അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

By Dijo Jackson

റേസിംഗ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് ടിവിഎസ് എന്നും വിപണിയില്‍ നില്‍ക്കാറ്. ഓരോ അപാച്ചെയിലും കാണാം 'ടിവിഎസ് റേസിംഗിന്റെ' കൈയ്യടയാളം. പുതിയ ഫ്‌ളാഗ്ഷിപ്പ് അപാച്ചെ RR310 -നെ വികസിപ്പിച്ച ഓരോ ഘട്ടത്തിലും ടിവിഎസ് റേസിംഗ് ഇടപെടലുകള്‍ നടത്തി; ട്രാക്കില്‍ ഓടിച്ചു പരീക്ഷിച്ചു. നിര്‍ദ്ദേശങ്ങള്‍ നല്‍കി. വിപണിയില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചു ടിവിഎസ് അപാച്ചെ RR310 കൈയ്യടി നേടുമ്പോള്‍, കര്‍ട്ടന് പിറകില്‍ ക്രെഡിറ്റ് ലഭിക്കുന്നത് ടിവിഎസ് റേസിംഗിന് കൂടിയാണ്.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

അപാച്ചെ RR310 -ന്റെ ആരവം തെല്ലൊന്നടങ്ങും മുമ്പെയാണ് എന്‍ടോര്‍ഖ് സ്‌കൂട്ടറിലേക്ക് ടിവിഎസ് റേസിംഗ് ശ്രദ്ധതിരിച്ചത്. ഫലമോ, സ്‌കൂട്ടറിന്റെ റാലി പതിപ്പ് എന്‍ടോര്‍ഖ് SXR മോഡല്‍ ടിവിഎസ് നിരയില്‍ പിറന്നു. ടിവിഎസ് റേസിംഗ് ഒരുക്കിയ എന്‍ടോര്‍ഖ് SXR ആണ് വിപണിയിലെ പുതിയ ചര്‍ച്ചാവിഷയം.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

പുതിയ റാലി സ്‌കൂട്ടറിന് അടിസ്ഥാനം എന്‍ടോര്‍ഖ് 125 മോഡല്‍. നാസിക്കില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ എന്‍ടോര്‍ഖ് SXR അരങ്ങേറ്റം കുറിക്കും.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

മത്സരം മെയ് 25, 26 തീയ്യതികളില്‍. ടിവിഎസ് എന്‍ടോര്‍ഖ് SXR ഓടിക്കുന്നത് മൂന്നുതവണ ദേശീയ ചാമ്പ്യന്‍ഷിപ്പ് കിരീടമണിഞ്ഞ ആസിഫ് അലി. പുതിയ എന്‍ടോര്‍ഖ് റാലി സ്‌കൂട്ടറിലേക്കാണ് ഇപ്പോള്‍ എല്ലാം കണ്ണുകളും.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

ടിവിഎസ് റേസിംഗിന്റെ പടക്കുതിര SXR 160 സ്‌കൂട്ടറിന്റെ പിന്‍ഗാമിയാണ് എന്‍ടോര്‍ഖ് SXR. കാഴ്ചയില്‍ വലിയ മാറ്റങ്ങള്‍ എന്‍ടോര്‍ഖ് SXR അവകാശപ്പെടുന്നില്ല. എന്നാല്‍ റാലി ഗ്രാഫിക്‌സിന്റെ പശ്ചാത്തലത്തില്‍ സാധാരണ എന്‍ടോര്‍ഖില്‍ നിന്നും എന്‍ടോര്‍ഖ് SXR വേറിട്ടുനില്‍ക്കും.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

റേസ് ട്യൂണ്‍ ചെയ്ത 125 സിസി എഞ്ചിനാണ് സ്‌കൂട്ടറില്‍. 19 bhp -ക്ക് മേലെ കരുത്തുത്പാദിപ്പിക്കാന്‍ എഞ്ചിന് പറ്റും. സാധാരണ എന്‍ടോര്‍ഖ് 125 -ന് പരമാവധി ലഭിക്കുന്നത് 9 bhp കരുത്ത്. 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR -ന് സാധിക്കുമെന്ന് ടിവിഎസ് റേസിംഗ് അവകാശപ്പെടുന്നു.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

റേസ് ട്യൂണ്‍ഡ് ഹൈഡ്രോളിക് സസ്‌പെന്‍ഷന്‍, അതിവേഗ മത്സരങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ ഇന്‍ടെയ്ക്ക്, എക്‌സ്‌ഹോസ്റ്റ് സംവിധാനം, 12 ഇഞ്ച് ഓഫ്‌റോഡ് ബട്ടണ്‍ ടയറുകള്‍ എന്നിങ്ങനെ നീളും സ്‌കൂട്ടറിന്റെ മറ്റു വിശേഷങ്ങള്‍.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

മത്സരങ്ങള്‍ക്കു വേണ്ടി ഇഗ്നീഷന്‍ സംവിധാനവും സ്‌കൂട്ടറില്‍ കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. പരീക്ഷിച്ചു തെളിഞ്ഞതിനു ശേഷമാണ് എന്‍ടോര്‍ഖ് SXR -മായി ട്രാക്കിലേക്ക് ഇറങ്ങുന്നതെന്ന് ടിവിഎസ് റേസിംഗ് ടീം മാനേജര്‍ ബി സെല്‍വരാജ് ആത്മവിശ്വാസത്തോടെ പറയുന്നു.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

ഇന്ത്യന്‍ സ്‌കൂട്ടറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുപിടി ഫീച്ചറുകളുമായാണ് എന്‍ടോര്‍ഖിനെ ടിവിഎസ് വിപണിയില്‍ എത്തിച്ചത്. 55 ഫീച്ചറുകളുള്ള പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണിതില്‍ മുഖ്യം.

അതിവേഗ ട്രാക്കിലേക്ക് കരുത്തന്‍ ടിവിഎസ് എന്‍ടോര്‍ഖ് SXR

വിപണിയില്‍ സ്‌കൂട്ടര്‍ സമവാക്യങ്ങളെ തകിടം മറിച്ചു എന്‍ടോര്‍ക് മുന്നേറുന്നത് കമ്പനിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. എന്തായാലും എന്‍ടോര്‍ഖിന്റെ റാലി പതിപ്പു വാഹനപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #tvs motor
English summary
TVS NTorq SXR Revealed. Read in Malayalam.
Story first published: Saturday, May 26, 2018, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X