ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

കൊടിയിറങ്ങി. ആലസ്യം നിറഞ്ഞ മിഴികളോടെ 2018 ഓട്ടോ എക്‌സ്‌പോയോട് ജനം വിടപറഞ്ഞു. കാര്‍, ബൈക്ക് പ്രേമികള്‍ക്ക് മറക്കാനാകാത്ത അനുഭവമേകിയ പതിന്നാലാമത് ഓട്ടോ എക്‌സ്‌പോയ്ക്ക് ബുധനാഴ്ച സമാപനമായി. കഴിഞ്ഞ എട്ടു ദിവസങ്ങളില്‍ വലുപ്പ, ചെറുപ്പമില്ലാതെയാണ് കാറുകളും ബൈക്കുകളും ഒരു മേല്‍ക്കൂരയ്ക്ക് താഴെ സ്ഥലം പങ്കിട്ടത്.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

എണ്ണിയാലൊടുങ്ങാത്ത അവതാരങ്ങള്‍ എക്‌സ്‌പോയില്‍ അണിനിരന്നപ്പോള്‍ ഏതു കാണും എന്ന സംശയത്തിലായിരുന്നു സന്ദര്‍ശകര്‍. ഓട്ടോ എക്‌സ്‌പോയില്‍ പിറവിയെടുത്ത ബൈക്കുകളെ മുഴുവന്‍ കണ്ടു തീര്‍ത്തോ എന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമുണ്ടാകില്ല. എന്തായാലും 2018 ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളെ പരിചയപ്പെടാം —

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ഹോണ്ട എക്‌സ്-ബ്ലേഡ്

കമ്മ്യൂട്ടര്‍ ബൈക്കെന്നാണ് എക്‌സ്-ബ്ലേഡിന്റെ പേര്, എന്നാല്‍ ഉള്ളതോ പ്രീമിയം ഫീച്ചറുകളും; ഹോണ്ട എക്‌സ്-ബ്ലേഡ് ഹിറ്റായില്ലെങ്കിലെ അത്ഭുതമുള്ളു. പേരിനെ അന്വര്‍ത്ഥമാക്കുന്ന മൂര്‍ച്ചയേറിയ രൂപഭാവത്തിലാണ് എക്‌സ്-ബ്ലേഡിന്റെ ഒരുക്കം.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

79,000 രൂപ മുതലാണ് എക്‌സ്-ബ്ലേഡിന്റെ വില. പുതിയ കമ്മ്യൂട്ടര്‍ബൈക്കിന്റെ ബുക്കിംഗ് ഹോണ്ട ആരംഭിച്ചു കഴിഞ്ഞു. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കില്‍ എടുത്തു പറയേണ്ട വിശേഷങ്ങളാണ്.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

നിരയില്‍ സിബി യുണിക്കോണ്‍ 160 യ്ക്കും സിബി ഹോര്‍ണറ്റ് 160R നും ഇടയിലാണ് എക്‌സ്-ബ്ലേഡിന്റെ സ്ഥാനം. നിലവിലുള്ള 162.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡിന്റെ ഒരുക്കം.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

13.93 bhp കരുത്തും 13.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുക. ഡയമണ്ട് ഫ്രെയിം ചാസിയാണ് എക്‌സ്-ബ്ലേഡിന്റെ അടിസ്ഥാനം. യമഹ FZ, ടിവിഎസ് അപാച്ചെ RTR 160, ബജാജ് പള്‍സര്‍ NS160 ബൈക്കുകളാണ് എക്‌സ്-ബ്ലേഡിന്റെ പ്രധാന എതിരാളികള്‍.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

യമഹ YZF-R15 V3.0

ഏറെ നാളത്തെ കാത്തിരിപ്പിന് വിരമാമിട്ടാണ് പുതിയ യമഹ R15 മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോയില്‍ പിറന്നത്. 1.25 ലക്ഷം രൂപയാണ് മൂന്നാം തലമുറ R15 ന്റെ എക്‌സ്‌ഷോറൂം വില. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ്, പുതിയ മുന്‍ ഫെയറിംഗ്, പുത്തന്‍ ടെയില്‍ ലാമ്പ് ഡിസൈന്‍; R15 ന്റെ ഡിസൈന്‍ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മോട്ടോര്‍സൈക്കിളിന്റെ പ്രീമിയം മുഖം വിളിച്ചോതും. അതേസമയം വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും എബിഎസും R15 ല്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

പുതിയ 155 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് R15 ന്റെ പ്രധാന ആകര്‍ഷണം. 19.03 bhp കരുത്തും 15 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

സുഗമമായ ഗിയര്‍മാറ്റം ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളിലുണ്ട്. ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് നിറവേറ്റുക.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ഹോണ്ട ആക്ടിവ 5G

