ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

By Dijo Jackson

ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ ഇലക്ട്രിക് സൈക്കിളുമായി ട്രോനക്‌സ് മോട്ടോര്‍സ്. ട്രോനക്‌സ് വണ്‍ ഇലക്ട്രിക് സൈക്കിള്‍ വിപണിയില്‍ പുറത്തിറങ്ങി. 49,999 രൂപയാണ് ട്രോനക്‌സ് വണ്‍ സൈക്കിളിന്റെ പ്രാരംഭവില. മോഡലിനെ സ്മാര്‍ട്ട് ബൈക്കെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. സ്മാര്‍ട്രോണ്‍ കമ്പനിയുടെ ഉപഘടകമാണ് ട്രോനക്‌സ് മോട്ടോര്‍സ്.

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

പരിമിത കാലത്തേക്ക് മാത്രമെ 49,999 രൂപ വിലയില്‍ സൈക്കിള്‍ ലഭ്യമാവുകയുള്ളു. ശേഷം മോഡലിന്റെ വില കമ്പനി ഉയര്‍ത്തും. ട്രോനക്‌സ് വണ്‍ ഇലക്ട്രിക് സൈക്കിളിന്റെ ബുക്കിംഗ് കമ്പനി തുടങ്ങി. അടുത്തയാഴ്ച്ച മുതല്‍ ക്രോസ്ഓവര്‍ സൈക്കിളിന്റെ വിതരണം ട്രോനക്‌സ് മോട്ടോര്‍സ് ആരംഭിക്കും.

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്തു വികസിപ്പിച്ച മോഡലാണ് ട്രോനക്‌സ് വണ്‍. പിന്‍ ചക്രത്തില്‍ സ്ഥാപിച്ച 250 W വൈദ്യുത മോട്ടോര്‍ സൈക്കിളിന് കരുത്തുപകരും.

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

ഊരി മാറ്റാവുന്ന 36 V 13.6 Ah 500 W ലിഥിയം അയോണ്‍ ബാറ്ററി സംവിധാനത്തില്‍ നിന്നാണ് വൈദ്യുത മോട്ടോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ലഭിക്കുക. ബാറ്ററി സംവിധാനത്തിന് ഭാരം തീരെ കുറവാണെന്നതും ട്രോനക്‌സ് വണിന്റെ പ്രത്യേകതയില്‍പ്പെടും.

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

ഒറ്റ ചാര്‍ജ്ജില്‍ 50 കിലോമീറ്റര്‍ ദൂരം വരെ പോകാന്‍ ത്രോട്ടില്‍ മോഡില്‍ സൈക്കിളിന് കഴിയും (പെഡല്‍ ചവിട്ടാതെ തന്നെ). ഇലക്ട്രോണിക് ഗിയര്‍ അസിസ്റ്റ് മോഡിലാണെങ്കില്‍ ട്രോനക്‌സ് വണ്‍ 70 മുതല്‍ 85 കിലോമീറ്റര്‍ വരെ ദൂരം ഒറ്റ ചാര്‍ജ്ജില്‍ ഓടും.

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

വൈദ്യുത കരുത്തില്‍ സഞ്ചരിക്കുമ്പോള്‍ മണിക്കൂറില്‍ 25 കിലോമീറ്ററാണ് സൈക്കിളിന്റെ പരമാവധി വേഗം. ഒന്നിലധികം റൈഡിംഗ് മോഡുകള്‍, മൂന്നു ഇലക്ട്രിക് ഗിയറുകള്‍, ആറു സ്പീഡ് ഷിമാനൊ ഷിഫ്റ്റര്‍ എന്നിവ ട്രോനക്‌സ് വണിന്റെ വിശേഷങ്ങളാണ്.

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

സൈക്കിളിന്റെ റേഞ്ചും വേഗം ക്രമപ്പെടുത്താന്‍ ഷിമാനൊ ഷിഫ്റ്റര്‍ സഹായിക്കും. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന എയറോ ഗ്രേഡ് അലോയ് ഘടന കൊണ്ടാണ് ഇലക്ട്രിക് സൈക്കിളിന്റെ ഫ്രെയിം. TBike സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി സൈക്കിളിനെ കണക്ട് ചെയ്യാന്‍ ഉടമകള്‍ക്ക് കഴിയും.

ട്രോനക്‌സ് വണ്‍ വിപണിയില്‍ — ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവര്‍ സൈക്കിള്‍

റേഞ്ച്, പിന്നിട്ട ദൂരം തുടങ്ങിയ വിവരങ്ങള്‍ ആപ്പ് ലഭ്യമാക്കും. നിലവില്‍ ഒമ്പതു നഗരങ്ങളില്‍ ട്രോനക്‌സ് വണ്‍ സൈക്കിളുകള്‍ ലഭ്യമാണ്. അഹമ്മദബാദ്, മുംബൈ, പൂനെ, ഗോവ, ചണ്ഡീഗഢ്, ദില്ലി - എന്‍സിആര്‍, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു നഗരങ്ങളില്‍ മോഡല്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #new launches #auto news #electric vehicles
English summary
Tronx One Electric Bike Launched In India; Priced At Rs 49,999. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X