രൂപംമാറി മിടുക്കനായി ടിവിഎസ് XL100

By Staff

ഹയബൂസയും ഹാര്‍ലിയുമാകാന്‍ കിണഞ്ഞു ശ്രമിക്കുന്ന പള്‍സറുകളെയും ബുള്ളറ്റുകളെയും വാഹന പ്രേമികള്‍ പലകുറി കണ്ടുകഴിഞ്ഞു. മോഡിഫിക്കേഷന്‍ രംഗത്ത് കൂടുതലായും ചെറിയ ഇടത്തരം ബൈക്കുകളാണ് വമ്പന്‍ മോഡലുകളെ അനുകരിക്കാറ്. രൂപഭാവത്തില്‍ മാറ്റങ്ങള്‍ കൈവരിക്കാന്‍ ബൈക്കുകള്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ കൈയ്യടി നേടും; ചിലര്‍ എങ്ങുമെത്താതെ പരിഹാസ്യരാകും.

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

എന്നാല്‍ അടുത്തിടെ സ്വന്തം സ്വത്വത്തില്‍ ഉറച്ചുനിന്ന് രൂപംമാറിയ ടിവിഎസ് XL100 ബൈക്ക് പ്രേമികളെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്. മുമ്പ് ഹിമാലയന്‍ സ്ലീറ്റ് എഡിഷന് റോയല്‍ എന്‍ഫീല്‍ഡ് പൂശിയതുപോലുള്ള കാമോ നിറശൈലിയാണ് XL100 -ന് ലഭിക്കുന്നത്.

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

ഫൂട്ട്‌ബോര്‍ഡിലും ഇതേ നിറം കാണാം. ബൈക്കിന്റെ മഡ്ഗാര്‍ഡുകള്‍ക്ക് കറുപ്പാണ് നിറം. കമ്പനി നല്‍കുന്ന സ്‌പോക്ക് വീലുകളില്‍ പരിഷ്‌കാരങ്ങളില്ലെങ്കിലും കൊഴുത്തുരുണ്ട വലിയ ടയറുകള്‍ മോഡലിന്റെ ഭാവം പാടെ മാറ്റുന്നു.

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

തകര്‍ന്ന അല്ലെങ്കില്‍ ചെളിനിറഞ്ഞ റോഡുകളില്‍ പുത്തന്‍ ടയറുകള്‍ ടിവിഎസ് ബൈക്കിന് കൂടുതല്‍ കരുത്തു സമര്‍പ്പിക്കും. സീറ്റിലാണ് അടുത്ത പ്രധാന മാറ്റം. പതിവ് സീറ്റിന് പകരം മേല്‍ത്തരമെന്ന് തോന്നിക്കുന്ന തുകല്‍ സീറ്റാണ് മോഡലില്‍ ഒരുങ്ങുന്നത്.

Most Read: തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

ഹാന്‍ഡില്‍ബാറില്‍ പരിഷ്‌കാരങ്ങളില്ല. ഇക്കാരണത്താല്‍ സ്വതസിദ്ധമായ ഡ്രൈവിംഗ് അനുഭവം XL100 സമര്‍പ്പിക്കും. മോഡലിന്റെ രൂപഭാവത്തില്‍ മാത്രമാണ് മാറ്റങ്ങള്‍ മുഴുവന്‍. എഞ്ചിനിലോ, സാങ്കേതികതയിലോ പരിഷ്‌കാരങ്ങളില്ല.

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

99.7 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ടിവിഎസ് XL100 -ല്‍ തുടിക്കുന്നത്. എഞ്ചിന്‍ 4.3 bhp കരുത്തും 6.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഒറ്റ സ്പീഡ് ഗിയര്‌ബോക്‌സ് മാത്രമാണ് ബൈക്കിലുള്ളത്. 80 കിലോ ഭാരമുള്ള XL100 -ന് 130 കിലോ വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

1.3 ലിറ്റര്‍ റിസര്‍വ് ഉള്‍പ്പടെ നാലു ലിറ്ററാണ് മോഡലിന്റെ ഇന്ധനശേഷി. പറയുമ്പോള്‍ ഇന്ധനശേഷി കുറവാണെങ്കിലും 67 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കാന്‍ ടിവിഎസിന്റെ മോപ്പഡ് ബൈക്കിന് കഴിയും.

Most Read: ഇനി ബുള്ളറ്റുകള്‍ക്ക് പകരം ഇവരെയും പരിഗണിക്കാം, ക്ലീവ്‌ലാന്‍ഡ് ബൈക്കുകള്‍ അടുത്തമാസം വിപണിയില്‍

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

പൂര്‍ണ്ണ ടാങ്കില്‍ 268 കിലോമീറ്റര്‍ ദൂരംവരെ ബൈക്കോടും. 80 mm, 110 mm ഡ്രം യൂണിറ്റുകളാണ് മുന്‍ പിന്‍ ടയറുകള്‍ക്ക് നിയന്ത്രണം നല്‍കുക. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും മോഡലില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

രൂപംമാറി മിടുക്കനായി ടിവിഎസ് XL100

മുന്‍ ഫോര്‍ക്കുകളിലുള്ള റബ്ബര്‍ കവചം XL100 -ന്റെ ഡിസൈന്‍ സവിശേഷതയാണ്. ഭാരം കുറവായതുകൊണ്ടു ദുര്‍ഘടമായ പ്രതലങ്ങളില്‍ സ്ഥിരത ഉറപ്പുവരുത്താന്‍ ദൃഢതയേറിയ ഷാസിയും ലോഹ നിര്‍മ്മിത ഘടകങ്ങളും മോഡലിനെ സഹായിക്കും. XL100 -ല്‍ മൂന്നുവര്‍ഷത്തെ വാറന്റിയാണ് ടിവിഎസ് നല്‍കുന്നത്. കടപ്പാട്: ടോർഖ്

Most Read Articles

Malayalam
English summary
TVS XL100 Wears Camouflage Paint. Read in Malayalam.
Story first published: Saturday, September 8, 2018, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X