എക്‌സ്‌പോയില്‍ ഹോണ്ടയുടെ സര്‍പ്രൈസായിരുന്നു ആക്ടിവ 5G സ്‌കൂട്ടര്‍. പുതിയ ആക്ടിവയെ ഹോണ്ട അവതരിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലൈറ്റുകള്‍, പുതിയ അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഫോര്‍-ഇന്‍-വണ്‍ ലോക്ക് ഓപണര്‍ സ്വിച്ച് എന്നിങ്ങനെ നീളുന്ന പുത്തന്‍ ഫീച്ചറുകളാണ് ആക്ടിവ 5G സ്‌കൂട്ടറിന്റെ ആകര്‍ഷണം.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ഡിസൈനിലോ, മെക്കാനിക്കല്‍ മുഖത്തോ കാര്യമായ നേട്ടങ്ങള്‍ പുതിയ ആക്ടിവ അവകാശപ്പെടുന്നില്ല. നിലവിലുള്ള 109.19 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് ആക്ടിവ 5G യിലും ഉള്ളത്. 8 bhp കരുത്തും 9 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. മാര്‍ച്ച് മാസത്തോടെ തന്നെ പുതിയ ആക്ടിവ 5G വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്

ഇക്കുറി സ്‌കൂട്ടറുകളില്‍ തിളങ്ങിയ പ്രധാന അവതാരമാണ് സുസൂക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്. രാജ്യാന്തര വിപണികളില്‍ സുസൂക്കിയുടെ പ്രീമിയം സമര്‍പ്പണമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടര്‍.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

നിലവില്‍ വില്‍പനയിലുള്ള ആക്‌സസ് 125 നെ അടിസ്ഥാനമാക്കിയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ വരവ്. വലിയ ഏപ്രണോട് കൂടിയ മാക്‌സി-സ്‌കൂട്ടര്‍ പരിവേഷമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ എടത്തുപറയേണ്ട പ്രധാന വിശേഷം.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ആക്‌സസ് 125 ല്‍ നിന്നുള്ള 125 സിസി എഞ്ചിനിലാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെയും ഒരുക്കം. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ചെറിയ ഹാന്‍ഡില്‍ബാര്‍ എന്നിവ സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. 65,000 രൂപ പ്രൈസ് ടാഗ് ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ പ്രതീക്ഷിക്കാം.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

അപ്രീലിയ SR 125

65,310 രൂപയ്ക്ക് എക്‌സ്‌പോയില്‍ അവതരിച്ച അപ്രീലിയ SR 125 സ്‌കൂട്ടര്‍ അക്ഷരാര്‍ത്ഥത്തിലാണ് കാഴ്ച്ചക്കാരെ ഞെട്ടിച്ചത്. കാഴ്ചയില്‍ മുതിര്‍ന്ന സഹോദരന്‍ SR 150 യുമായി SR 125 സ്‌കൂട്ടര്‍ ഏറെ സാമ്യത പുലര്‍ത്തുന്നുണ്ട്. അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പോലും അതേപടി പകര്‍ത്തിയാണ് SR 125 സ്‌കൂട്ടറിന്റെ ഒരുക്കം.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

124 സിസി, ത്രീ-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ അപ്രീലിയ SR 125 ല്‍ ഉള്ളത്. മുന്‍ടയറില്‍ ഒരുങ്ങിയ ഡിസ്‌ക് ബ്രേക്കും സ്‌കൂട്ടറിന്റെ ഹൈലൈറ്റാണ്. വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ഗ്രാസിയ, സുസൂക്കി ബര്‍ഗ് മാന്‍ സ്ട്രീറ്റ് മോഡലുകളോടാണ് അപ്രീലിയ SR 125 സ്‌കൂട്ടര്‍ ഏറ്റുമുട്ടുക.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ഹീറോ മെയ്‌സ്‌ട്രോ എഡ്ജ് 125

110 സിസി മെയ്‌സ്‌ട്രോയുടെ കരുത്തന്‍ പതിപ്പ് മെയ്‌സ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറും ഇത്തവണ എക്‌സ്‌പോയില്‍ പങ്കെടുത്തു പ്രചാരം നേടിയ അവതാരമാണ്. മെയ്‌സ്‌ട്രോ എഡ്ജ് 125 ന് ഒപ്പം പുതിയ ഡ്യുവറ്റ് 125 സ്‌കൂട്ടറിനെയും എക്‌സ്‌പോയില്‍ ഹീറോ കാഴ്ചവെച്ചിരുന്നു.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

8.7 bhp കരുത്തും 10.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനിലാണ് മെയ്‌സ്‌ട്രോ 125, ഡ്യുവറ്റ് 125 സ്‌കൂട്ടറുകള്‍ ഒരുങ്ങുന്നത്. i3S, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റ്, എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ക്യാപ് എന്നിങ്ങനെ നീളുന്നതാണ് മെയ്‌സ്‌ട്രോ എഡ്ജ് 125 ന്റെ വിശേഷങ്ങള്‍.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

