Just In
- 4 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 7 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 7 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 8 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ബുക്കിംഗ് തുടങ്ങി, ഇന്ത്യയില്‍ 250 എണ്ണം മാത്രം
റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. ലിമിറ്റഡ് എഡിഷന് പെഗാസസ് 500 മോഡലിന്റെ പ്രീ-ബുക്കിംഗ് ഇന്നു രണ്ടുമണി മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ആവശ്യക്കാര്‍ക്ക് മോഡലിനെ ബുക്ക് ചെയ്യാം. ഒരുമാസം മുമ്പാണ് റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ആഗോള വിപണിയില്‍ എത്തിയത്.
2.49 ലക്ഷം രൂപയാണ് പുതിയ പെഗാസസ് 500 -ന് ഇന്ത്യയില്‍ വില (ഓണ്‍റോഡ് മുംബൈ). ആകെമൊത്തം ആയിരം പെഗാസസ് 500 മോഡലുകളെ മാത്രമെ ആഗോളതലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുകയുള്ളു. ഇതില്‍ 250 യൂണിറ്റ് ഇന്ത്യയില്‍ എത്തും.
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത രണ്ടു സ്ട്രോക്ക് RE/WB 125 ഫ്ളൈയിംഗ് ഫ്ളീ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന് പ്രചോദനം. ക്ലാസിക് 500 മോഡലാണ് പെഗാസസിന് അടിസ്ഥാനം.
സര്‍വീസ് ബ്രൗണ്‍ (Service Brown) നിറത്തില്‍ മാത്രമാണ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭ്യമാവുക. അതേസമയം രാജ്യാന്തര വിപണികളില്‍ ഒലീവ് ഡ്രാബ് ഗ്രീന്‍ നിറത്തില്‍ കൂടി പെഗാസസ് ഒരുങ്ങും. ക്ലാസിക് 500 -ലുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പെഗാസസിലും.
എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. പെഗാസസിന്റെ ഷാസി, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍, ടയറുകള്‍ എന്നിവയില്‍ റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 194 കിലോയാണ് പെഗാസസ് 500 -ന് ഭാരം.
കാഴ്ചയില്‍ തനി പട്ടാള ബൈക്കാണ് ലിമിറ്റഡ് എഡിഷന് പെഗാസസ് 500. രണ്ടാം ലോകമഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച '250 ബറ്റാലിയന് എയര്‍ബോണ്‍ ലൈറ്റ്' കമ്പനിയുടെ സ്മരണാര്‍ത്ഥം പെഗാസസുകളുടെ ഇന്ധനടാങ്കില്‍ പ്രത്യേക സീരീയല്‍ നമ്പര്‍ കമ്പനി കുറിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പാരാട്രൂപ്പ് റെജിമെന്റ് ലോഗോയും ലിമിറ്റഡ് എഡിഷന്റെ ഇന്ധനടാങ്കില്‍ കാണാം. പെഗാസസ് എംബ്ലമെന്ന് ഇതറിയപ്പെടും. മറൂണ്‍, ബ്ലൂ എന്നീ നിറങ്ങളാണ് എംബ്ലത്തിന്. ഇതിനു പുറമെ റോയല്‍ എന്‍ഫീല്‍ഡിന്റെ വീരോചിത പാരമ്പര്യം തൊട്ടുണര്‍ത്താന്‍ 'മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക്ക് എ ബുള്ളറ്റ്' എന്ന പരസ്യവാചകവും ബാറ്ററി ബോക്സില്‍ പതിഞ്ഞു കിടപ്പുണ്ട്.
തോക്കില്‍ നിന്നു തെറിക്കുന്ന തിര പോലെ കുതിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കുള്ള കമ്പനിയുടെ വിശേഷണം. പട്ടാളശൈലിയിലുള്ള ക്യാന്‍വാസ് പാരിയറുകള്‍ പൊഗസസ് എഡിഷനില്‍ പ്രത്യേകം എടുത്തുപറയണം.
എയര്‍ ഫില്‍ട്ടറിനെ വരിഞ്ഞുമുറുക്കിയ തുകല്‍വാറും പിച്ചളയില്‍ തീര്‍ത്ത ബക്കിളും മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ സവിശേഷതയാണ്. കറുത്ത നിറത്തിലുള്ള സൈലന്‍സറും, റിമ്മും പെഗാസസില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെഡ്ലാമ്പിന് ചുറ്റുമുള്ള ഘടനയ്ക്കും കറുപ്പാണ് നിറം.
ഫ്ളയിംഗ് ഫ്ളീ (RE/WD 125)
രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരട്രൂപ് സംഘമാണ് ടൂ സ്ട്രോക്ക് ഫ്ളയിംഗ് ഫ്ളീ (RE/WD 125) മോട്ടോര്‍സൈക്കിളുകളെ ഉപയോഗിച്ചിരുന്നത്. ഭാരം തീരെ കുറവായതു കൊണ്ടു വിമാനത്തില്‍ നിന്നും ചാടിയിറങ്ങുന്ന ബ്രിട്ടീഷ് പാരാട്രൂപ് സൈനികര്‍ ഫ്ളൈയിംഗ് ഫ്ളീ മോട്ടോര്‍സൈക്കിളിനെയും ഒപ്പം കൂട്ടിയിരുന്നു.
ഓടിച്ചുപോകാന്‍ പറ്റാത്ത പ്രതലങ്ങളില്‍ മോട്ടോര്‍സൈക്കിളിനെ തോളില്‍ വെച്ചു നടന്നുനീങ്ങുന്ന ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങള്‍ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്.