യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തംബറില്‍, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

അടുത്തകാലത്തായി എന്‍ട്രി ലെവല്‍ ക്രൂയിസര്‍ ശ്രേണിയിലേക്കാണ് വാഹന നിര്‍മ്മാതാക്കളുടെയും മുഴുവന്‍ നോട്ടവും. ശ്രേണിയില്‍ കാര്യമായ മത്സരങ്ങളില്ല; ആകെയുള്ള പോര് അവഞ്ചറുകളും ഇന്‍ട്രൂഡറുകളും തമ്മില്‍. ഈ അവസരം മുന്നില്‍ കണ്ടാണ് റെനഗേഡ് ഡ്യൂട്ടി 230 ക്രൂയിസറുകളെ യുഎം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

2018 ഓട്ടോ എക്‌സ്‌പോയിലൂടെ പുതിയ യുഎം ക്രൂയിസറുകള്‍ ഇന്ത്യന്‍ തീരമണഞ്ഞു. ഡ്യൂട്ടി എസ്, ഡ്യൂട്ടി എയസ് വകഭേദങ്ങളിലൂടെ വിപണിയില്‍ ശ്രദ്ധനേടാമെന്ന പ്രതീക്ഷയിലാണ് യുഎം. സെപ്തംബറില്‍ യുഎം റെനഗേഡ് ഡ്യൂട്ടി വിപണിയില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

അതേസമയം പുതിയ മോഡലുകളുടെ വില കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്യൂട്ടി എസ് വരിക 1.10 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍; ഡ്യൂട്ടി എയ്‌സിന് വില 1.29 ലക്ഷം രൂപയും. വരും മാസങ്ങളില്‍ ഇന്ത്യന്‍ നിര വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് യുഎം.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

ഇതിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് പുതിയ റെനഗേഡ് ഡ്യൂട്ടി ക്രൂയിസറുകള്‍. എതിരാളികള്‍ ബജാജ് അവഞ്ചറുകളും, സുസൂക്കി ഇന്‍ട്രൂഡറും. പത്തു ലിറ്റര്‍ ഇന്ധനടാങ്ക് ശേഷിയോടെ ഒരുങ്ങുന്ന ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് ക്രൂയിസറുകളില്‍ യുഎം വാഗ്ദാനം ചെയ്യുന്നത് 41 കിലോമീറ്റര്‍ മൈലേജ്.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

ഗിയര്‍ നില വെളിപ്പെടുത്തുന്ന ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യുഎം ഡ്യൂട്ടിയില്‍. ഹെഡ്‌ലാമ്പും, ടെയില്‍ലൈറ്റും എല്‍ഇഡി പരിവേഷത്തിലാണ്. 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, ട്വിന്‍ ഹൈഡ്രോളിക് സ്പ്രിങ്ങ് പിന്നിലും യുഎം ഡ്യൂട്ടി മോഡലുകളില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

ഓഫ്-റോഡറായും റെനഗേഡ് ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നണ് യുഎമ്മിന്റെ വാദം. 223 സിസി ഒറ്റ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇരു മോഡലുകള്‍ക്കും. 8,000 rpm -ല്‍ 16 bhp കരുത്തും 5,000 rpm -ല്‍ 17 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരു മോഡലുകളുടെയും വീല്‍ബേസ് 1,360 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm ഉം. യുഎം നിരയില്‍ റെനഗേഡ് സ്‌പോര്‍ട് എസിന് താഴെയാണ് റെനഗേഡ് ഡ്യൂട്ടിയുടെ സ്ഥാനം.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

മോഡലുകളുടെ വില കുറച്ചു വിപണിയില്‍ ശ്രദ്ധനേടുകയാണ് യുഎമ്മിന്റെ തന്ത്രം. ഇതിനുവേണ്ടി പ്രാദേശിക ഉത്പാദനം കമ്പനി വര്‍ധിപ്പിക്കും. സമീപഭാവിയില്‍ തന്നെ ഹൈദരാബാദില്‍ പുതിയ നിര്‍മ്മാണശാല യുഎം സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുഎം റെനഗേഡ് ഡ്യൂട്ടി സെപ്തബറില്‍ വരും, എതിരാളികള്‍ അവഞ്ചറും ഇന്‍ട്രൂഡറും!

2020 -ഓടെ 450 മുതല്‍ 650 സിസി വിഭാഗങ്ങളില്‍ മോഡലുകളെ അവതരിപ്പിക്കാനും യുഎം ആലോചിക്കുന്നുണ്ട്.

Source: Bikewale

Most Read Articles

Malayalam
English summary
UM Duty 230 To Go On Sale In September. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X