അപ്രീലിയ ടുഒണോ/RS 150

ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയയുടെ എന്‍ട്രി-ലെവല്‍ വിസ്മയങ്ങളാണ് ടുഒണോ 150, RS 150 ബൈക്കുകള്‍. ടുഒണോ V4, RSV4 മോഡലുകളുടെ കരുത്തു കുറഞ്ഞ കുഞ്ഞന്‍ പതിപ്പുകളാണ് ഇരു മോഡലുകളും. നെയ്ക്കഡ് ബൈക്കാണ് ടുഒണോ 150 എങ്കില്‍ പൂര്‍ണ ഫെയേര്‍ഡ് ബൈക്കാണ് RS 150.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

150 സിസി ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ഇരു ബൈക്കുകളുടെയും പവര്‍ഹൗസ്. 18 bhp കരുത്തും 14 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

വരവില്‍ യമഹ YZF-R15 V3.0 ആകും പുതിയ അപ്രീലിയ ബൈക്കുകളുടെ പ്രധാന എതിരാളി. 1.5 ലക്ഷം എക്‌സ്‌ഷോറൂം പ്രൈസ് ടാഗ് അപ്രീലിയ ബൈക്കുകളില്‍ എന്തായാലും പ്രതീക്ഷിക്കാം.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ഹോണ്ട സിബിആര്‍ 250R

ഹോണ്ട സിബിആര്‍ 250R ന്റെ തിരിച്ചുവരവിനും 2018 ഓട്ടോ എക്‌സ്‌പോ വേദിയായി. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബോഡി ഗ്രാഫിക്‌സ്, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് 2018 സിബിആര്‍ 250R ല്‍ എടുത്തുപറയേണ്ട അപ്‌ഡേഷനുകള്‍.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

കാഴ്ചയില്‍ പഴയ മോഡലിന് സമാനമെങ്കിലും പുതിയ നിറങ്ങള്‍ സിബിആര്‍ 250R ന് പുതുമയേകും. 249.6 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് ബിഎസ് IV എഞ്ചിനിലാണ് പുതിയ സിബിആര്‍ 250R ന്റെ വരവ്.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

26 bhp കരുത്തും 22.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. യമഹ ഫേസര്‍ 25, കെടിഎം RC 200 മോഡലുകളാണ് ഹോണ്ട സിബിആര്‍ 250R ന്റെ എതിരാളികള്‍.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

യുഎം റെനഗേഡ് ഡ്യൂട്ടി

ബുള്ളറ്റിനെ വെല്ലുവിളിച്ച് യുഎം അവതരിപ്പിച്ച റെനഗേഡ് ഡ്യൂട്ടിയും സന്ദര്‍ശകരെ കൈയ്യിലെടുത്ത മോട്ടോര്‍സൈക്കിളാണ്. 1.10 ലക്ഷം രൂപയാണ് പുതിയ യുഎം റെനഗേഡ് ഡ്യൂട്ടിയുടെ പ്രൈസ് ടാഗ്. റെനഗേഡ് ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് എന്നീ രണ്ടു വകഭേദങ്ങളിലാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ്. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, എല്‍ഇഡി ഹെഡ്‌ലൈറ്റും റെനഗേഡ് ഡ്യൂട്ടിയുടെ വിശേഷമാണ്.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

223 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനില്‍ ഒരുങ്ങുന്ന റെനഗേഡ് ഡ്യൂട്ടി 16 bhp കരുത്തും 17 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ലഭ്യമാവുക.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ഹീറോ എക്‌സ്പള്‍സ്

ഇക്കുറി അഡ്വഞ്ചര്‍ നിരയിലേക്കുള്ള ഹീറോയുടെ സമര്‍പ്പണമാണ് എക്‌സ്പള്‍സ്. ലളിതമാര്‍ന്ന ഡിസൈന്‍, ഉയര്‍ന്ന റൈഡിംഗ് പൊസിഷന്‍, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷന്‍, ലഗ്ഗേജ് റാക്കുകള്‍, നക്കിള്‍ ഗാര്‍ഡ്, എല്‍ഇഡി ഹെഡ്‌ലാമ്പ്; എക്‌സ്പള്‍സിന്റെ ഫീച്ചറുകള്‍ എണ്ണിയാല്‍ തീരില്ല.

ഇവരാണ് എക്‌സ്‌പോയില്‍ തിളങ്ങിയ ബൈക്കുകളും സ്‌കൂട്ടറുകളും

ഓഫ്-റോഡ് റൈഡുകള്‍ക്ക് പിന്തുണയേകുന്ന എഞ്ചിന്‍ ഗാര്‍ഡും മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്. 200 സിസി എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ഹീറോ എക്‌സ്പള്‍സിന്റെ ഒരുക്കം. 18.1 bhp കരുത്തും 17.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

2018 ഓട്ടോ എക്സ്പോ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Most Read Articles

Malayalam
കൂടുതല്‍... #auto news #Auto Expo 2018
English summary
Top Best Bikes & Scooters At Auto Expo 2018. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X