ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

By Dijo Jackson

പ്രശസ്ത ഇറ്റാലിയന്‍ പെര്‍ഫോര്‍മന്‍സ് എക്‌സ്‌ഹോസ്റ്റ് നിര്‍മ്മാതാക്കളായ ടെര്‍മിനോനി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് പ്രത്യേക സ്ലിപ് ഓണ്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനവുമായി രംഗത്തു വന്നിരിക്കുകയാണ്. ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് ലഭിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോഡലാണ് ഹിമാലയന്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിത ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റില്‍ കറുത്ത പിന്‍ കവറാണ് ഒരുങ്ങുന്നത്.

ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

റോയല്‍ എന്‍ഫീല്‍ഡ് എക്‌സ്‌ഹോസ്റ്റിനെക്കാളും കുറവ് ഭാരം ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് രേഖപ്പെടുത്തും. ഹിമാലയന്റെ ഭാരം രണ്ടു കിലോയോളം കുറയ്ക്കാന്‍ ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

ഇതു ബൈക്കിന്റെ പ്രകടനക്ഷമതയെ കാര്യമായി സ്വാധീനിക്കും. ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് ഘടിപ്പിക്കുന്ന ഹിമാലയനില്‍ 0.7 bhp കരുത്തും 1.65 Nm torque ഉം കൂടുതല്‍ സൃഷ്ടിക്കപ്പെടും. അതായത് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റുണ്ടെങ്കില്‍ ഹിമാലയന് 23.7 bhp കരുത്തും 31.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

പിന്‍ ചക്രത്തിലെത്തുന്ന കരുത്താണിത്. അതേസമയം 23 bhp കരുത്തും 30.8 Nm torque മാണ് സാധാരണ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ അവകാശപ്പെടുന്നത്. അതായത് സ്‌റ്റോക്ക് ഹിമാലയനെക്കാള്‍ കൂടുതല്‍ മികവും ഓഫ്‌റോഡ് ശേഷിയും ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റുള്ള ഹിമാലയന്‍ കാഴ്ചവെക്കും.

ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

എക്‌സ്‌ഹോസ്റ്റിന്റെ കോണിക്കല്‍ സ്ലീവിലാണ് ലോഹ നിര്‍മ്മിത ടെര്‍മിനോനി ലോഗോ ഒരുങ്ങുന്നത്. മുകളിലേക്ക് മുഖമുയര്‍ന്നു നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് ശൈലി ഓഫ്‌റോഡ് സാഹസങ്ങളില്‍ ഹിമാലയനെ പിന്തുണയ്ക്കും. ജലാശയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒരുപരിധി വരെ വെള്ളം എക്‌സ്‌ഹോസ്റ്റിനകത്ത് കയറില്ല.

ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

സൈലന്‍സര്‍, അലൂമിനിയം സ്‌പേസര്‍, വാഷര്‍ സൈലന്റ് ബ്ലോക്, സ്‌പേസര്‍ സൈലന്റ് ബ്ലോക്, വാഷര്‍ 8 x 24, സെല്‍ഫ് ലോക്കിംഗ് നട്ട് M8, സ്‌ക്രൂ M8 x 30, മെറ്റല്‍ ക്ലാമ്പ് എന്നിവ ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിറ്റില്‍ ഉള്‍പ്പെടും.

ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

411 സിസി ഒറ്റ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് ഹിമാലയന്‍ വില്‍പനയ്‌ക്കെത്തുന്നത്. 24.5 bhp കരുത്തും 32 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരം 182 കിലോയും.

ഹിമാലയന് ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് കിട്ടി, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഇതാദ്യം

ഇന്നു ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. ഹിമാലയന് അനുയോജ്യമായ ടെര്‍മിനോനി എക്‌സ്‌ഹോസ്റ്റ് ആദ്യ ഘട്ടത്തില്‍ യൂറോപ്പില്‍ മാത്രമെ ലഭ്യമാവുകയുള്ളു.

Most Read Articles

Malayalam
കൂടുതല്‍... #royal enfield
English summary
Termignoni Reveals Performance Exhaust For Royal Enfield Himalayan. Read in Malayalam.
Story first published: Saturday, June 30, 2018, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X