കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

By Staff

ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ വരുന്നതോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഗമകൂടും. വില്‍പനയ്‌ക്കെത്താന്‍ പോകുന്നത് ഇരട്ട സിലിണ്ടര്‍ ബൈക്കുകളാണ്. പ്രീമിയം ബൈക്കുകളുടെ എല്ലാ ചേരുവകളും അടങ്ങിയ ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും റോയല്‍ എന്‍ഫീല്‍ഡിന് തകര്‍പ്പന്‍ വിജയം സമ്മാനിക്കുമെന്ന കാര്യം ഏതാണ്ടുറപ്പാണ്.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

എന്നാല്‍ 650 സിസി മോഡലുകളില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ റോയല്‍ എന്‍ഫീല്‍ഡിന് താത്പര്യമില്ല. പടികള്‍ ഓരോന്നായി ചവിട്ടിക്കയറാന്‍ പോവുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ആദ്യം 830 സിസി ക്രൂയിസര്‍ ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടുവരും.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

മിലാനില്‍ നടക്കാനിരിക്കുന്ന 2018 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ 830 സിസി ക്രൂയിസര്‍ മോഡലിനെ കാഴ്ച്ചവെക്കുമെന്ന് റിപ്പോർട്ട്. കമ്പനി പുറത്തുവിട്ട പുതിയ ക്രൂയിസര്‍ ബൈക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ വാഹന ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 830 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസറില്‍. പോളാരിസ് ഇന്‍സ്ട്രീസ് കമ്പനിയുമായി ചേര്‍ന്നാണ് പുതിയ ക്രൂയിസര്‍ എഞ്ചിനെ റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചത്.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ക്രൂയിസര്‍ ലോകത്ത് എന്നും മുഴങ്ങിക്കേള്‍ക്കുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരാണ് പോളാരിസ് ഇന്‍സ്ട്രീസ്. രാജ്യത്തു നടപ്പിലാകാന്‍ പോവുന്ന ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ 830 സിസി എഞ്ചിന്‍ പാലിക്കും.

Most Read: ക്ലാസിക് തനിമ, ബുള്ളറ്റിന് പകരക്കാരനാവാന്‍ പുതിയ ജാവ ബൈക്ക്

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ഇന്നുവരെ കമ്പനി കൊണ്ടുവന്നിട്ടുള്ളതില്‍വെച്ചു ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും പുതിയ 830 സിസി ക്രൂയിസര്‍. 80-90 bhp വരെ കരുത്തുത്പാദിപ്പിക്കാന്‍ 834 സിസി ഇരട്ട സിലിണ്ടര്‍ (V-ട്വിന്‍, DOHC) എഞ്ചിന് കഴിയുമെന്നാണ് വിവരം.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ഇടത്തരം, ഉയര്‍ന്ന ശേഷിയുള്ള എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതില്‍ പോളാരിസിനുള്ള പ്രാഗത്ഭ്യം റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസറിന് മുതല്‍ക്കൂട്ടായി മാറും. അതേസമയം കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളുടെ അവതരണത്തിന് ശേഷം മാത്രമെ ക്രൂയിസറിലേക്കു കമ്പനി പൂര്‍ണ്ണ ശ്രദ്ധ ചെലുത്തുകയുള്ളൂ.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ഈ മാസമാണ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ ഇന്ത്യയില്‍ എത്തുക. ബുള്ളറ്റുകള്‍ക്ക് അമിത പ്രചാരമുള്ള ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് കരുതിവെച്ചിട്ടുള്ള സുപ്രധാന മോഡലുകളാണ് ഇരുവരും.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനായി 650 സിസി കോണ്‍ടിനന്റല്‍ ജിടി നിരയില്‍ തലയുയര്‍ത്തും. നേരത്തെ അമേരിക്കന്‍ വിപണിയില്‍ കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെ കമ്പനി പുറത്തിറക്കിയിരുന്നു.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടിയിലും. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650; കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ക്ലാസിക് ശൈലിയാണ് ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക്. 'ടിയര്‍ഡ്രോപ്' ആകാരം ഇന്ധനടാങ്ക് പിന്തുടരും. ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. കോണ്‍ടിനന്റല്‍ ജിടി 650 -യില്‍ ലാളിത്യമേറിയ ശൈലിയാണ് കമ്പനി പാലിക്കുന്നത്.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

ബ്രിട്ടീഷ് കഫെ റേസര്‍ തനിമ ബൈക്കില്‍ തെളിഞ്ഞുകാണാം. നീളം കൂടിയ ഇന്ധനടാങ്കാണ് ബൈക്കിന്. ഉയരംകുറഞ്ഞ 'ക്ലിപ് ഓണ്‍' ഹാന്‍ഡില്‍ബാറും കോണ്‍ടിനന്റല്‍ ജിടി മോഡലില്‍ എടുത്തുപറയണം. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും.

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

46.3 bhp കരുത്തും 52 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരട്ട സിലിണ്ടര്‍ എഞ്ചിനായതു കൊണ്ടു ശബ്ദഗാംഭീര്യത ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. സ്ലിപ്പര്‍ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും.

Most Read: ധീരജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ഒരു 'മാരുതി 800 ബൈക്ക്'

കളി മാറുന്നു, ഹാര്‍ലിയാകാനുള്ള മോഹവുമായി റോയല്‍ എന്‍ഫീല്‍ഡ് — വരുന്നൂ 830 സിസി ക്രൂയിസര്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ബൈക്കുകളില്‍ സസ്‌പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്. 320 mm ഡിസ്‌ക് മുന്‍ ടയറിലും എബിഎസ് പിന്തുണയോടെയുള്ള 240 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിറവേറ്റും.

Most Read Articles

Malayalam
English summary
Royal Enfield To Reveal New 830cc Cruiser Motorcycle At EICMA 2018. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X