സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഗ്രാസിയക്കും എന്‍ടോര്‍ഖിനും ഭീഷണി

By Dijo Jackson

വിപണിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സുസുക്കിയ്ക്ക് പ്രത്യേക ഉത്സാഹമാണ്. കഴിഞ്ഞ വര്‍ഷം ഇന്‍ട്രൂഡറിനെ കമ്പനി അവതരിപ്പിച്ചു. ഇപ്പോള്‍ ഇതാ ബര്‍ഗ്മാന്‍ സ്ട്രീറ്റും ഇന്ത്യയില്‍ വില്‍പനയ്ക്ക് വന്നിരിക്കുകയാണ്. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വിപണിയില്‍ പുറത്തിറങ്ങി. 68,000 രൂപയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് വില (എക്‌സ്‌ഷോറൂം ദില്ലി). ഇന്ത്യയില്‍ സുസുക്കിയുടെ ഏറ്റവും വില കൂടിയ സ്‌കൂട്ടറാണിത്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

ആഗോള നിരയിലെ ബര്‍ഗ്മാന്‍ സ്‌കൂട്ടറുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കമ്പനി രൂപകല്‍പന ചെയ്ത മാക്‌സി സ്‌കൂട്ടറാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125. ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍ ഒരുങ്ങുന്ന വലിയ മുന്‍ ഏപ്രണ്‍ മോഡലിന്റെ പ്രധാന ആകര്‍ഷണീയതയാണ്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

നിരത്തില്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ സ്‌കൂട്ടര്‍ പിന്തുടരുന്ന യൂറോപ്യന്‍ മാക്‌സി ശൈലിക്ക് കഴിയും. കോണോടുകോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പും ഇന്‍ഡിക്കേറ്ററുകളും മുന്‍ ഏപ്രണിന്റെ ഭാഗമാണ്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

താണുയര്‍ന്ന് നില്‍ക്കുന്ന സീറ്റ് ഘടന സ്‌കൂട്ടറിന് വിശിഷ്ടമായ ഭാവമാണ് സമ്മാനിക്കുന്നത്. പിറകിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റ് പിന്നഴകിനെ കാര്യമായി സ്വാധീനിക്കും. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് സ്‌കൂട്ടറില്‍.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, മൊബൈല്‍ ചാര്‍ജ്ജിംഗ് സോക്കറ്റ്, സ്‌റ്റോറേജ് പോക്കറ്റ്, 21.5 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് എന്നിവ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വിശേഷങ്ങളാണ്. 124.3 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

എഞ്ചിന്‍ 8.5 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ പിന്‍ ചക്രത്തിന് ലഭിക്കുക. ആക്‌സസ് 125 -ന്റെ അടിത്തറയാണ് പുതിയ ബര്‍ഗ്മാന്‍ സ്ട്രീറ്റും ഉപയോഗിക്കുന്നത്. എഞ്ചിനും ആക്‌സസില്‍ നിന്നാണ്.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

മുന്‍ ടയറില്‍ നിസിന്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ടയറില്‍ ഡ്രം യൂണിറ്റും സ്‌കൂട്ടറില്‍ ബ്രേക്കിംഗ് നിറവേറ്റും. കോമ്പി ബ്രേക്കിംഗ് സംവിധാനത്തിന്റെ പിന്തുണ ബര്‍ഗ്മാന്‍ സ്ട്രീറ്റിനുണ്ട്. 12 ഇഞ്ച്, 10 ഇഞ്ച് എന്നിങ്ങനെയാണ് മുന്നിലെയും പിന്നിലെയും അഞ്ചു സ്പോക്ക് അലോയ് വീലുകള്‍.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന് നിര്‍വഹിക്കും. മെറ്റാലിക് മാറ്റ ഫിബ്രിയോണ്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, പേള്‍ മിറേജ് വൈറ്റ് എന്നീ മൂന്നു നിറങ്ങള്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ല്‍ തെരഞ്ഞെടുക്കാം.

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ എത്തി, ഹോണ്ട ഗ്രാസിയക്ക് ഭീഷണി

ഇന്ത്യന്‍ നിര്‍മ്മിത ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -കളെ വിദേശരാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്യും. ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ഖ് 125, അപ്രീലിയ SR125 മോഡലുകളുമായിട്ടാണ് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 -ന്റെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #suzuki motorcycle #new launches
English summary
Suzuki Burgman Street Launched In India; Priced At Rs 68,000. Read in Malayalam.
Story first published: Thursday, July 19, 2018, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X