read: ബുള്ളറ്റിനെ അനുകരിച്ച് ഒരു 100 സിസി ബൈക്ക്; പേര് 'റോയല്‍ ഇന്ത്യന്‍'

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

അമേരിക്കന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന 650 മോഡലുകളില്‍ മൂന്നുവര്‍ഷം അല്ലെങ്കില്‍ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റിയും 24X7 റോഡ് അസിസ്റ്റന്‍സ് സേവനങ്ങളും റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കും.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

മോഡലുകള്‍ ഇന്ത്യയില്‍ വരുമ്പോള്‍ മൂന്നുവര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വാറന്റിയും റോഡ്‌സൈഡ് അസിസ്റ്റന്‍സുമായിരിക്കും കമ്പനി ഉറപ്പുവരുത്തുക. ഇന്ത്യയില്‍ മോഡലുകള്‍ക്ക് വിലകുറയാനാണ് സാധ്യത.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

648 സിസി ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളില്‍ തുടിക്കുന്നത്. എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെയാണ് ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

പുതിയ റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകളില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. 320 mm, 240 mm ബൈബ്രെ ഡിസ്‌ക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മുന്‍ പിന്‍ ടയറുകളിലെ ബ്രേക്കിംഗ്.

Most Read: ബുള്ളറ്റിനെ വെല്ലാന്‍ അമേരിക്കയില്‍ നിന്നും ബൈക്കുകള്‍ എത്തി

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തുന്നുണ്ട്. കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളില്‍ 18 ഇഞ്ച് സ്‌പോക്ക് അലോയ് വീലുകളാണ് ഒരുങ്ങുന്നതും. എന്തായാലും ബൈക്കുകള്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ സ്ഥിതിക്ക് ഇനി ഇന്ത്യന്‍ വരവിന് കാലതാമസം നേരിടില്ല.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 And Continental GT 650 Prices Revealed — India Launch Soon. Read in Malayalam.
Story first published: Wednesday, September 26, 2018, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X