ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

By Staff

ഹയാത്തെ, ജിക്‌സര്‍, ആക്‌സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ്; ഇന്ത്യന്‍ വിപണിയിലെ തന്ത്രപ്രധാന ശ്രേണികളിലെല്ലാം സുസുക്കിയുടെ കൈയ്യൊപ്പുണ്ട്. എന്നാല്‍ ബജാജിനെ പോലെയോ, ഹീറോയെ പോലെയോ കേവലം കമ്മ്യൂട്ടര്‍ ബൈക്ക് നിര്‍മ്മാതാക്കളെന്ന ആക്ഷേപം സുസുക്കിയ്ക്കില്ല.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

വി-സ്‌ട്രോം 650, ഹയബൂസ, GSX-S1000, വി-സ്‌ട്രോം 1000 മോഡലുകള്‍ ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പ്രീമിയം മുഖം വെളിപ്പെടുത്തും. വില്‍പനയുടെ കാര്യത്തില്‍ ജിക്‌സറാണ് സുസുക്കിയുടെ എക്കാലത്തേയും മികച്ച മോഡല്‍.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

മുതിര്‍ന്ന GSX-S1000 ബൈക്കില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന ജിക്‌സര്‍, 150 സിസി പ്രീമിയം ശ്രേണിയില്‍ സുസുക്കിയുടെ തകര്‍പ്പന്‍ താരമാണ്. ജിക്‌സറിന്റെ രൂപത്തിലും ഭാവത്തിലും GSX-S1000 -ന്റെ നിഴലാട്ടങ്ങള്‍ കാണാം.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

കൂര്‍ത്ത ഘടനയുള്ള ഹെഡ്‌ലാമ്പും ചെറു വൈസറും ബൈക്കിന്റെ സ്‌പോര്‍ടി പ്രതിച്ഛായ ഉയര്‍ത്തുന്നു. പൗരുഷം കാഴ്ച്ചവെക്കുന്ന വലിയ ഇന്ധനടാങ്കും ഉയര്‍ത്തിക്കെട്ടിയ സീറ്റും ജിക്‌സറിന്റെ പ്രത്യേകതകളാണ്. ഇരട്ട പോര്‍ട്ടുകളുള്ള ചെറിയ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ജിക്‌സറിന്റെ സ്‌പോര്‍ടി ഭാവം സമ്പൂര്‍ണ്ണമാക്കും.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

എയര്‍ കൂളിംഗ് സംവിധാനമുള്ള 154.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് സുസുക്കി ജിക്‌സറില്‍. എഞ്ചിന്‍ 14.5 bhp (8,000 rpm) കരുത്തും 14 Nm torque ഉം (6,000 rpm) പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. കുറഞ്ഞ വേഗത്തില്‍ ഭേദപ്പെട്ട മികവു കാട്ടാന്‍ ജിക്‌സറിലെ എഞ്ചിന് കഴിവുണ്ട്.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

പ്രധാനമായും യുവതലമുറയാണ് സുസുക്കി ജിക്‌സറുകളിലേക്ക് കണ്ണെത്തിക്കുന്നത്. സ്‌പോര്‍ടി രൂപവും ഭാവവും കാഴ്ച്ചക്കാരുടെ നോട്ടം പിടിച്ചുവാങ്ങുന്നതില്‍ ജിക്‌സറിനെ സഹായിക്കുന്നുണ്ട്. ശ്രേണിയില്‍ ഭേദപ്പെട്ട നിയന്ത്രണ മികവ് കാഴ്ച്ചവെക്കുന്ന ബൈക്കുകളില്‍ ഒന്നുകൂടിയാണ് സുസുക്കി ജിക്‌സര്‍.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

പ്രതിദിന ഉപയോഗങ്ങള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ജിക്‌സര്‍ ഒരുപോലെ അനുയോജ്യമാണ്. ഇന്ധനക്ഷമത കുറയാതെ മികവുറ്റ കരുത്തുത്പാദനം ഉറപ്പുവരുത്തുന്ന SEP സാങ്കേതികവിദ്യ ബൈക്കില്‍ കമ്പനി നല്‍കുന്നുണ്ട്.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്‌പോര്‍ടി ഗ്രാഫിക്‌സ്, ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ്, ആകര്‍ഷകമായ എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയെല്ലാം മോഡലില്‍ ഒറ്റനോട്ടത്തില്‍ പരാമര്‍ശിക്കാം. 41 mm ഫോര്‍ക്കുകളും ഏഴു വിധത്തില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബറുമാണ് ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

ഇരു ടയറുകളിലും ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. മുന്‍ ടയറിന് എബിസ് പിന്തുണയുമുണ്ട്. ഐതിഹാസിക GSX-R സീരീസിന് ജന്മം കൊടുത്ത എഞ്ചിനീയര്‍മാര്‍ തന്നെയാണ് ജിക്‌സര്‍ ഫ്രെയിമിന്റെയും ശില്‍പ്പികള്‍.

ജിക്‌സര്‍, യുവതലമുറയ്ക്കായി സുസുക്കിയുടെ സ്‌പോര്‍ടി സമര്‍പ്പണം

150 സിസി ശ്രേണിയില്‍ സ്‌പോര്‍ടി പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്നവരെ ഒരിക്കലും സുസുക്കി ജിക്‌സര്‍ നിരാശപ്പെടുത്തില്ല. ബജറ്റു വിലയില്‍ GSX നിരയുടെ പാരമ്പര്യം കൊണ്ടുവരാന്‍ ജിക്‌സറിന് കഴിയുന്നുണ്ടെന്നുവേണം പറയാന്‍.

Most Read Articles

Malayalam
English summary
Suzuki Gixxer — A Sporty And Stylish Motorcycle For The Young Indian. Read in Malayalam.
Story first published: Monday, November 5, 2018, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X