പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 200 4V വിപണിയില്‍

By Dijo Jackson

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 200 4V വിപണിയില്‍. പ്രചാരമേറിയ അപാച്ചെ RTR 200 4V -യില്‍ കൂടുതല്‍ നിറങ്ങളെ ടിവിഎസ് അവതരിപ്പിച്ചു. അടുത്തിടെ കമ്പനി കാഴ്ചവെച്ച റേസ് എഡിഷന്‍ അപാച്ചെയ്ക്ക് സമാനമായ ശൈലിയാണ് പുതിയ നിറപതിപ്പുകൾക്ക്.

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 4V വിപണിയില്‍

ഇനി മുതല്‍ വൈറ്റ്-റെഡ്, ഗ്രെയ്-യെല്ലോ, റെഡ്-ബ്ലാക്, മാറ്റ് ബ്ലാക്-റെഡ് എന്നീ പുതിയ നിറങ്ങളില്‍ കൂടി ടിവിഎസ് അപാച്ചെ RTR 200 4V ഒരുങ്ങും. റേസ് എഡിഷനില്‍ കണ്ട RTR ബാഡ്ജിംഗ് പുതിയ നിറപതിപ്പുകളുടെ ഇന്ധനടാങ്കില്‍ കാണാം.

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 4V വിപണിയില്‍

മുന്നില്‍ പതിപ്പിച്ച പുത്തന്‍ ഗ്രാഫിക്‌സും, പരിഷ്‌കരിച്ച പിന്നാമ്പുറവും ബൈക്കിന് പുതുമ സമര്‍പ്പിക്കുന്നു. ഇവയ്ക്ക് പുറമെ കാര്യമായ മാറ്റങ്ങള്‍ പുതിയ നിറപതിപ്പുകള്‍ അവകാശപ്പെടുന്നില്ല.

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 4V വിപണിയില്‍

മൂര്‍ച്ചയേറിയ എല്‍ഇഡി ഹെഡ്‌ലൈറ്റും, സ്പ്ലിറ്റ് സീറ്റ് സംവിധാനവും ബൈക്കില്‍ തുടരുന്നു. എല്‍ഇഡി ടെയില്‍ലൈറ്റാണ് ബൈക്കിന്റെ വാലറ്റത്ത്. 198 സിസി ഒറ്റ സിലിണ്ടര്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് അപാച്ചെ RTR 200 4V -യുടെ ഒരുക്കം.

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 4V വിപണിയില്‍

കാര്‍ബ്യുറേറ്റര്‍ എഞ്ചിന്‍ പതിപ്പ് 20.2 bhp കരുത്തും 18.1 Nm torque ഉം പരമാവധി സൃഷ്ടിക്കും. 20.72 bhp കരുത്തും 18.1 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ബൈക്കിലെ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍.

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 4V വിപണിയില്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് ബൈക്കില്‍ സസ്‌പെന്‍ഷന് വേണ്ടി. യഥാക്രമം 270 mm, 240 mm ഡിസ്‌കുകളാണ് മുന്നിലും പിന്നിലും ബ്രേക്കിംഗ് ഒരുക്കുക.

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 4V വിപണിയില്‍

ആവശ്യമെങ്കില്‍ ഇരട്ട ചാനല്‍ എബിഎസ് പിന്തുണ അപാച്ചെ RTR 200 4V -യില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. എന്തായാലും പുതിയ നിറപതിപ്പുകളുടെ വിലയില്‍ മാറ്റമില്ല. 95,685 രൂപയാണ് ടിവിഎസ് അപാച്ചെ RTR 200 4V കാര്‍ബ്യുറേറ്റഡ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് 1.08 ലക്ഷം രൂപ വിലയും.

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 4V വിപണിയില്‍

ഇനി ബൈക്കില്‍ എബിഎസ് തെരഞ്ഞെടുത്താല്‍ വില 1.09 ലക്ഷം രൂപയായി ഉയരും. വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. വിപണിയില്‍ ബജാജ് പള്‍സര്‍ NS200 ആണ് ടിവിഎസ് അപാച്ചെ RTR 200 4V -യുടെ മുഖ്യ എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #tvs motor
English summary
TVS Apache RTR 200 4V Now Available In New Colours. Read in Malayalam.
Story first published: Thursday, May 3, 2018, 23:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X