Just In
- 12 hrs ago ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- 13 hrs ago കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം, ബാക്കി കാശിന് പെട്രോളും അടിക്കാം
- 13 hrs ago ആക്സസ് വാങ്ങനല്ല, ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്, നാളെ വിലയും അറിയാം
- 14 hrs ago ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
Don't Miss
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
പുതിയ യമഹ R15 മോട്ടോജിപി എഡിഷന് വിപണിയിലേക്ക്
R15 -ന് മോട്ടോജിപി എഡിഷന് നല്‍കാനൊരുങ്ങി യമഹ. ഓഗസ്റ്റില്‍ യമഹ YZF-R15 വേര്‍ഷന്‍ 3.0 മോട്ടോജിപി എഡിഷന് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. യമഹയുടെ മോട്ടോജിപി ബൈക്കുകളില്‍ കണ്ടുവരുന്ന നീല നിറശൈലി പുതിയ R15 മോട്ടോജിപി എഡിഷന് ലഭിക്കും. ഇതിന് പുറമെ മുന്നിലും വശങ്ങളിലും മൊവിസ്റ്റര്‍ ലോഗോയും വരാനുള്ള മോട്ടോജിപി എഡിഷനില്‍ ഒരുങ്ങും.
ബെല്ലി പാനില്‍ ENEOS ലോഗോയും സാന്നിധ്യമറിയിക്കുമെന്നാണ് വിവരം. എന്നാല്‍ വാലന്റീനൊ റോസീ, മാവെറിക് വിനാലെസ് എന്നിവരുടെ റേസിംഗ് നമ്പറുകള്‍ R15 -ന്റെ മോട്ടോജിപി എഡിഷന് കിട്ടില്ല.
തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ R15 V3.0 മോട്ടോജിപി എഡിഷന് ഇതിനകം വില്പനയ്ക്കെത്തി കഴിഞ്ഞു. പ്രധാനമായും കോസ്മറ്റിക് അപ്ഡേറ്റുകള് മാത്രമാണ് മോഡലിന്റെ മുഖ്യവിശേഷം. എഞ്ചിന് സാങ്കേതികതയില്‍ മാറ്റങ്ങളില്ല.
155 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന് യമഹ R15 മോട്ടോജിപി എഡിഷനിലും തുടരും. എഞ്ചിന് 19 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഗിയര്‍ബോക്സ് ആറു സ്പീഡ്. ഗിയര്‍ ഷിഫ്റ്റിംഗ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചും ബൈക്കിലുണ്ട്.
മോഡലില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നല്കുന്ന VVA സംവിധാനം എഞ്ചിന് മികവ് വര്‍ധിപ്പിക്കും. മുതിര്‍ന്ന R1, R6 സഹോദരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് R15 -ന്റെ രൂപകല്പന. മൂര്‍ച്ചയേറി നില്ക്കുന്നു ഹെഡ്ലാമ്പുകള്‍. റേസ് ട്രാക്ക് പാരമ്പര്യം വെളിപ്പെടുത്തുന്ന ടെയില്‍ലാമ്പുകളും ബൈക്കില്‍ ശ്രദ്ധയാര്ഷിക്കും.
അടുത്തിടെ മോഡലിനെ പരിഷ്കരിച്ചപ്പോള്‍ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പുതുക്കി. രാജ്യാന്തര വിപണികളില്‍ വരുന്ന R15 -ല്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.
എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരക്കുന്ന R15 ഇവ അവകാശപ്പെടുന്നില്ല. സാധാരണ ടെലിസ്കോപിക് ഫോര്‍ക്കുകളാണ് യമഹ R15 -ല്‍ ഒരുങ്ങുന്നത്. പുതിയ മോട്ടോജിപി എഡിഷനിലും ഇതു തുടരും.
തണ്ടര്‍ ഗ്രേയ്, റേസിംഗ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 ഇന്ത്യയില്‍ വില്പനയ്ക്കെത്തുന്നത്. നിരയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന മോട്ടോജിപി എഡിഷനിലും ഈ രണ്ടു നിറങ്ങളെ യമഹ കാഴ്ചവെക്കും.
നിലവില്‍ 1.26 ലക്ഷം രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് യമഹ R15 V3.0 -യ്ക്ക് എക്സ്ഷോറൂം വില (ദില്ലി). പുതിയ മോട്ടോജിപി എഡിഷന് എന്തായാലും വില കൂടുമെന്ന കാര്യം ഉറപ്പാണ്.
Source: Autocar India