റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

By Staff

2019 ഫെബ്രുവരിക്കുള്ളില്‍ മുഴുവന്‍ മോഡലുകള്‍ക്കും എബിഎസ് സുരക്ഷ ഉറപ്പുവരുത്തും. 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് കര്‍ശനമാക്കിയുള്ള കേന്ദ്ര അറിയിപ്പു വന്നതിനു പിന്നാലെ റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. ഇക്കാലമത്രയും ബൈക്കുകള്‍ക്ക് എബിഎസ് നല്‍കാന്‍ മടിച്ചുനിന്ന റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ ഇതേ സുരക്ഷ ഉറപ്പുവരുത്താന്‍ തിടുക്കം കൂട്ടുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

ആദ്യം ഹിമാലയനും ക്ലാസിക് 350 ഗ്രെയ് എഡിഷനും ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനും കമ്പനി എബിഎസ് നല്‍കി. കഴിഞ്ഞദിവസം തണ്ടര്‍ബേര്‍ഡ് 350X -നും എബിഎസ് ലഭിച്ചു. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X എബിഎസ് പതിപ്പും വിപണിയില്‍ പുറത്തിറങ്ങുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

2.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 500X എബിഎസിന് ഓണ്‍റോഡ് വില (മുംബൈ). രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും ബൈക്കിന്റെ ബുക്കിംഗ് തുടങ്ങി. ബുക്കിംഗ് തുക 5,000 രൂപ.

Most Read: മാരുതി വാഗണ്‍ആര്‍, ആള്‍ട്ടോ കാറുകൾ ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

എബിഎസ് ലഭിച്ചതൊഴിച്ചാല്‍ തണ്ടര്‍ബേര്‍ഡ് 500X -ന്റെ രൂപത്തിലോ ഭാവത്തിലോ തെല്ലും മാറ്റങ്ങളില്ല. എബിഎസ് സുരക്ഷയുടെ പിന്‍ബലത്തില്‍ ബൈക്കിന്റെ ബ്രേക്കിംഗ് മികവു വര്‍ധിക്കും. കമ്പനി പരീക്ഷിച്ചു വിജയിച്ച 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തണ്ടര്‍ബേര്‍ഡ് 500X -ല്‍.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

എയര്‍ കൂളിംഗ് സംവിധാനവും എഞ്ചിനുണ്ട്. എഞ്ചിന് 27 bhp കരുത്തും 41 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. 41 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും 500X -ല്‍ സസ്‌പെന്‍ഷന് നിറവേറ്റും.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

അഞ്ചു വിധത്തില്‍ ക്രമീകരിക്കാവുന്ന പ്രീലോഡ് ഫംങ്ഷന്‍ പിന്‍ സസ്പന്‍ഷനുണ്ട്. അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് തണ്ടര്‍ബേര്‍ഡ് X നിര.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

19 ഇഞ്ച്, 18 ഇഞ്ച് ടയറുകള്‍ ബൈക്കില്‍ ഒരുങ്ങുന്നു. 280 mm ഡിസ്‌ക് മുന്നിലും 240 mm ഡിസ്‌ക് പിന്നിലും ബ്രേക്കിംഗിനായുണ്ട്. സാധാരണ തണ്ടര്‍ബേര്‍ഡ് 500 -ന്റെ കൂടുതല്‍ സ്‌പോര്‍ടി പതിപ്പാണ് തണ്ടര്‍ബേര്‍ഡ് 500X.

Most Read: പണ്ടത്തെ പോലെയല്ല, ടാറ്റ കാറുകളുടെ ലെവല് മാറി — പ്രീമിയം ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

യുവതലമുറയെ ലക്ഷ്യമിടുന്ന തണ്ടര്‍ബേര്‍ഡ് 500X -ല്‍ ഡ്രിഫ്റ്റര്‍ ബ്ലൂ, ഗെറ്റവേ ഓറഞ്ച് നിറങ്ങള്‍ ലഭ്യമാണ്. പരന്ന ഹാന്‍ഡില്‍ബാറും വിഭജിച്ച ഗ്രാബ് റെയിലുകളും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും തണ്ടര്‍ബേര്‍ഡ് X മോഡലുകളുടെ സവിശേഷതകളില്‍പ്പെടും.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

20 ലിറ്ററാണ് ഇന്ധനടാങ്ക്. ഉത്സവകാല വില്‍പന കൂടി മുന്‍നിര്‍ത്തിയാണ് പ്രചാരമേറിയ തണ്ടര്‍ബേര്‍ഡ് 500X -ന് കമ്പനി ഇപ്പോള്‍ എബിഎസ് നല്‍കുന്നത്. അതേസമയം പുതിയ ജാവ ബൈക്കുകളുടെ കടന്നുവരവ് ശ്രേണിയില്‍ ഇത്രനാളും റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിയ ആധിപത്യത്തിന് ഇളക്കം സൃഷ്ടിക്കും.

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500X -നും കിട്ടി എബിഎസ്

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ വാഴുന്ന 350 സിസി ശ്രേണിയിലേക്കാണ് ജാവയുടെ നോട്ടം. ആദ്യവരവില്‍ 300 സിസി, 350 സിസി മോഡലുകളെ ജാവ അണിനിരത്തും. നവംബര്‍ 15 -ന് വില്‍പനയ്ക്കു വരുന്നതു പ്രമാണിച്ച് പുതിയ ജാവ ബൈക്കുകളുടെ ബുക്കിംഗ് മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു.

Most Read Articles

Malayalam
English summary
Royal Enfield Thunderbird 500X Launched In India With ABS; Priced At Rs 2.60 Lakh. Read in Malayalam.
Story first published: Monday, November 12, 2018, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X