വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

By Dijo Jackson

വില കൂട്ടിയത് അടുത്തിടെ. ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് നാലും മാസം. എന്നിട്ടും ബജറ്റ് പെര്‍ഫോര്‍മന്‍സ് ബൈക്കുകളില്‍ പുതിയ ടിവിഎസ് അപാച്ചെ RR310 സ്വന്തമാക്കാനാണ് ആളുകള്‍ക്ക് താത്പര്യം.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

മാര്‍ച്ച് മാസം 983 അപാച്ചെ RR310 കളെയാണ് ടിവിഎസ് വിപണിയില്‍ വിറ്റത്. അതേസമയം RC390, ഡ്യൂക്ക് 390 ബൈക്കുകളുടെ കണക്കു ഒരുമിച്ചു കൂട്ടിയിട്ടു പോലും കെടിഎമ്മിന്റെ വില്‍പന 716 യൂണിറ്റില്‍ ഒതുങ്ങുന്നു.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

ഡിസംബറില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് കെടിഎം ബൈക്കുകളെ ടിവിഎസ് അപാച്ചെ RR 310 വില്‍പനയില്‍ പിന്നിലാക്കിയത്. നിലവില്‍ കേവലം 13,000 രൂപയുടെ വ്യത്യാസം മാത്രമാണ് ഫ്‌ളാഗ്ഷിപ്പ് അപാച്ചെ ബൈക്കിന് കരുത്തന്‍ കെടിഎം RC390 യുമായി.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

ഡീലര്‍മാരെ ആശ്രയിച്ചു നാലു മാസം വരെയാണ് ടിവിഎസ് ബൈക്കിനായുള്ള കാത്തിരിപ്പ്. ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. ഇതു കണക്കിലെടുത്ത് RR310 ന്റെ ഉത്പാദനം കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

ജനുവരി മുതലാണ് അപാച്ചെ RR310 ന്റെ വിതരണം കമ്പനി ആരംഭിച്ചത്. ബ്ലാക്, റെഡ് നിറങ്ങളിലാണ് ടിവിഎസ് അപാച്ചെ RR310 ന്റെ ഒരുക്കം. ബിഎംഡബ്ല്യു G 310 R ആണ് അപാച്ചെ RR310 ന് ആധാരം.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് ബൈക്കില്‍. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

പതിവിലും വ്യത്യസ്തമായി മുന്‍ ചക്രത്തിന് സമീപമാണ് RR310 ന്റെ എഞ്ചിന്‍. മികവുറ്റ സ്ഥിരത പുലര്‍ത്താന്‍ നീളമേറിയ സ്വിങ്ങ് ആമും കുറഞ്ഞ വീല്‍ബേസും അപാച്ചെയെ സഹായിക്കും.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

അപ്സൈഡ് ഡൗണ്‍ കയാബ മുന്‍ ഫോര്‍ക്കുകള്‍, കയാബ മോണോഷോക്ക് എന്നിങ്ങനെ നീളും ബൈക്കിന്റെ പ്രീമിയം വിശേഷങ്ങള്‍. ബൈക്കിന്റെ വില വര്‍ധിപ്പിച്ച നടപടി ടിവിഎസിന് തിരിച്ചടിയാകുമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍.

വില്‍പനയില്‍ കെടിഎമ്മുകളെ പിന്നിലാക്കി ടിവിഎസ് അപാച്ചെ RR310

പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റി. വില്‍പനയില്‍ അപാച്ചെ RR310 മുന്നേറുകയാണ്. കെടിഎം RC390 യ്ക്ക് പുറമെ ബജാജ് ഡോമിനാര്‍ 400, ബെനലി 302R ബൈക്കുകളും അപാച്ചെ RR310 ന്റെ എതിരാളികളാണ്.

Most Read Articles

Malayalam
കൂടുതല്‍... #tvs motor
English summary
TVS Apache RR310 Outsells KTM Bikes. Read in Malayalam.
Story first published: Friday, April 20, 2018, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X