ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

By Staff

റോയല്‍ എന്‍ഫീല്‍ഡിന്റെ മനസ്സു മാറിയോ? ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബൈക്കുകള്‍ കമ്പനിയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കരുതിയത്. പക്ഷെ ഇന്ത്യയില്‍ സംഭവിച്ചത് മറിച്ചും. ഉടമകളില്‍ പലരും പെഗാസസിനെ മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ കമ്പനിക്ക് നില്‍ക്കള്ളിയില്ലാതായി; മുഖം രക്ഷിക്കണം.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

ലിമിറ്റഡ് എഡിഷനെന്നുപറഞ്ഞു ഉയര്‍ന്ന വിലയില്‍ പെഗാസസ് വിറ്റ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളെ വഞ്ചിച്ചെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. പുറംമോടിയില്‍ പൂശിയ പുതിയ നിറംമാത്രം പെഗാസസിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം; ബാക്കിയെല്ലാം ക്ലാസിക് 500 ബൈക്കിലേതുപോലെ.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

ലിമിറ്റഡ് എഡിഷന്‍ പെഗാസസിന് തൊട്ടുപിന്നാലെ വന്ന ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനാണ് പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം. കാഴ്ച്ചയില്‍ പെഗാസസിന്റെ കുഞ്ഞനുജന്‍. രണ്ടാംലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഊഷ്മള ബന്ധം പെഗാസസ് പറഞ്ഞുവെയ്ക്കമ്പോള്‍, ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധത്തിന് ക്ലാസിക് 350 സിഗ്നല്‍സ് പ്രതീകമാകുന്നു.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

പെഗാസസിനെപോലെ പരിമിതകാല പതിപ്പല്ല ക്ലാസിക് 350 സിഗ്നല്‍സ്. എന്നാല്‍ പെഗാസസിനെക്കാള്‍ കൂടുതല്‍ സവിശേഷതകളും സൗകര്യങ്ങളും വിലകുറഞ്ഞ സിഗ്നല്‍സ് എഡിഷനുണ്ടുതാനും.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

2.49 ലക്ഷം രൂപ കൊടുത്തുവാങ്ങിയ പെഗാസസിന് എബിഎസ് സുരക്ഷ നല്‍കാന്‍പോലും കമ്പനി തയ്യാറായില്ല. 1.61 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന് വിപണിയില്‍ വില.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

എന്തായാലും കാര്യങ്ങള്‍ തണുപ്പിക്കാനുള്ള നടപടികള്‍ കമ്പനിയുടെ ഭാഗത്തുനിന്നു ആരംഭിച്ചു. രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ പെഗാസസുകള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

സംതൃപ്തനല്ലെങ്കില്‍ വാങ്ങിയ പെഗാസസ് ഉടമയ്ക്ക് തിരിച്ചുനല്‍കാം. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം നഗരങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

ചില ഡീലര്‍ഷിപ്പുകളില്‍ പെഗാസസ് തിരിച്ചെടുത്ത് പണം നല്‍കാന്‍ തയ്യാറാകുമ്പോള്‍, മറ്റു ചിലര്‍ പുതിയ ക്ലാസിക് 500 ഡെസേര്‍ട്ട് സ്‌റ്റോം എബിഎസ് അല്ലെങ്കില്‍ സ്‌റ്റെല്‍ത്ത് ബ്ലാക് എബിഎസ് പതിപ്പുമായി മോഡലിനെ കൈമാറ്റം നടത്താനാണ് അവസരം നല്‍കുക.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

സൗജന്യ ഒരുവര്‍ഷ വാറന്റി അല്ലെങ്കില്‍ രണ്ടു സൗജന്യ സര്‍വീസ് തുടങ്ങിയ ഓഫറുകളും പെഗാസസ് ഉടമകള്‍ക്ക് അതത് ഡീലര്‍ഷിപ്പുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പേരുദോഷം എത്രയുംപെട്ടെന്നു മായ്ച്ചുകളയാനുള്ള തിടുക്കത്തിലാണ് കമ്പനി.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പെഗാസസ് ഉടമകളുടെ പരാതി ഏറെക്കുറെ പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് കരുതുന്നു. പുതിയ പാരലല്‍ ട്വിന്‍ 650 സിസി ബൈക്കുകള്‍ വരുന്നതിന് മുമ്പു രംഗം ശാന്തമാക്കണം.

Most Read: ഒടുവില്‍ ഉറപ്പിച്ചു, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളില്‍ വന്‍പ്രതീക്ഷയാണ് കമ്പനിക്ക്. പുതിയ 650 സിസി മോഡലുകള്‍ അമേരിക്കന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷാവസാനം കോണ്‍ടിനന്റര്‍ ജിടിയും ഇന്റര്‍സെപ്റ്റും ഇന്ത്യയിലെത്തും.

ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 -യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Royal Enfield Pegasus 500 Models To Be Bought Back Or Exchanged: Dealerships Contact Owners. Read In Malayalam.
Story first published: Thursday, September 27, 2018, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X