നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു

By Staff

സുസുക്കി ഇന്‍ട്രൂഡര്‍ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു. ലോക്ക് സെറ്റില്‍ നിര്‍മ്മാണപ്പിഴവു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുസുക്കിയുടെ നടപടി. സെല്‍ഫ് സറ്റാര്‍ട്ട് ഉപയോഗിക്കുമ്പോള്‍ ഇഗ്നീഷന്റെ പ്രവര്‍ത്തനം ലോക്ക് സെറ്റ് തടസപ്പെടുത്തുന്നതാണ് പ്രശ്‌നം. സുസുക്കി ഇന്‍ട്രൂഡര്‍ 150 ക്രൂയിസറില്‍ കിക്ക് സ്റ്റാര്‍ട്ട് ഓപ്ഷന്‍ ഇല്ലാത്തതുകൊണ്ടു ലോക്ക് സെറ്റ് തകരാര്‍ വലിയ കുഴപ്പം സൃഷ്ടിക്കുന്നു.

നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു

എന്തായാലും ബൈക്കുകള്‍ തിരിച്ചുവിളിച്ചു നിര്‍മ്മാണപ്പിഴവുള്ള ലോക്ക് സെറ്റ് സൗജന്യമായി മാറ്റി നല്‍കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു. പ്രശ്‌നസാധ്യതയുള്ള ബൈക്കുകളുടെ ഉടമകളെ വരുംദിവസങ്ങളില്‍ സുസുക്കി ഡീലര്‍ഷിപ്പുകള്‍ നേരിട്ടു ബന്ധപ്പെടും.

Most Read: ടാറ്റ ഹാരിയര്‍ — അറിഞ്ഞിരിക്കണം ഈ എട്ടു കാര്യങ്ങള്‍

നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു

അതേസമയം നിര്‍മ്മാണപ്പിഴവുള്ള ഇന്‍ട്രുഡര്‍ ബൈക്കുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷമാണ് രാജ്യാന്തര വിപണിയിലുള്ള ഇന്‍ട്രൂഡര്‍ M1800R ക്രൂയിസറിനെ അടിസ്ഥാനപ്പെടുത്തി ഇന്‍ട്രൂഡര്‍ 150 -യ്ക്ക് സുസുക്കി ഇന്ത്യയില്‍ രൂപംനല്‍കിയത്.

നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു

2018 മാര്‍ച്ചില്‍ ഇന്‍ട്രൂഡറിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പും വിപണിയില്‍ എത്തി. ഹയാത്തെ, ജിക്സര്‍, ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ആക്സസ് 125 എന്നിവരടങ്ങുന്ന സുസുക്കി കമ്മ്യൂട്ടര്‍ നിരയില്‍ ഇന്‍ട്രൂഡര്‍ വേറിട്ടു നില്‍ക്കുന്നതില്‍ മോഡലിന്റെ നില്‍പ്പും ഭാവവും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു

വലുപ്പമാണ് ഇന്‍ട്രൂഡറിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ട്രൂഡറിലുള്ള 154.9 സിസി എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 14.5 bhp കരുത്തും (8,000 rpm) 14 Nm torque (6,000 rpm) ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്.

Most Read: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിനോടു മത്സരിക്കാന്‍ പുതിയ ജാവ 350

നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു

ഇന്ധനക്ഷമത കുറയാതെ മികവുറ്റ ആക്സിലറേഷനും കരുത്തുത്പാദനവും ഉറപ്പുവരുത്തുന്ന സുസുക്കി ഇക്കോ പെര്‍ഫോര്‍മന്‍സ് സാങ്കേതികവിദ്യ ഇന്‍ട്രൂഡറിന്റെ മാറ്റു കൂട്ടുന്നു. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും മോണോഷോക്ക് സസ്പെന്‍ഷനുമാണ് മോഡലില്‍ ഒരുങ്ങുന്നത്.

നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു

ബ്രേക്കിംഗിനായി ഇരു ടയറുകളില്‍ ഡിസ്‌ക്കുകള്‍ ഇടംപിടിക്കുന്നു. മുന്‍ ടയറിന് എബിഎസ് സുരക്ഷയുമുണ്ട്. സ്മാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പ്രശസ്ത ഇന്‍ട്രൂഡര്‍ ചിഹ്നം പതിഞ്ഞ ഇന്ധനടാങ്ക്, എല്‍ഇഡി ടെയില്‍ലൈറ്റ്, ഇരട്ട ബാരല്‍ എക്സ്ഹോസറ്റ് എന്നിവയെല്ലാം ഒറ്റനോട്ടത്തില്‍ ഇന്‍ട്രൂഡറിന്റെ വിശേഷങ്ങളാണ്. വിപണിയില്‍ 99,995 രൂപ മുതലാണ് സുസുക്കി ഇന്‍ട്രൂഡറിന് വില.

Most Read Articles

Malayalam
English summary
Suzuki Intruder 150 Recalled Over Faulty Lock-Set Issue. Read in Malayalam.
Story first published: Thursday, November 8, 2018, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X