പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

By Dijo Jackson

ടിവിഎസ് XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍ പുറത്തിറങ്ങി. ടിവിഎസ് നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിലൊന്നായ XL 100, മോപെഡ് ഗണത്തിലാണ് പെടുന്നത്. 36,109 രൂപയാണ് പുതിയ ടിവിഎസ് XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് പതിപ്പിന് എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, യുഎസ്ബി ചാര്‍ജര്‍, പുതിയ നിറം എന്നിങ്ങനെ ഒരുപിടി വിശേഷങ്ങളുണ്ട് പുതിയ XL 100 പതിപ്പിന്.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

ഹെവി ഡ്യൂട്ടി വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പുതിയ XL 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന്റെ ഒരുക്കം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പുതിയ XL 100 പതിപ്പിന്റെ മുഖ്യവിശേഷമാണ്.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

മോഡലില്‍ വിഭജിച്ച സീറ്റ് ഘടന ഒരുങ്ങുന്നത് കൊണ്ടു പിറകിലെ സീറ്റ് ആവശ്യപ്രകാരം ഇളക്കിമാറ്റാന്‍ ഉടമകള്‍ക്ക് കഴിയും. ഇതുവഴി കൂടുതല്‍ സാധനങ്ങള്‍ മോഡലില്‍ കയറ്റാം. പുതിയ പള്‍പ്പിള്‍ നിറഭേദമാണ് XL 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന്റെ മറ്റൊരു പ്രത്യേകത.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

നിലവിലുള്ള റെഡ്, ഗ്രീന്‍, ഗ്രെയ്, ബ്ലൂ, ബ്ലാക് നിറങ്ങള്‍ക്ക് പുറമെയാണിത്. പുതിയ പതിപ്പിന്റെ എഞ്ചിനില്‍ മാറ്റമില്ല. 99 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ മോഡലില്‍ തുടരുന്നു. എഞ്ചിന്‍ 4.3 bhp കരുത്തും 6.5 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

ഒറ്റ സ്പീഡ് ഗിയര്‍ബോക്‌സ് മാത്രമാണ് XL 100 അവകാശപ്പെടുന്നത്. പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍. 67 കിലോമീറ്റര്‍ മൈലേജ് മോഡല്‍ കാഴ്ചവെക്കുമെന്നാണ് ടിവിഎസിന്റെ വാഗ്ദാനം.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും ടിവിഎസിന്റെ മോപെഡ് ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ഇരു ടയറുകളിലും ബ്രേക്കിംഗിന് വേണ്ടി ഡ്രം യൂണിറ്റാണ് ഒരുങ്ങുന്നത്.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

80 കിലോയാണ് മോഡലിന്റെ ഭാരം. ഭാരത്തെ അടിസ്ഥാനപ്പെടുത്തി മികവാര്‍ന്ന പ്രകടനക്ഷമത ടിവിഎസ് XL 100 കാഴ്ചവെക്കും. ഹെവി ഡ്യൂട്ടി മോഡലിനെ അപേക്ഷിച്ച് 2,450 രൂപ പുതിയ ടിവിഎസ് XL 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന് കൂടുതലാണ്.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

കംഫോര്‍ട്ട് വകഭേദവുമായി 3,350 രൂപയുടെ വില വ്യത്യാസം ഐ-ടച്ച് സ്റ്റാര്‍ട്ട് പതിപ്പിനുണ്ട്. കംഫോര്‍ട്ടിനെക്കാളും ഉയര്‍ന്ന വിലയ്ക്കാണ് പുതിയ XL 100 പതിപ്പ് വില്‍പനയ്ക്ക് എത്തുന്നത്.

പുതിയ മോപെഡ് ബൈക്കുമായി ടിവിഎസ്, XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍

ആദ്യഘട്ടത്തില്‍ ദില്ലി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളില്‍ മോഡല്‍ വില്‍പനയ്ക്ക് വരും. ഹോണ്ട ക്ലിഖ് മാത്രമാണ് ടിവിഎസ് XL 100 മോപെഡ് ബൈക്കിന്റെ എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #tvs motor #new launches
English summary
TVS XL 100 i-Touch Start Launched In India. Read in Malayalam.
Story first published: Thursday, July 5, 2018, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X